ഇവിടെ പ്രസിദ്ധികരിക്കുന്ന കവിതകൾ വായനക്കാർ നേരിട്ട് അയച്ചു തന്നിട്ടുള്ളതാണ് അത് കൊണ്ട് തന്നെ കവിതകളുടെ ഉടമസ്തവകശാമോ,ഉള്ളടക്കമോ,പകർപ്പവകശമോ സംബന്ധിച്ച് എന്തെങ്കിലും ആക്ഷേപമുള്ളവർ ദയവായി gibinchemmannar@gmail.com എന്ന ഇ-മെയിൽ വിലാസത്തിലൊ,9446479843 എന്ന ഫോൺ നമ്പറിലോ അറിയിക്കുക...കവിതകൾ ബ്ലോഗിൽ പ്രസിദ്ധീകരിക്കാൻ അവസരമുണ്ട് 9446479843 എന്ന Whatsapp നമ്പറിലേയ്ക്കു അയക്കുക അല്ലെങ്കിൽ മലയാളം കവിതകൾ ഗ്രൂപ്പിൽ അംഗമാകുക മലയാളം കവിതകൾ ഓരോ മാസവും മികച്ച ഒരു കവിതക്ക് സമ്മാനം നൽകുന്നതാണ് സമ്മാനങ്ങൾ സ്പോണ്സർ ചെയ്യാൻ താല്പര്യമുള്ളവർ ബന്ധപ്പെടുക 9446479843

വായനക്കാർ

"വായനക്കാരുടെ കവിതകളും പ്രസിദ്ധീകരിക്കുന്നതിന് അവസരമുണ്ട്.... കവിതകൾ gibinchemmannar@gmail.com എന്ന ഇ-മെയിൽ വിലാസത്തിലേക്ക്/9446479843 whatsapp നമ്പറിലേക്ക് അയച്ചു തരിക ഒപ്പം നിങ്ങളുടെ ശക്തമായ വിമർശനങ്ങളും, മാർഗ്ഗ നിർദേശങ്ങളും...

2018, ഒക്ടോ 20

അകവൂർ ചാത്തൻ



അകവൂർ ചാത്തൻ
.....................................
രചന:ഡോ.പി.വി.പ്രഭാകരൻ
.....................................
(പറയി പെറ്റ പന്തീരു കുലത്തിലെ" അകവൂർ ചാത്തനെ" പറ്റി കവി ഭാഷയിലൊരു കൃതി.)

വൃത്തം: മണികാഞ്ചി
പറയിയവളുമീ പന്തീരു മക്കളേയും.
അറിയുമവരെത്ര പേരുണ്ടീയുലകത്തിൽ!
വരരുചിയുടെ ബീജത്തിലുണ്ടായോരവർ.
പരജനശതകോടിക്കോ പരാശക്തിയേ !
കഥനമതു ചൊല്ലുവേനകവൂർ ചാത്തൻെറ.
അതിനിടെ പിഴയായൊന്നുമേ ഭവിക്കല്ലേ !
അകതളിരതിബുദ്ധിമാനോരു ഭട്ടേരി.
അഖിലജഗദ, ജ്ഞാനി ചാത്തനോ ഭൃതൃനും,.
വിധുമുഖിയിലാഗ്രഹം പൂണ്ടങ്ങു നമ്പൂരി.
വിധുരനവനാതൃന്ത ലാസൃനായിരുന്നാൻ.
കഠിനതയതു തീർക്കാൻ ഗംഗാനദി തന്നിൽ.
അടിമുടിയഖിലം സ്നാനം ചെയ്തു ഭട്ടേരി.
നിജമനസി നിരൂപിച്ചു പാപം തീർന്നെന്നു,
നിജസചിവനാ ചാത്തനൊ ഗംഗാ ജലത്തിൽ.
കരതലമിരിയ്ക്കുമാ ചുരയ്ക്കായൊരെണ്ണം. 
മരതകമണിരത്നം കണക്കേ, ഫലത്തേ,
എവിടെവിടെ ഭട്ടേരി പൂജകൾ ചെയ്തുവോ,
അവിടവിടെയൊക്കെവേ മുക്കീയെടുത്തവൻ.,
തവഗൃഹമതിൽ തിരിച്ചെത്തിയാ നമ്പൂരി.
അവരിരുവരും സ്നാനപൂജാദി പൂർവ്വകം,
ഭവനമതിലഷ്ടിക്കിരുന്നോരു നേരത്തു,
തവഭഗിനിയാളൂട്ടിയ കൂട്ടാനോ കയ്പു.
അഹമഹമിതെന്തു കഷ്ടം ചുരയ്ക്കാക്കറി,
ഇഹവിധമതുകയ്പ്പാനെന്തിത്ര കാരൃമേ?
മറുപടിയവളോ, ആർദ്രമായോതിയിത്ഥം.
"കറിയതിനു വേണ്ടും ചുരയ്ക്കായരിഞ്ഞതീ,
അറിവധികമുള്ളോരകവൂർ ചാത്തനല്ലോ"
കറിയതിതുപോൽ കയ്പതിൻ മൂലഹേതുവേ-
തറിയുവതിനു നമ്പൂരി ചോദിച്ചാൻ :"ചാത്ത-
നവനറിയുമെങ്കിലോതു കയ്പിൻ കാരണം?"
*അടിയനതു മുക്കിനേൻ ഗംഗാ ജലത്തിലേ,
കഠിനരസമങ്ങു പോകാതിരുന്നാൽ, ദോഷ-
മതുമനസിലിരിക്കും മോക്ഷം ലഭിയാതേ".
മനസിലൊരു സന്ദേഹമങ്ങതോതി ചാത്തൻ.
"തിരുമനസിഹ ഗംഗാ സ്നാനം കഴിക്കിലും
ഒരണുവതുപോലും ലഭിച്ചില്ല മോക്ഷവും.
ഹിമശിഖരപുത്രിയിൽ നിമജ്ജിച്ചീടിലും.
തൃഭുവനപതി സംപ്രീതനായില്ലയോർക്കൂ."
മനമലമതങ്ങു നീക്കുവാനെന്തുപായം?.
കിളിമൊഴിയവൾ തൻ പ്രതിമാ തീയിൽ ചുട്ടു
ജനഹിതമതുപോൽ പാപമോക്ഷത്തിന്നായി,
ഗളതലമതിലാലിംഗനം ചെയ്യ വേണം.
ഇതികരണമെങ്കിലേ മോക്ഷത്തെ പ്രാപിയ്ക്കു.
തരുണിമണിയവൾ ബിംബം പഴുപ്പിച്ചതാ.
മുകരുമതുനേരം വിലക്കിയാപ്പറയൻ,
മതിയതുമതി ഭവാൻ, മനസ്താപത്തിലീ
തൃഭുവനപതി സംപ്രീതനീ തമ്പ്രാനിലേ,
മരുവുമനമേതിൽ വിശുദ്ധിയും സ്താപവും
അരുമയവനിലീശൻ പ്രീതനായീടുമേ..
പ്രതിദിനമനമ്പൂരി വെളുപ്പാൻ കാലത്തു
വടിവോടതി സേവ ചെയ്യും പരബ്രഹ്മത്തെ,
ഒരുദിനമത ചാത്തൻ മേവിനാൻ: "പരബ്ര-
ഹ്മമടിയനതെന്തെന്നരുളീടേണം ഭവാൻ."
കഥനമിതുകേട്ടു ഭട്ടേരി ചൊല്ലീടിനാൻ,
പരമണുവിലും അന്തരാമീ, പരബ്രഹ്മ-
മരുവുമതിരുണ്ടിട്ടൊരു മാടൻപോത്തു പോൽ!
അഖിലജഗദീശൻ പരമ്പുണൃപ്പുമാനാം,
മഹിഷമതിനെ തുഷ്ടൃാ ഭക്തൃായപറയൻ, 
അനവരതമങ്ങു പൂജ ചെയ്തീടുമെന്നും..
ഒടുവിലൊരുവേളയാ പരാബ്രഹ്മമങ്ങാ,
മഹിഷമതു രൂപേണ പ്രതൃക്ഷനായ്ഭുവിൽ.
പറയനതി ഭക്തൃാ മഹിഷത്തേ സേവിച്ചു.
ഉപവസനമതാ ചെയ്തുവന്നേനെന്നുമേ.
മഹിഷമതു ചാത്തനിൽ സംപ്രീതനായിതേ..
ഒരുദിനമചാത്തനും, സ്വാമിയും ദക്ഷിണേ-
ദിശ മരുവിയീശ്വരീ നാമം ഉരൂവിട്ടു,
കൃപയോടൊരു ഭാണ്ഡമാ പോത്തിൻ പുറത്തേറ്റി,
അവരിരുവരുമാപോത്തും ഓച്ചിറപ്പട-.
നിലമതിലതാ പുക്കിതാമോദമോടങ്ങ്'
മഹിഷമതുതൻ കൊമ്പതു വാതുക്കൽ തട്ടി.
ചലനമതു വയ്യാതവൻ നിലച്ചു പോയീ.
അചലനമതു നീക്കാൻ "ചരിച്ചൂ കടത്തൂ"
അതികരുണയോടോതിയീകവൂരെ ചാത്തൻ.
ഉരുവിടതു നീയിതാരോടെന്നു പട്ടേരി.
ജഗധിപതിനാഥനേ പോത്തതിൻ രൂപേണ,
പറയനതി ഭക്തേൃന കാട്ടിക്കൊടുത്തിതേ.
പരമസനതൻ പോത്തതാ പോയി മറഞ്ഞൂ.
പരഗതിയതു പ്രാപിക്കുവാനെന്തു മാർഗം?.
പറയനതിനുത്തരം നല്കെന്നു ഭട്ടേരി.
തവമനസി വേദങ്ങളുരച്ചുരച്ചങ്ങു
ഒടുവിലൊരു നാൾ നേടു മോക്ഷമെന്നു ചാത്തൻ..
പലദിനമതി ഭക്തൃാൽ പാരബ്രഹ്മത്തിനേ.
പലകുറിയചാത്തനോ വന്ദിച്ചു വന്ദിച്ചു 
നിരുപമനവൻ നിർമല ക്ഷേത്രമൊടുക്കം
ഇതി മഹിയതിൽ നിന്നു പരാഭൂവതിങ്കൽ,
സഫലമതയാരോഹണം ചെയ്തതു മോക്ഷാൽ.
ഡോ.പി.വി.പ്രഭാകരൻ. വൃത്തം : മണികാഞ്ചി.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Gibin Mathew Chemmannar | Create Your Badge