അവൾക്കായി എഴുതിയ കവിത
........................................
രചന: അനന്തു മുരളി
....................................
അസ്തമിക്കുന്നു:
പ്രതീക്ഷയുടെ നീണ്ട ഞരക്കങ്ങളില്ലാതെ
ഒരു ദിനം
കൂടിയിവിടെ.
ഇനിയുമെന്തോർക്കണം
ഞാൻ സഖീ,
ഓർമ്മിക്കുവാനെന്തുണ്ട്
നീ തന്ന നാളുകളല്ലാതെ
എന്തിനോ നമ്മൾ
ഇരുളുമാ സീമയിൽ
നോക്കി നിൽക്കേ
നീ എയ്യ്ത സ്നേഹബാണങ്ങളേറ്റെന്റെ
ഹൃദയം നുറുങ്ങി
തീയാളുന്ന സൗഹൃദം
ശരമഴയായി പെയ്യുമ്പോൾ
ഞാനന്നു നിൻ
കൈകളിൽ തന്ന
കൈനീട്ടമോർമ്മയില്ലേ ?
ഒരോ വർഷപാതങ്ങളിലും
ഒഴുക്കിൽ നിന്നും
നിലവിച്ചോഴുകി പായുന്നു
അന്നു നീ കീറിയെറിഞ്ഞെ-
ന്റെ കത്തുകൾ.
ആശിക്കുന്നില്ല പ്രണയത്തിൻ
മധുരം ഞാനും,
തന്നില്ല ആശിച്ച
ജീവിതം നീയും.
ആശയമുന്നേറ്റം കൊടുംപിരികൊണ്ടു
നമ്മുടെ ഉള്ളിൽ,
വിപ്ലവം കനൽ കോരിയിട്ട
ദിനങ്ങളിൽ,
മനം നിറയെ മുള്ളു കോറുന്ന വേദനയുമാകി
ഞാനിവിടെ തനിയെ.
പകലെല്ലാം ഒളിച്ചിരിക്കുന്ന
തുലാമഴ പോലെ നീയെന്റെ
പാതിരാപഥങ്ങളിലെപ്പോഴും
നിരന്തരമൊരു തീരാദുഃഖമാകുന്നു.
നിൻ പുഞ്ചിരിയെവിടെ പ്രിയേ;
പകയുടെ തുടിതുള്ളലിൽ
നിന്റെ ചാട്ടുളിനോട്ടമെന്നെ
ദഹിപ്പിക്കുന്നു.
ആർത്തിരമ്പുന്നു കടൽ:
കാറ്റു കൊള്ളാൻ നാം നടന്ന
തീരങ്ങളിൽ
കാരമുള്ളിന്റെ മൂർച്ഛയോടെ
മരണം കാത്തിരിക്കുന്നു.
അന്ധകാരത്തിൽ പരസ്പരം
കൊല്ലുന്ന രാഷ്ട്രീയം
അതുതന്നെ നമ്മളെ
തമ്മിൽ അകറ്റുന്നതും.
കാര്യമിതു നിസ്സാരമെങ്കിലും
നിനക്കിതു മഹാകാര്യമെന്നു
ഞാനുര ചെയ്യ്തു -
കൊള്ളം
ഇല്ല പൊട്ടിച്ചിരി: ഞാൻ
പണ്ടെ വെറുക്കപ്പെട്ടവൻ
തകരക്കുടിലിൽ തുള്ളിപ്പനിച്ചു
കിടക്കുന്നു ഞാൻ.
നമ്മുടെ ഒടുക്കത്തെ
പ്രതീക്ഷയും പിടിവിട്ട്
തെറിയ്ക്കുകിൽ,
നീയെന്ത് സഹിച്ചു ?
ഞാനൊരു മർത്ത്യജന്മം
ഇനിവരുന്നില്ല ഞാൻ
അതിന്റെ പാപഭാരം
പങ്കിടാൻ.
എന്തോ കളിയായി
തർക്കിച്ചു പിരിഞ്ഞു നാം
കണ്ടിട്ടും കാണാതെ പോലെ
നമ്മളിന്നുമാ മുറിയിൽ
അവളുടെ ഹൃദയം
നിറയെ പരിഭവം.
കരകവിഞ്ഞ് ഒഴുകുന്നു നദി: കണ്ണീരിന്റെ രാഷ്ട്രീയം
ഇവിടെ കാത്തിരിക്കുന്നു കടൽ
ഉപ്പു കത്തുന്ന വികാരങ്ങളെ
അടിച്ചമർത്തിക്കഴിഞ്ഞു.
നാൽപ്പത് വാട്ടിന്റെ പനിവെളിച്ചത്തിൽ
കാണാം നിന്റെ വികൃതരൂപം
നിർത്താതെ ഞാൻ കല്ലെറിഞ്ഞ
ആ രൂപംതന്നെയാണെന്റെ
മയക്കം കളഞ്ഞ അപഥസഞ്ചാരി.
ഈ നീലരാത്രിയിലും
അവളുടെ ഓർമ്മയിൽ
ഞാൻ
നിത്യവും അലയുകയാണ്.
വേദനയുടെ മറ്റൊരുമുഖം
നീട്ടി രാത്രി
നിർത്താതെ ചിലയ്ക്കുന്നു.
ഇന്നിവിടെയീ മഹാഭ്രാന്താലയത്തിന്റെ
നിത്യസന്ദർശകൻ ഞാനും
എങ്കിലും നീയെന്നെ കാണുന്നില്ല,
ചുറ്റുമൊരായിരം സൗഹൃദം:
ഇവരെന്നെ കാണുന്നില്ല ദൈവമേ...
ഇവരെന്നെ അറിയുന്നില്ല ദൈവമേ...
കാരണം എന്നോ
ഞാൻ മരിച്ചവനാണല്ലോ..
ഭ്രൂണബലിയുടെ ഈ സമയം
ചിലപ്പോൾ എന്റേതാകും.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ