മൂന്നു പൂക്കൾ
..............................
രചന:ഡോ.പി.വി.പ്രഭാകരൻ. വൃത്തം: കാകളി
......................................
(പ്രതീകാത്മകമായ ഈ കവിതയിൽ പിച്ചകപ്പൂവിൻെറ നശ്വരാവസ്ഥയും അരളിപ്പൂവിൻെറ ആരാലും ശ്രദ്ധിക്കപ്പെടാത്തത ചപലാവസ്ഥയെപറ്റിയും ചെമ്പരത്തിപ്പൂവിൻെറ സ്ഥായീഭാവത്തേ കുറിച്ചും ഭാവനയിൽ കാണുന്നു.)
മന്ദിരാരാമത്തിലിത്രയും നാളു ഞാൻ,
സ്വന്തമായാ തരുലതയോരോന്നുമേ,
സന്തതമാമോദമോടുമ്മ വെച്ചൂട്ടി,
മന്ദമന്ദമവ പൂത്തുലഞ്ഞു നില്പൂ.
ഉച്ചമായുള്ളോരു പിച്ചകപ്പൂവ്വതു,
ഏച്ചു വലിച്ചു പറിച്ചൊരു ദിനം ഞാൻ
ഉച്ചിയിലണിയാതെയാപ്പൂവെടുത്തു
വച്ചീടിനേൻ അന്തിവിളക്കിന്നരികേ.
സ്വച്ഛമാ പൂവിരുന്നവിടെ പലനാൾ,
പുച്ഛമോടെ ദൂരേയെറിഞ്ഞേനൊരു ദിനം,
തുച്ഛമീ ജീവിതമെന്നോതിയാപ്പൂവു്,
നിശ്ചയമെങ്ങോ പോയ് മറഞ്ഞു ദൂരേ.
ആലോലമായങ്ങൊരു കോണിൽ ലലാമ-
മായതാ പൂത്തുലഞ്ഞരളിയിരിപ്പൂ.
ആലസൃമില്ലാതെയാപ്പൂവവിടങ്ങ്
ലാലസിപ്പു ആരാമ മൂലയിലിന്നും.
ഉച്ചവെയിലിലും വാടിത്തളരാതെ.
മെച്ചമേറുമൊരു ചെമ്പരത്തിയതാ
പച്ചപ്പരപ്പിലേകമൂകമായങ്ങു
ഒച്ച വെച്ചീടാതുയർന്നു നില്പൂവങ്ങ്.
ഡോ.പി.വി.പ്രഭാകരൻ. വൃത്തം: കാകളി.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ