കാലത്തിന്റെ കൈകൾ
.....................................
രചന:സ്മിത സ്റ്റാൻലി,എരമം, മുപ്പത്തടം
....................................
ഇത് ഒരു നിർണായക വഴിത്തിരിവ്
തിരിച്ചറിവിന്റെ ശേഷപത്രം !!
ഇനിയെങ്കിലും അറിയുക സഖേ..
കാലം ഒരു മാറ്റം ആണ്,
അതിനു വേർതിരിവുകൾ ഇല്ല
പ്രകൃതി സ്വയം പുണർന്നു വഴി മാറുമ്പോൾ
ജീവിതം എന്ന സത്യം സ്തംഭിക്കുന്നു..
ഒരു വിളിപ്പാടകലെയായ് ചില തേങ്ങലുകൾ ഇടക്ക് നാം കേൾക്കുന്നില്ലേ, കാതോർക്കുക
മനസിന്റെ താളം തെറ്റലുകൾ പോലെ !!
നഷ്ടപെട്ട മോഹങ്ങൾ പെറുക്കിക്കൂട്ടി
അടച്ചു വച്ചൊരു ചെപ്പ് ഇന്നും ഈ പ്രകൃതി
മണ്ണിൽ എവിടെയോ ഒളിച്ചു വച്ചിട്ടുണ്ട്
അത് കണ്ടെത്താൻ ഇടക്ക് ഒരു തെരച്ചിൽ !
അപ്രതീക്ഷിതമായൊരു ഉൾപ്പിടച്ചിൽ പോലെ
നാം ആ പിടച്ചിലിൽ പെട്ടുഴലുന്നു
മറവി ആയി തുടങ്ങുന്നു ഈ ജീവിതം
ഇനിയുള്ള കാലങ്ങൾ കാത്തിരിക്കാനോ, ചേർത്തു നിർത്താനോ കഴിഞ്ഞെന്നു വരില്ല ജീവിച്ചു കൊതി തീരും മുൻപേ ചിലപ്പോൾ
നീയും ഞാനുമിവിടെ മറഞ്ഞു പോയേക്കാം
പലരും ഈ മണ്ണിൽ മരിച്ചു വീണേക്കാം
പ്രളയമായ്, അഗ്നിയായ് ഈ പ്രകൃതി- പുണരുമ്പോൾ നാമിവിടെ അലിഞ്ഞു ചേരും
എങ്കിലും നമുക്ക് എല്ലാം മറക്കാൻ ഈ കാലത്തെ തന്നെ കൂട്ട് പിടിക്കാം...
സ്മിത സ്റ്റാൻലി
എരമം, മുപ്പത്തടം.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ