മയിൽപീലി
..........................
രചന:സുജശശികുമാർ
...............................
സ്നേഹത്തിൻ പ്രതീകമായെൻ മയിൽപീലിയെ ഞാൻ
ആരോരുമറിയാതെ പുസ്തകത്താളിൽവച്ചു. കണ്ണന്റെ നെറുകയിൽ ചൂടുമെൻ മയിൽപീലിയെ കാണാൻ എന്തൊരു ഭംഗിയാണെന്നെപ്പോഴുമോർത്തുപോയ് ഞാൻ.
ഒട്ടു ദിനം കഴിഞ്ഞൊന്നു ഞാൻ നോക്കവെ
പെറ്റു പെരുകിയെൻ മയിൽപീലിയെ കണ്ടു ഞാൻ.
ഒരു ചെറു പുഞ്ചിരി തൂകി ഞാൻ നിൽക്കവെ
ഒരു തെന്നലായിത്തഴുകിയെൻ പീലികൾ.
ഒരു മയിൽപീലിയായ് ഞാൻ ജനിച്ചെങ്കിലൊരുമാത്ര ആശിച്ചു നിന്നുപോയി. നിത്യവും കണ്ണന്റെ നെറുകയിൽ ചൂടുമാ മയിൽപീലിതൻ ജന്മമെത്ര പുണ്യം.
മർത്ത്യജന്മത്തേക്കാളും ഭാഗ്യമുള്ളോരു ജന്മം കണ്ണനെ പുൽകുവാൻ ഭാഗ്യമില്ലാത്തൊരീ ജന്മമായ് തീർന്നില്ലേ എന്റെ ജന്മം
(സ്നേഹത്തിൻ)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ