ഇവിടെ പ്രസിദ്ധികരിക്കുന്ന കവിതകൾ വായനക്കാർ നേരിട്ട് അയച്ചു തന്നിട്ടുള്ളതാണ് അത് കൊണ്ട് തന്നെ കവിതകളുടെ ഉടമസ്തവകശാമോ,ഉള്ളടക്കമോ,പകർപ്പവകശമോ സംബന്ധിച്ച് എന്തെങ്കിലും ആക്ഷേപമുള്ളവർ ദയവായി gibinchemmannar@gmail.com എന്ന ഇ-മെയിൽ വിലാസത്തിലൊ,9446479843 എന്ന ഫോൺ നമ്പറിലോ അറിയിക്കുക...കവിതകൾ ബ്ലോഗിൽ പ്രസിദ്ധീകരിക്കാൻ അവസരമുണ്ട് 9446479843 എന്ന Whatsapp നമ്പറിലേയ്ക്കു അയക്കുക അല്ലെങ്കിൽ മലയാളം കവിതകൾ ഗ്രൂപ്പിൽ അംഗമാകുക മലയാളം കവിതകൾ ഓരോ മാസവും മികച്ച ഒരു കവിതക്ക് സമ്മാനം നൽകുന്നതാണ് സമ്മാനങ്ങൾ സ്പോണ്സർ ചെയ്യാൻ താല്പര്യമുള്ളവർ ബന്ധപ്പെടുക 9446479843

വായനക്കാർ

"വായനക്കാരുടെ കവിതകളും പ്രസിദ്ധീകരിക്കുന്നതിന് അവസരമുണ്ട്.... കവിതകൾ gibinchemmannar@gmail.com എന്ന ഇ-മെയിൽ വിലാസത്തിലേക്ക്/9446479843 whatsapp നമ്പറിലേക്ക് അയച്ചു തരിക ഒപ്പം നിങ്ങളുടെ ശക്തമായ വിമർശനങ്ങളും, മാർഗ്ഗ നിർദേശങ്ങളും...

2018 ഡിസം 31

ശവപ്പെട്ടികൾ ചിരിക്കുമ്പോൾ

ശവപ്പെട്ടികൾ ചിരിക്കുമ്പോൾ
........................................................
രചന:ജോസഫ് ജെന്നിംഗ്സ് എം.എം
........................................................

"ജനിച്ച നാളിൽ കുറിച്ചുവച്ചിതാ
മരണമെത്തുന്ന സമയവും എൻ കൈകളിൽ
വിറയാർന്ന ഹൃദയം നീരസത്തോടെ
എതിരേറ്റു മരണമാം പ്രഹേളികയെ...

എത്തിയിതാ എൻ മരണനേരം
ദിക്കുകളിലെല്ലാം മുഴങ്ങി മരണമണികൾ
എൻ ചേതനയറ്റ ശരീരം വെൺശീലയിൽ
പുതച്ചു, കൈകാലുകൾ കെട്ടിയൊതുക്കി....

അരണ്ട ഇടനാഴികളിൽ വെള്ളിവെളിച്ചം ചിതറിയപ്പോൾ, 
എൻ ആത്മാവ് ഈ ദേഹം വിട്ട് മേലേക്കുയർന്നു...

വാങ്ങിയിതാ ആറടി മണ്ണിൻ അവകാശിയാകാൻ
മരത്തിൽ പണിതെടുത്തൊരു ശവപ്പെട്ടിയും
ചിരിക്കുന്നു പെട്ടിയും ഉള്ളിലൊതുക്കി
അണിയിച്ചുവല്ലോ അതിനുള്ളിൽ പനിനീർപൂക്കളാൽ....

എൻ ശരീരമിതാ പോകുന്നു പെട്ടിയിൽ
എൻ ഞെരമ്പുകൾ വലിഞ്ഞു മുറുകുന്നു
അസ്ഥികളെല്ലാം നുറുങ്ങിയോ അതിനുള്ളിൽ
വീർപ്പുമുട്ടുന്നു നൽ ശ്വാസത്തിനായ്....

പോകുവാൻ വയ്യ, പോകുവാൻ വയ്യ
ഈ കറുത്തിരുണ്ട കുഴിയിൽ തപ്പിത്തടഞ്ഞ്
ചുറ്റും നോക്കിയിതാ കണ്ടില്ല പ്രിയരെ
കാണുവാനാകില്ല ഈ കണ്ണുകൾക്കിനിയും...

...ജോസഫ് ജെന്നിംഗ്സ് എം.എം...

2018 ഡിസം 30

പെങ്ങളോട്‌

പെങ്ങളോട്‌.....
••••••••••••••••
രചന:കമർ മേലാറ്റൂർ
................
മഴയൂഞ്ഞാലിൽ
തുള്ളിയാടിയൊരു പെങ്ങളുകൊച്ച്‌,
നൂലറ്റ പട്ടം പറന്നുപോയപ്പോൾ
കണ്ണീർ തൂവിയിരുന്നു.
പട്ടത്തോടൊപ്പം നൂലറ്റ്‌ 
അവൾ പോയത്‌
ഏത്‌ കണ്ണെത്താത്ത 
മാമരകൊമ്പത്തേക്കാണ്‌?

പെങ്ങളേ 
ദൈവമല്ല നിന്നെ പ്രസാദമൂട്ടിയത്‌,
ചെകുത്താന്മാർ തന്നെ; ദൈവസാക്ഷ്യത്തിൽ.

പെങ്ങളേ 
ഇത്‌ ദൈവത്തിൻ സ്വന്തം നാട്‌,
ചെകുത്താന്റെ നാടാക്കാനും
ഇവിടൊരു കൂട്ടർ;
പരദേശിയായ്‌ വന്നിട്ടും വിടാതെ
നിന്നെ രുചിച്ചവർ.

ഇരുട്ടിലൊരു റെയിൽപ്പാളത്തിൽ
പെങ്ങളേ നീ
നിലവിളിയൊരൊറ്റക്കയ്യൻ
ചെന്നായിൽ പിടഞ്ഞുതീർന്നവൾ.

കനലുതിരുന്നൊരീ താഴ്‌വാരത്ത്‌ 
ഞാൻ കൂട്ടിരിക്കാം 
പെങ്ങളേ
ഇനിയൊരു നിഴൽ നിന്നിൽ
ആസക്തിയാവില്ല.

കണ്ണിലൊരു കനൽ ബാക്കിവെച്ച്‌ ഞാൻ
ഈ ഇരുൾവീഥിയിൽ 
സ്വയമെരിഞ്ഞുതീർന്നിടാം
നിനക്കു വെട്ടമായിടാം;
പെങ്ങളേ
നിനക്കു ഞാനൊരു വ്യക്തമാം
"ആൺമതിൽ" ആയിടാം.
•••••••••••••••••••
കമർ മേലാറ്റൂർ
••••••••••••••••••

മരണവഴികൾ


മരണവഴികൾ
-----------------------
രചന:ആഷിഖ് കരിയന്നൂർ
............................................
സത്യങ്ങൾ മനസ്സിലാക്കാതെ
എന്നെ കുറ്റം പറഞ്ഞവർ
എന്നെകുറിച്ച് നല്ലത് പറയുന്നത്
കാണുവാൻ വേണ്ടി
എനിക്കൊന്ന് മരിക്കണം


ഒരിക്കലും മറക്കില്ലെന്ന്
പറഞ്ഞെന്നെ മറന്നു പോയവരുടെ 
മനസ്സിൽ ഒരു നിമിഷമെങ്കിലും
ഓർമ്മയാകുവാൻ വേണ്ടി
എനിക്കൊന്ന് മരിക്കണം


ഈ തടവറയിൽ
തനിച്ചായതുപോലെ
മരണത്തോടെ
ഞാൻ വീണ്ടും തനിച്ചാണെന്നവരെ
ഓർമ്മിപ്പിക്കുവാൻ വേണ്ടി
എനിക്കൊന്ന് മരിക്കണം


ഇനിയുള്ള കാലം
ആരുടെയെല്ലാം ഓർമ്മകളിൽ
ഞാൻ ജീവിക്കുമെന്നറിയാൻ വേണ്ടി
എനിക്കൊന്ന് മരിക്കണം

✍ ആഷിഖ് കരിയന്നൂർ

എന്റെ ചെമ്പക പൂമരം


എന്റെ ചെമ്പക പൂമരം 
..........................................
രചന:Manurag Nellikal
...........................................
ഇന്നെനിക്കുണ്ടരു  ചെമ്പകചോട് 
ഒരു വർഷാരം 
കുട പിടിച്ച
 ഒരു ജൂൺ മാസരാവിൽ
 ഞാൻ നട്ടൊരു കാട്ടു ചെമ്പകം
 സ്കൂളിലെ പടവുകളിൽ 
വീണു കിട്ടിയ   കുഞ്ഞൻമരം
നട്ടു നനച്ചു നോക്കിയല്ലേ....
ബാല്യവും കൗമാര കാലമത്രെയും 
ഇന്നെത്തി നിൽക്കയാ യൗവനത്തിൽ 
മൗനമായിരുന്നു എൻ ജീവിതത്തിൽ
തത്തയും മൈനയും 
വിരുന്ന് വന്നു
ചെമ്പക കൊമ്പിൽ കൂടു കൂട്ടി 
ഒരു കുഞ്ഞൻ പ്രാവും  അഭയാർഥിയായി  
ഒരായിരം പേർ വിരുന്നുകാരായി 
കലപില കലപില കളകൂജനം
എന്നുമിവിടെ ബഹളമല്ലേ....
അതു കേട്ടുണരുവാൻ ഭാഗ്യമല്ലേ
പൂർവികർ ചെയ്തൊരു  സുകൃതമല്ലേ........
.
രചന
Manurag Nellikal

എന്തു പറ്റി നമുക്ക്


എന്തു പറ്റി നമുക്ക്*
........................................
✍🏻സുജ ശശികുമാർ
.......................................
പൂനിലാവ് എങ്ങോ മാഞ്ഞു പോയോ..
കൂരിരുൾ മാത്രം ബാക്കി വെച്ചോ..
പൂത്തുലഞ്ഞാടു ന്ന നെൽവയലെങ്ങുപോയ്
കളകളം പാടുന്ന അരുവികളെങ്ങു പോയി വറ്റി  വരണ്ടുവോ, ഉണങ്ങി കരിഞ്ഞുവോ, അന്നു നാം കണ്ടോരാ പ്രകൃതി തൻ സൗന്ദര്യം എങ്ങോമറഞ്ഞു പോയി.. കണ്ട തില്ല.
എന്തു പറ്റി  നമുക്ക് എന്നറിയില്ല
മഴച്ചാറ്റലും വിട്ടു പോയോരു നാളിൽ നമ്മെ.. നോക്കി നിന്നു കണ്ണീർ പൊഴിച്ചു ഞാൻ. ഈ വഴി വന്നതില്ലാ  വസന്തവും, ഒരു സ്നേഹത്തിൻ  കണികയും, പൂത്തുലഞ്ഞില്ലാ  പൂങ്കാവനങ്ങൾ.. എന്തുപറ്റി നമുക്ക് എന്ന് അറിയില്ല.. പൊള്ളുന്ന വേനലിൽ സൂര്യ ന്റെ ദൃഷ്ടി പതിച്ചു പോയി എങ്ങും. വറ്റി വരണ്ടു പോയി  നമ്മുടെ ഹൃത്തി ന്റെ നീർച്ചാലുകൾ. തെളിഞ്ഞു കിടക്കുന്ന മാനം നോക്കി എന്മനം പോലെ എന്ന് ഞാൻ അഹങ്കരി ച്ചു.
ഇന്നിരുണ്ട കാർമേഘമുള്ള മാനം കണ്ടു ഞാൻ കണ്ണടച്ചീടുന്നു.
മങ്ങുന്നുവോ ഇന്നു നമ്മുടെ മനമെല്ലാം. വെയിലത്തു വാടുന്ന പുൽകൊടി കണക്കെ
ഇതളു പൊഴിഞ്ഞോരു പൂവിനെപോലെ എന്തുപറ്റീ നമുക്കെന്നറിയില്ലാ.... 

2018 ഡിസം 16

മഞ്ഞുകാലം

മഞ്ഞുകാലം
.......................
രചന:രാഹുൽ കക്കാട്ട്
............................

തറ നിലത്തു
തഴ പാ വിരിച്ച്
ഒറ്റ കരിമ്പടത്തിനടിയിൽ
ഒന്നിച്ചുറങ്ങിയ
ബാല്യകാലത്തിനെയാണ്
ഡിസംബറിലെ
മഞ്ഞുകാലം വീണ്ടും
നീറ്റുന്നത്.

ഇല കൊഴിയപ്പെട്ട
കണിക്കൊന്ന
പച്ചമരത്തിന്റെ
എത്താ കൊമ്പിന്റെ
അറ്റത്ത്
നക്ഷത്ര വിളക്ക്
തൂക്കിയ 
അതേ ഡിസംബർ.

ഈറൻ
മഞ്ഞു കണങ്ങളെ
വാരി ഉടുത്ത
രാത്രിയെ
മിന്നാമിനുങ്ങിന്റെ
മഞ്ഞ പൊട്ട്
പുള്ളി കുത്തുന്ന
വയൽ വരമ്പു
നടത്തങ്ങൾ,
തുള്ളിയോട്ടങ്ങളുണ്ടായിരുന്ന
അതേ ഡിസംബർ.



രാഹുൽ കക്കാട്ട്

നീയും, ഞാനും

നീയും, ഞാനും
.............................
രചന:സ്മിത സ്റ്റാൻലി മുപ്പത്തടം.  
.........................

എന്നിൽ നിറയെ കനവുണ്ട് 
നിന്നിൽ നിറയെ കനിവുണ്ട് 
എന്നിലേക്കൊഴുകണം നീയൊരു 
തേൻ തുള്ളിയായ് പ്രിയനേ 
നിന്നിൽ നിറയെ കുളിരുണ്ട് 
എന്നിൽ  നിറയെ പ്രണയവുമുണ്ട് 
എന്നിലേക്കൊഴുകണം നീയൊരു 
മഴ തുള്ളിയായ് പ്രിയനേ 
ഞാനും നീയും അകലെയാണ് 
ഹൃദയം നിറയെ തേങ്ങലാണ്  
പിരിയുവാൻ കഴിയാതെ നിന്നിൽ  
ചേർന്നിരിക്കണം എനിക്ക്  പ്രിയനേ, 
നിൻ കാലൊച്ചകൾക്കു പോലും
ഈണമുണ്ട്, ഒരു അടക്കമുണ്ട് 
വിളിയൊച്ചകളെക്കാൾ ശ്രുതിയുണ്ടതിന് 
ശ്രദ്ധിച്ചു കേൾക്കണം എനിക്ക് നിന്നെ 
നിൻ നിഴലിനൊരു  മനോജ്ഞ നിറമുണ്ട്  
നീ മൂളും വരികളിൽ പോലും ഞാനുണ്ട്   
നീ എഴുതും കവിതയിൽ നിലാവുണ്ട് 
നിന്നിലാണെന്റെ ജീവിതം  പ്രിയനേ 
ചേർന്നങ്ങിരിക്കണം എനിക്ക് നിന്നോടൊപ്പം  
ഒടുവിലൊരുമിച്ച് മണ്ണിൽ മറയണം നമുക്ക്.

സ്മിത സ്റ്റാൻലി 
മുപ്പത്തടം.  
🌸🌸🌸🌸🌸

കിളിയോട്

*കിളിയോട്*
..........................
രചന:അച്ചു കിഴക്കേപാലയ്ക്കൽ
...............................................

കുഞ്ഞു പൈങ്കിളീ നിന്നെത്തൊടാനെനി-
ക്കെത്ര മോഹമായെൻ കരം നീട്ടി ഞാൻ
എത്ര ഞാനടുത്തെത്തിയെന്നാകിലും
അത്ര ദൂരേക്കകലുന്നതെന്തു നീ?

നിന്റെ ലോലമാം കുഞ്ഞു കപോലങ്ങൾ 
നോക്കി നില്ക്കുവാനെന്തെന്തു ചാരുത !
നിന്റെ കുഞ്ഞിളം ചുണ്ടിൽ നിന്നോമനേ...
പുഞ്ചിരിപ്പാലമൃതു ചൊരിയുമോ?

ഒന്നടുക്കുവാൻ ഒന്നു തലോടുവാൻ
ഒന്നുമിണ്ടുവാൻ പോലുമരുതെങ്കിൽ...
എന്തിനിങ്ങനെയീ ജാലകത്തിലൂ-
ടെന്നെ നോക്കിയിരിക്കുന്നു നീ വൃഥാ?

എന്റെ പൈങ്കിളീ ഒന്നിങ്ങണയുമോ?
എന്നരികത്തു തെല്ലൊന്നിരിക്കുമോ?
മധുരമാം നിന്റെ നാദത്തിൽ നിന്നൊരു
നല്ല താരാട്ടുപാടിയുറക്കുമോ?

                *അച്ചു കിഴക്കേപാലയ്ക്കൽ*

2018 ഡിസം 14

എന്റെയാശാൻ

*എന്റെയാശാൻ*
...............................
രചന:സാദിഖ്
................................

ആശാന്റെ ജന്മമില്ലായെനിക്ക് 
എന്റെയാശാന്റെ ജന്മമില്ലായെനിക്ക് 
ആശാന്റെ ജന്മമില്ല എനിക്ക് 
എന്റെയാശാന്റെ ജന്മമില്ല എനിക്ക്.. 
ഉന്മാദ ലഹരിയിലുറങ്ങുന്ന നേരത്തുമാശാന്റെ ജന്മമില്ല എനിക്ക് 
എന്റെയാശാന്റെ ജന്മമില്ലായെനിക്ക്.. 
സായാഹ്‌ന ലഹരിയിൽ പാടുന്ന പാട്ടുകൾ ആശാന്റെയുള്ളിലെ നോവുമാത്രം 
എന്റെയാശാന്റെയുള്ളിലെ സങ്കടങ്ങൾ 

ആശാന്റെ ജന്മമില്ലായെനിക്ക് എന്റെയാശാന്റെ ജന്മമില്ലായെനിക്ക് 
പകലിനേക്കാളുമിരുട്ടിനെ പ്രണയിച്ചു എന്റെയാശാൻ 
കരളിനേക്കാളും ലഹരിയെ പ്രണയിച്ചുയെന്റെയാശാൻ 
ആശാന്റെ ജന്മമില്ല എനിക്ക് 
എന്റെയാശാന്റെ ജന്മമില്ലായെനിക്ക്....

സാദിഖ്

2018 ഡിസം 13

പരിണാമം


പരിണാമം
..................................
രചന:അഞ്ചൽ ശ്രീനാഥ്
................………......
(1)

മണിയറയിൽ ആയിരം കനവുമായി
നമ്ര മുഖി ആയി മാറുമ്പോൾ
ഉടവു പറ്റാത്ത വക്ഷോജങ്ങളിൽ 
ക്ഷീരം ചുരത്തി ക്കുവാൻ 
കുഞ്ഞിളം പുല്ലുകൾ മാടി ഒതുക്കി
കാനന പാതയിൽ രുധിരം കിനിയിച്ചു
ചിപ്പിയിൽ ദുഗ്ധം തളിച്ചവൻ....
കാലം കടന്നത് മുത്തായി മാറി.

 (2)
 ഇരുളടഞ്ഞ ഗുഹാമുഖത്തിലെ
കറുത്ത കാടുകൾ വകഞ്ഞു മാറ്റി
ഒഴുകി എത്തിയ ചോര ച്ചാലു നീന്തി
മിഴി തുറന്നു കണ്ട് നവ്യ ലോകം
കരുതലിൻ കര വലയങ്ങളാൽ
ഇളം ചുണ്ടിൽ പാൽ ചുരത്തി
പുഞ്ചിരിക്കും ദൈവ മാം സ്നേഹ രൂപം
അമ്മ എന്ന ലോക സത്യം
                  
  (3)
അരുമ യാം പൈതലി നമ്മിഞ്ഞ ഏകും
അമ്മ തൻ നിർവൃതി എത്രയാണ് ?
ആ ഒരു ബന്ധ ത്തിൻ ആഴ മിന്നൂഴിയിൽ 
ആർക്ക് അളന്നീടുവാൻ സാധ്യ മാകും ?

2018 ഡിസം 6

ആത്മവിലാപം





  " ആത്മവിലാപം 
  ,,,,,,,,,,,,,,,,,,,,,,,,,,,,,,,,
രചന:സുരേഷ് കമലം,  നിലമ്പൂർ
..................................

(ജീവിച്ചിരിയ്ക്കുമ്പോൾ
ലഭിയ്ക്കാത്ത ആദരവ്,
സ്നേഹം എന്നിവ മര-
ണ ശേഷം ഒരാൾക്കു 
ലഭിയ്ക്കുമ്പോൾ ആ 
വ്യക്തിയുടെ ആത്മാവ്
അങ്ങകലെയിരുന്ന് ഇ-
തെല്ലാം കണ്ട് വിലപിയ്-
ക്കുന്നു )



പട്ടാൽ പൊതിഞ്ഞയെ-
ന്റെയീ പട്ടടയിലേയ്ക്കു
ള്ള  ദു:ഖ മൗനയാത്ര ...
അനശ്വര സമ്പാദ്യമാം
 ആറടി മണ്ണിലേയ്ക്കു
 നിത്യശാന്തിയ്ക്കായു
 ളള ജീവിത മുക്തി
 യാത്ര ...
 ജീവിതയാത്രയിലെ -
 ന്നോടൊത്തുചേരാത്ത
 വരെല്ലാം ഒത്തുകൂടു -
 ന്നെന്റെയീ ... അനന്ത -
 യിലേയ്ക്കുള്ള യാത്ര
 യിൽ എന്നെ യാത്രയാ-
 ക്കുവാൻ .......
 വർണ്ണിയ്ക്കുന്നു പാടി
 പുകഴ്ത്തുന്നോരോരു-
 ത്തരും ജീവിത വേളയി-
 ൽ ഞാൻ ചെയ്ത കാ-
 ര്യങ്ങൾ അതിലേറെ
 ചെയ്യാത്ത കാര്യങ്ങളോ
 രോന്നും ......
 എനിയ്ക്കായ് സ്നേഹ
 ത്തിൻ ഒരിതൾ പൂ പോ 
 ലും നൽകാത്തവരോ -
 രോരുത്തരും ചാർത്തീ-
 ടുന്നെൻ നിർജ്ജീവ ....
 മേനിയിൽ ആദര സൂച
 കമായ് മലർമാലതൻ
 കൂമ്പാരങ്ങൾ ..........
 ജീവിതവീഥിയിലൊരി -
 യ്ക്കലും ലഭിയ്ച്ചിടാ -
 ത്തൊരീ സ്നേഹാദര-
 ങ്ങൾ കാണുമ്പോൾ
 എന്നാത്മാവു വിലപി-
 ച്ചീടുന്നീയനന്തതയിൽ
 ആറടി മണ്ണിലേയ്ക്കെ-
 ന്നെ ...... സ്വതന്ത്രമാ -
 ക്കിയോരോ പിടി മണ്ണെ 
 നിയ്ക്കന്ത്യ സമ്മാനമാ-
 യ് നല്കിയെല്ലോരും
 യാത്രയാവുമ്പോൾ .....
 യാത്രയാവുന്നു ഞാനു-
 മവർതൻ .....
 സ്മൃതിയിൽ നിന്നും
 വിസ്മൃതിയിലേയ്-
 ക്കായ് ......................

   ,,,,,,,,,,,,,,,,,,,,,,,,,,,,,,,,
     സുരേഷ് കമലം
                    നിലമ്പൂർ
    ph : 90 74 31 48 34
           ,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,

അമ്മ മാത്രം



" അമ്മ മാത്രം "
..............................
രചന:സുരേഷ് കമലം,നിലമ്പൂർ
...............................
   
അന്ന്..... അമ്മ പാടിയ
താരാട്ടിനീണങ്ങൾ........
 അവ്യക്തമെങ്കിലും എ -
 ന്നോർമയിൽ ഒളിമിന്നീ
 ടുന്നിപ്പോഴും ...............
 താരാട്ടുപാട്ടിൽ ഉറങ്ങാ
 ത്തൊരെന്നെ തൊട്ടിലി
 ൻ പാളി മെല്ലെ നീക്കി
 തെല്ലും പരിഭവമില്ലാ -
 മുഖത്തോടെയമ്മ
 വാരിപ്പുണർന്നപ്പോൾ
 സ്നേഹവാത്സല്യങ്ങൾ
 തൻ ഭാവഭേദങ്ങൾ പൂ-
 ത്തുലയുകയാണാർദ്ര-
 മാമിഴികളിൽ ..........
 അമ്മിഞ്ഞപ്പാലിനായ്
 കരയുന്നോരെന്നെ മടി 
 യിലേറ്റി മാധുര്യം ഊട്ടി -
 ടുമ്പോൾ  അമ്മയെന്ന
 വാക്കിൻ പരിപൂർണ്ണത
 യിൽ ഒരു ജൻമസാഫ-
 ല്യത്തിൻ .........
 നിർവൃതിയിലാണാ -
 മനം ....പിച്ച വെയ്ക്കു
 വാൻ വിതുമ്പുന്ന... ഇട
 റുന്നൊരെൻ പാദങ്ങൾ
 ക്കു തുണയായ് .........
 എന്നമ്മ തൻ കൈകൾ
 നീളുമ്പോൾ ................
 ആകാംക്ഷ ഭരിതമായ്
 ത്രസിച്ചീടുന്നാ മുഖം ....
 പാതി വഴിയിലെന്നെ
 തനിച്ചാക്കി പ്രാണൻ
 വെടിഞ്ഞോരമ്മേ .....
 എൻ മനം കൊതിയ്-
 ക്കുന്നു ഇനിയേറെ 
 ജൻമം  എനിയ്ക്കു -
 ണ്ടെങ്കിൽ എന്നും .....
 അമ്മയായ് ഈ ........
 "അമ്മ മാത്രം"
  
    ................................
     സുരേഷ് കമലം
          നിലമ്പൂർ
   ph : 9074314834

2018 ഡിസം 1

ആർത്തവ രക്തസാക്ഷി

ആർത്തവ രക്തസാക്ഷി
........................................
രചന:ജോസഫ് ജെന്നിംഗ്സ് എം.എം
...........................................

"കാണുവാനുള്ള നൽക്കാഴ്ചകൾ കാണാതെ
കൊഴിഞ്ഞുവീഴുമോരോ സുമങ്ങളും
കണ്ടില്ലെന്ന് നടിക്കും പ്രിയജനം
വരുത്തുമോയീ വിനാശവുമിതിലേ....

കണ്ണീർക്കാഴ്ചയും നെടുവീർപ്പുമായി
തഴുകുന്നുവോ ആ കുഞ്ഞിളം മേനിയെ!
ലജ്ജിപ്പൂ സോദരരേ, നിങ്ങൾ തൻ ദു:ഖം
വരുത്തിവച്ചതാം കർമ്മഫലത്തിൻ ബാക്കിപത്രം.

കണ്ടുവോ നിങ്ങൾ പൂവാടിയിൽ പരിലസിക്കും
പൂമ്പാറ്റ തൻ ചിറകിൻ വർണ്ണവും
കണ്ടുവോ നിങ്ങളവളിൽ സ്ഫുരിക്കും
നേത്രങ്ങൾ ചൊല്ലും അവൾതൻ വീരകഥകളും.

പൊലിഞ്ഞുപ്പോയ് അവൾപ്പോലുമറിയാതെ
തൻ ഉയിരിതാ മേലോട്ടുയർന്നപ്പോലെ
വറ്റിയോ നിങ്ങൾതൻ സ്നേഹവും
അകറ്റിയോ രക്ഷയാകേണ്ടവർപോലും.

ചുവന്ന പൂക്കൾതൻ ഗന്ധം പടർന്നു
പടിയിറക്കി വിട്ടു, വീടിൻ തിരുനടയിൽ
നിനച്ചിരിക്കാതെ വന്ന പ്രകൃതിക്ഷോഭത്തിൽ
പൊലിഞ്ഞുപ്പോയ് ആർത്തവരക്തസാക്ഷി.

മാറേണ്ടതായി പലതുമുണ്ട്, മാറ്റങ്ങള-
നിവാര്യം ഈ ഭൂവിലും
മാറിയില്ലെങ്കിലോ, പാരിൽ വീണ്ടുമോരോ
ദിനത്തിലും പെരുകുമാർത്തവ രക്തസാക്ഷികൾ.

....ജോസഫ് ജെന്നിംഗ്സ് എം.എം......

2018 നവം 30

മഴ തോർന്ന നേരം


മഴ തോർന്ന നേരം
..........................
രചന:സിമി N മീരാൻ ,കോതമംഗലം
...................…......…………


കൊഴിഞ്ഞു മുറ്റം നിറയെ പൂവുകൾ
ഇടയ്ക്കിടയ്ക്കൊരു
 മഞ്ഞയില
തെഴുത്ത മാവിൻ  തളിരുടലാകെ
ചിരിച്ചു പൂക്കുമിളംപച്ച
ഇടയ്ക്കൊരിത്തിരി നേരമിളംചിരി
യോടെ കുണുങ്ങീ മന്ദാരം 
പതുക്കെയോരോ പൂവിതൾ മുത്തി
കളിച്ചു പാറീ പൂമ്പാറ്റ 
തണുത്ത മണ്ണിൻ ഉടലിൽ നിന്നൊരു 
കുരുന്നു തയ്യിൻ തിരനോട്ടം
വെളിച്ചമിത്തിരിയൂട്ടിയുണർത്താൻ
അടുത്തുവന്നൂ കതിരവനും
തിടുക്കമെന്നൊരു നാട്യവുമായി
പിണങ്ങി നിന്നൊരു കരിവണ്ടിൻ
കവിൾ  ചുവക്കെ ചുംബനമേകി
പുണർന്നു പനിനീർ പൂവുകളും
എന്തൊരു സുന്ദരമെന്തൊരു  മോഹന
മെത്രമനോഹരമീ ഭൂമി 
എനിക്കു വീണ്ടും തരുമോ ദേവാ
അടുത്ത ജന്മവുമിതുപോലെ

സിമി N മീരാൻ 
കോതമംഗലം

ഇഷ്ട്ടം



ഇഷ്ട്ടം
...................
രചന:രതീഷ് അരിച്ചെപ്പ് മുന്നാട്
..................



ആദ്യമായി നിന്നെ കണ്ടു തുടങ്ങിയ -
ഓർമ്മതൻ ഇളം കാറ്റിൽ സൂര്യകിരണങ്ങൾ,
നെറ്റിയിൽ ചാർത്തിയ ചന്ദനത്തിൽ-
പതിഞ്ഞപ്പോൾ,ആ ചന്ദനത്തിൽ 
മണമുള്ളോരു പൊൻവെളിച്ചം,
എൻ കണ്ണുകളിൽ നിറയെ ആനന്ദത്തിന്റെ
അശ്രുകണങ്ങൾ പൊഴിച്ചപ്പോൾ,

മൗനാനുരാഗം മനസ്സിൽ മൊട്ടിട്ടപ്പോൾ
സ്നേഹബാഷ്പത്തിൻ അചഞ്ചലമാം
നിർവികാരത്തിൻ പുഞ്ചിരി തൂകിയ
ആ മനമൊന്നു ഹൃദയത്തിൽ ഉറപ്പിച്ചിടാൻ
വെമ്പൽ കൊണ്ടപ്പോൾ,

അനുരാഗത്തിന്റെ കണങ്ങൾ പൂവിട്ടപ്പോൾ
ഇരുളിൻ നിദ്രയിൽ കൊഴിഞ്ഞുപോയി ,
കാത്തിരുന്ന ദിനങ്ങളത്രയും നിനക്കുവേണ്ടി
ഒന്നുവന്നിടാതെ പോയി മറഞ്ഞവൾ,

കൈവിടാതെ ഓർത്തോർത്തു നടന്നു
നീങ്ങിയപ്പോൾ ഒരിളം കാറ്റായി വീണ്ടുമവൾ,
കാലങ്ങൾ നീണ്ടുപോയിട്ടും
വാടാതങ്ങനെ നറുപുഷ്പമായി സൂര്യ-
കിരണങ്ങളിൽ സായംസന്ധ്യയിൽ
അനുരാഗത്തിന്റെ മേച്ചിൽപുറങ്ങളിൽ
അറിയാതെ വീണ്ടുമവൾ.

കൊതിച്ചുപോയി നിനക്കുവേണ്ടി
എങ്കിലും ഏകാന്തതയുടെ മായാത്ത
അനുരാഗത്തിന്റെ തൂവൽസ്പർശം,
ഇന്നും എൻ മനസ്സിൽ അലയടിക്കുമ്പോൾ
 കേൾക്കാം അങ്ങകലെ വിദൂരദയിൽ
നിൻ പുഞ്ചിരുടെ നേർത്ത ശബ്ദം

അപകർഷത


അപകർഷത
........................
രചന:സുജ ശശികുമാർ 
................

എന്തിനീ ജീവിതമെനിയ്ക്കു തന്നൂ നീ 
കൊതിയില്ലാ എനിക്കീ ജീവിത കാഴ്ചകൾ കാണുവാൻ. പിറവികൊണ്ട നേരം തൊട്ടേ എന്നമ്മയ്ക്ക് ദുഃഖങ്ങളല്ലാതെ ഒന്നുമേ നൽകുവാൻ കഴിഞ്ഞിട്ടില്ലീ നേരംവരെ. എന്തൊരു ജന്മമെൻ ജന്മമെന്നോർത്തതിഖിന്നനായ് നിൽപ്പു ഞാൻ വന്നൂ എൻ ചാരെ അമ്മതൻ സ്നേഹത്തിൻ കരങ്ങൾ. ഒരുപാടു നാളായ് കൊതിച്ചിട്ടൊരുണ്ണിയെ തന്നൂ എനിക്ക്. എന്നുണ്ണി പിറവിയെടുത്തനേരംതന്നെ ഉണ്ണിതൻ അച്ഛനെ കൊണ്ടുപോയി ഇഹലോകവാസം വെടിഞ്ഞുപോയി. ഉണ്ണിതൻ ജാതകപ്പിശകാണിതെന്ന് ഒരു നാളിൽ ഉണ്ണിതൻ കാതിൽ മുഴങ്ങിക്കേട്ടനേരം. 
സ്വന്തം വെറുത്തുപോയ്. ഉണ്ണിയെൻ ജന്മത്തെ എന്തിനെന്നമ്മയെ വിധവയാക്കി 
എന്തിനെന്നച്ഛ ന്റെ മുഖമൊന്നു കാണാതെ എന്നെയീ ഭൂമിയിൽ സൃഷ്ടിച്ചു നീ.. 
എൻ ബാല്യത്തിൽ പൊലിഞ്ഞൊരച്ഛന്റെ മുഖമൊന്നോർത്തെടുക്കാൻ കൊതിച്ചു ഞാൻ. സ്നേഹിച്ചിട്ടേയുള്ളൂ എന്തിനെയും എന്നിട്ടുമെന്തിനീ പരീക്ഷണങ്ങൾക്കടിമയായിന്നു ഞാൻ.
ഓരോ സ്നേഹത്തിനും വ്യത്യസ്ത അനുഭവമുണ്ടെന്നറിഞ്ഞു ഞാൻ. അമ്മതൻ സ്നേഹത്തിനില്ലാ പകരംവയ്ക്കുവാനൊരു സ്നേഹവും. 
നന്ദി എന്നൊരു വാക്കുപോലും അന്യമായ് തീരുന്നതാണെ ന്നു നാം ഓർക്കുക.

✒✒✒✒✒✒

ഇങ്ങനെയും ചിലർ..


ഇങ്ങനെയും ചിലർ.. 
........  .......   .......... 
രചന:സ്മിത സ്റ്റാൻലി ,മുപ്പത്തടം 
...............................


ചിലർ ജീവിക്കുന്നു 
അവർക്ക് വേണ്ടി.. 
ചിലർ ജീവിക്കുന്നു 
ബന്ധങ്ങൾക്ക് വേണ്ടി.. 
ചിലർ ജീവിക്കുന്നു 
ആർക്കോ വേണ്ടി  
ചിലർ ജീവിക്കുന്നു 
എന്തിനോ വേണ്ടി 
ചിലരിൽ ചിലർ 
എരിഞ്ഞടങ്ങുന്നു 
എന്നാൽ വേറെ ചിലർ 
ജീവിതം ആസ്വദിക്കുന്നു  
പക്ഷെ ചിലർ കരയുന്നു  
ജീവിതം പൊള്ളിക്കവേ,
ചിലർ സ്വയം സ്നേഹിക്കുന്നു 
അഭിമാനിക്കുന്നു   
ചിലർ ഒളിച്ചിരുന്ന് 
ഒളിയമ്പ് എറിയുന്നു 
ചിലർ സത്യത്തിന്റെ പുറകെ 
ചിലർ ദൈവത്തിന്റെ പുറകെ 
എല്ലാരും ഈ മണ്ണിൽ 
ചേരുന്ന നാൾ വരെ 
ജീവിച്ചു തീർക്കട്ടെ 
ഭൂലോക ജീവിതം. 
വേപഥു വേണ്ട, ഒരിക്കൽ 
എല്ലാം ലയിക്കാൻ ഉള്ളത് 
ശുഭം,,ശുഭകരം  അന്നാളിൽ . 
.......   ......   ......    ......... 

പെണ്ണുകാണൽ

പെണ്ണുകാണൽ
...............................
രചന: മനുരാഗ് നെല്ലിക്കൽ
................

നിർത്താതെ ഫോൺ അടിക്കണു ഉറക്കച്ചടവോടെ  നോക്കിയപ്പം അമ്മയാണ്
എന്താപ്പാ ഇത്ര രാവിലെ ! എന്നോർത്ത് കാൾ എടുത്തു എന്റെ ഉണ്ണ്യേ നീ എണീറ്റില്ലേ നേരം  ഉച്ചയായിട്ടേ
അതെ ഇന്ന് തെരക്കില്ലാച്ചാ
ഇത്രടം വരെ ഒന്ന് വരേ
ഒരു അത്യാവിശ്യകാര്യ
മറുപടിക്കു മുന്നേ ഫോൺ കട്ട്
തിരിച്ചു വിളിച്ചപ്പം Swithed  off
ദേഷ്യവും  ;പരിഭവവും വിഷമവും കുടികലർന്ന് പെങ്ങളെ വിളിച്ചു ഓളും ഇത് തന്നെ പറയണു
പിന്നെ ഒന്നും നോക്കീല Gm നോട് ലീവ് പറഞ്ഞ് നേരെ വണ്ടി കേറി
ഒരു ഓട്ടം തന്നെ ആർന്നു  മഴയും കാറ്റും ഒന്നും മനസിലേക്ക്  വന്നേ ഇല്ല
ഓട്ടോയിൽ വീട്ടുപടിക്കൽ ഇറങ്ങുമ്പോ ദാ  Relative എല്ലാരും എത്തീക്കണു
 അണിഞ്ഞെരുങ്ങി  ഒരു കല്യാണ മയം ഈശ്വരാ അനു കുട്ടി അവള്  ''  ഉണ്ണിക്കണ്ണാ അങ്ങനൊന്നും ഉണ്ടാവല്ലേ
  മന്ത്രം ജപിച്ച് ഓടി വീട്ടിൽ കേറി
ഓ ഇത്ര വേഗം ഇങ്ങ് എത്തിയേ?
അനൂ നീ .,,,,,,,,,,,
ഉം എന്തെ ഞാൻ ഒളിചോടി കരുതിയേ?
പോടി ഉണ്ട കണ്ണി   നിന്റെ ചെറുക്കൻ കാണലാണേ ഇന്ന്
ഉണ്ണീ നീ കളി പറയാതെ   പെട്ടന്ന്  കുളിച്ച് റെഡിയാവണുണ്ടേ
അത കെടക്കണു അമ്മേന്റെ വക

ആരും ഒന്നും പറയണില്ല
വട്ട് പിടിച്ച പോലേ കുളിച്ച് വന്നപ്പോ അനുകുട്ടീടെ വക എന്റെ fav വെള്ള കസവ് മുണ്ടും
പിസ്ത പച്ച ഷർട്ടും തേച്ചുമടക്കി കട്ടിലിൽ

ഡ്രസ് മാറ്റി കഴിഞ്ഞപ്പേ അമ്മായി വിളിക്കണു
ദോശയും പയറും Brek fast
അങ്കലാപ്പോടെ  കഴിച്ച് 
 ഉമ്മറത്ത് വന്നപ്പേ ആകെ ബഹളം
ചിരിയും;' ഒതുക്കം പറച്ചിലും
ആകാംശ യോടെ
കാര്യം തിരക്കി  കുഞ്ഞാന്റിനെ വട്ടം പിടിച്ചതും മുറ്റത്ത് ഒരു കാർ വന്നതും ഒന്നിച്ചാർന്നു
ആരാപ്പാ കാറില് നോക്കി
ഒന്ന് തിരിഞ്ഞതും ദാ കിടക്കണു
കട്ടിലീന്ന് താഴെ
ഈശ്വരാ ഇത് സ്വപ്നാർന്നേ
കണ്ണു തുറന്നപ്പേ  അതേ ഫ്ലാറ്റ് *നിർമാല്യo* _Room/24 B_ *@manuragnellikal**

2018 നവം 22

മാതൃസ്നേഹം

*മാതൃസ്നേഹം*
..................................
രചന:സുജ ശശികുമാർ 
.......................

മാതൃസ്നേഹത്തി ൻ മുന്നിലെന്നും കൂപ്പുന്നു ഞാനെൻ കരങ്ങൾ. അമ്മതൻ സ്നേഹമാണിയുലകിൽ ഏറ്റവും മഹനീയമായതെന്ന് അറിയാതെ പോകയോ നമ്മളിന്നും. ഒരുനേരമെങ്കിലും ഓർത്തതില്ലിന്നു നാം ജനനിയാം അമ്മതൻ നൊമ്പരത്തെ. അമ്മിഞ്ഞപ്പാലു നുകർന്നൊരാ കുഞ്ഞിലേ ഓർമ്മകൾ എന്തേ കൈവിട്ടുപോയോ? ആഴക്കടലുപോൽ അമ്മതൻ സ്നേഹം വറ്റിവരളുകില്ലൊരുനാളിലും. അമ്മതൻ ഉള്ളം പിടഞ്ഞു നൊന്താൽ 
നമ്മൾ മക്കൾക്കാ നൊമ്പരം തിരിച്ചു കിട്ടും.
 ഈ കാലചക്രത്തിന്റെ കൈകളിലമർന്ന് അമ്മമാർ നൊമ്പരപ്പൂക്കളായ് മാറുന്നുവോയിന്ന് അമ്മതൻ സ്നേഹത്തെ മറക്കുന്നുവോ. ഒരുപാടു ദുഃഖങ്ങൾ ഉള്ളിലെരിയുമ്പോഴും ചുണ്ടിൽ പുഞ്ചിരി വിടർത്തുന്നു അമ്മയെന്നും. എന്നുമെൻ മനസ്സിലെ കെടാവിളക്കാണെന്റമ്മ. 
ദേവിയാണമ്മ,ലക്ഷ്മിയാണമ്മ വീടിന്റെ ഐശ്വര്യദേവതയും. അമ്മയെന്നുള്ളോ രി വാക്കിനർത്ഥം ഭൂമിയെന്നാണെ ന്നോർക്കുക നാം.

💝💝💝💝💝💝

2018 നവം 8

കശ്മീർ

കശ്മീർ
---------------
രചന: നാസർ  മുട്ടുങ്ങൽ
........................

വെടിമരുന്നിന്റെ 
കറുത്ത പുഷ്പങ്ങൾ 
വിടരുന്നത്
കാശ്മീരിലാണ് .

ക്രൂരതയുടെ 
തടാകതീരങ്ങളിൽ 
എന്നോ പോയ്മറഞ്ഞ 
ശാന്തിയുട 
പ്രണവസൂനങ്ങൾ 
അടിഞ്ഞുകിടക്കുന്നത് 
ശരമേറ്റു പിടയുന്ന 
യതി വര്യന്റെ 
നാവിലാണ് .

ബൂട്ടുകളുടെ കലപിലയിൽ 
വായിലിട്ട മിട്ടായി 
വഴുതിവീണതറിയാതെ 
അമ്മയുടെ പൈജാമത്തുമ്പിൽ 
പേടിച്ചൊളി ക്കുന്നത് 
അക്ഷരങ്ങൾ 
തിരിച്ചറിയാനാകാത്ത 
കാശ്മീരി പ്പൈതൽ !

നൂറാനികളുടെ 
കല്ലറകളിൽ 
നരച്ചീറുകൾ 
കൂടുകെട്ടിയിരിക്കുന്നു.

നീലത്തടാകവും നീൾമിഴിക്കോണുകളും 
കരഞ്ഞുണങ്ങി .

ഇനിയുമെത്രനാൾ 
കാത്തിരിക്കണ
മെനിക്കെൻ 
കാശ്മീരിനെ 
കണ്ടെടുക്കാൻ !?

അറിവ്


അറിവ്
...................
സ്മിത സ്റ്റാൻലി,മുപ്പത്തടം
.........................................

നൽകുന്തോറും 
നിറയുന്നൊരറിവ് 
അളക്കുന്തോറും 
ആഴമേറുന്നൊരറിവ് 
ഇരുളകറ്റും വെളിച്ചം 
ആണറിവ് 
ഒളിക്കുന്തോറും 
തെളിയുന്നൊരറിവ് 
സമ്പത്തിനും 
മുകളിലാണറിവ് 
ദാരിദ്ര്യത്തിൻ 
കൂടെയുണ്ടറിവ് 
സ്നേഹിതന്റെ 
സ്നേഹമാണറിവ് 
ജീവിതത്തിൻ 
പ്രത്യാശയാണറിവ് 
മോണ കാട്ടും 
കൈക്കുഞ്ഞാണറിവ് 
പുഞ്ചിരിക്കും 
മുത്തശ്ശിയാണറിവ് 
നമ്മെ ചുറ്റും 
ചിന്തയാണറിവ് 
നമ്മെ കാക്കും 
ഭൂമിയാണറിവ്. 

ഗുൽമോഹർ


ഗുൽമോഹർ
..........................
രചന:രാഹുൽ കക്കാട്ട്
........….........…..


ഞാനെന്റെ
ഹൃദയ ഞരമ്പുകളെ
നിന്റെ പച്ചപ്പിലേക്കാണ്
പറിച്ചു നടുന്നത് .
അവ 
വേനലിന് ശേഷമുള്ള
പ്രണയത്താൽ
പൂക്കുകയും
മരണതിന്റെ
തണുത്തു മരവിച്ച
കാറ്റ് വീശുമ്പോൾ
കൊഴിയുകയും ചെയ്യപ്പെടും.
മരണത്തിനപ്പുറം
പ്രണയത്തിന്റെ ഓര്മപ്പെടുത്തലിന്റെ
അഴക് അടയാളങ്ങളെ
സ്പുടം ചെയ്യപ്പെട്ടു
ഒരു ആയുഷ്‌കാലത്തിന്റെ
ബാക്കിയുള്ള ദൂരം
നമ്മെ താണ്ടി
കടന്നു പോകുന്നു.



രാഹുൽ കക്കാട്ട്

2018 നവം 7

വിരഹം


വിരഹം
..............................
രചന:സുജ ശശികുമാർ 
.......................

ഒരുപാടു നാളായ് പ്രണയിച്ചു നമ്മൾ 
ഒരുമിച്ചു സ്വപ്‌നങ്ങൾ നെയ്തെടുത്തു. 
ജീവിച്ചു കൊതി തീർന്നിട്ടുമില്ല 
ജീവിതം പച്ചപിടിച്ചുമില്ല. എന്നിട്ടുമെന്നെ നീ വിട്ടുപോയി 
എന്നോടൊരു വാക്കും മിണ്ടാതെ പോയതല്ലേ. 
ഇനിയുള്ള കാലം ഞാൻ ഏകയായി ഇനിയെനിക്കില്ല സ്വപ്നങ്ങളും. 
എന്തിനീ ചിത്രങ്ങൾ ചുവരിൽവച്ചു? 
നിന്റെ ഓർമ്മകൾ എന്നിലേക്കെത്തി ടാനോ.... 
ഓരോരോ കാൽപ്പെരുമാറ്റവും കേട്ടിട്ട് പൂമുഖത്തോടി ഞാൻ എത്തിടുന്നു. 
നിന്നെ കാണാൻ കൊതിച്ചു ഞാൻ നിന്നിരുന്നു. നീയില്ല എന്നുള്ള സത്യമറിയുമ്പോൾ എന്നുള്ളം പിടഞ്ഞുപോയി. എന്തിനു നീയെന്നെ ഇത്രമേൽ സ്നേഹിച്ചു 
സ്വപ്‌നങ്ങളെല്ലാം ബാക്കിയാക്കി ഇന്നു പാതിവഴിയ്ക്കു നീ പോയതെന്തേ.... 
രാവിനെ പുൽകും നിലാവുപോലെ നീയെന്നുമെന്നെ ചേർത്തുവച്ചു. നിന്റെ മാറത്തു ചൂടെറ്റ് ഞാൻ കിടന്നു ഓർത്തെടുത്തിന്നു ഞാൻ ഓരോ ദിനങ്ങളും
പ്രണയിച്ചുതീർന്നൊരാ രാവുകളും. സങ്കടപ്പെരുമഴ തോർന്നതില്ല പ്രകൃതിയും ദുഃഖം മറച്ചതില്ലാ... 
(ഒരുപാടു നാളായ്)
✍🏻✍🏻✍🏻✍🏻✍🏻✍🏻

2018 നവം 6

കാട്ടുതീ


കാട്ടുതീ
................................
രചന:ജോസഫ് ജെന്നിംഗ്സ് എം.എം
.............................
ശിശിരകാലം തീരുകയായ്
ഇലകളെല്ലാം കൊഴിയുകയായ്,
മഴയുടെ കൊഞ്ചലകന്നുപ്പോയ്
വേനലിതാ വന്നുവല്ലോ....!

കാടുകൾ തീർത്തൊരാവരണം
രക്ഷ നല്കിടും ഭൂമിക്ക് ചുറ്റിനും
പടുത്തുയർത്തിയ കവചവും
നല്കി മഞ്ഞിൻ സൗകുമാര്യവും.

മഴമേഘങ്ങളെ തടഞ്ഞുനിർത്തി
പൊഴിച്ചുവല്ലോ മഴനീർത്തുള്ളികൾ
ഇന്നലെ പെയ്ത മഴയിൽ കുരുത്തു
ചെറു പുൽനാമ്പുകൾ വനവീഥിയിൽ...

എത്തിയല്ലോ കൊടുമുഷ്ണകാലം
വെന്തുരുകി തീരും കാടിൻ ഹൃദയം
കാട്ടുതീ പടർന്നു ചുറ്റിനും
എരിഞ്ഞടങ്ങി കാടിൻമക്കൾ.

ചാമ്പലാകുമീ വശ്യസൗന്ദര്യം
മാനവൻ തൻ പിഴയാൽ ഭവിച്ചു
കാറ്റും, കോളും പതുങ്ങിനിന്നു
തീക്കനലുകളവിടെ തുള്ളിചാടി.

മലമുഴക്കി വേഴാമ്പലുകൾ കൂട്ടമായ് വന്നു
അതിൻ ചിറകടി ശബ്ദം സ്വർഗ്ഗം തുറന്നു
വീണ്ടുമിതാ ഒരു മഴക്കാറു കണ്ടു
കരിയിലക്കാടിൻ മാനസം തണുത്തു..

വേനൽചൂടിനറുതിയായ് പെയ്തിതാ
വൃഷ്ടിയിൽ വീണ്ടും തളിർത്തുവല്ലോ,
ഉദയസൂര്യരശ്മിയാൽ ജലകണം, തിളങ്ങി
വൈഢൂര്യ കമ്മലിട്ട കാതുപ്പോലെ.

ചിന്തിക്കണം അഗ്നിജ്വാലകൾ തീർക്കും-
മുൻപേ, തിരികെ ലഭിക്കും സർവ്വ വിനാശം
പഠിക്കണം പാഠങ്ങളിവയിൽ നിന്നൊക്കെയും
കരുതലുകളെടുക്കണം വരുംതലമുറയ്ക്കായ്.......

...ജോസഫ് ജെന്നിംഗ്സ് എം.എം...

2018 നവം 3

വിശപ്പ്




വിശപ്പ്
 ..................
രചന:മനുരാഗ് നെല്ലിക്കൽ
....................


പുലർകാല രാവിൽ  എന്നെ വരവേക്കാൻ കാത്തിരിക്കും
മതമില്ല ജാതിയില്ല  നായരും പുലയരും അവർണ്ണനുമില്ല
പല നാട്ടിൽ പല പേരുകളവന്
എങ്കിലും അവൻ ഏവർക്കും ഒരു പോലെ 
പട്ടിണി പാപികൾ ക്കും
ശതകോടീശ്വരൻമാർ ക്കും 
അവൻ വിരുന്നുകാരൻ
വഴിയമ്പല നടകളിലും
പാതയോരത്തും എച്ചിൽ കുനകളിലും
പല ഭാവത്തിൽ രൂപത്തിൽ അവനെ കാണാം
ക്ഷണിക്കാതെ വിളിക്കാതെ 
എ സി ' മുറി കളിലും
ചേരി തെരുവിലും 
അവൻ എത്തിനോക്കും
വിശപ്പെന്ന പേരിൽ അവനെ നമുക്ക് കാണാം
വീശപ്പെന്ന ഭീകര സത്വമിന്ന്
വാതുറന്നെത്തുന്നു വിഴുങ്ങിടാനായ്
കൂർത്ത തൻ ദംഷ്ട്രകൾ നീട്ടിയത്
അലറി അടുക്കുന്നു ആർത്തി പൂണ്ട്
പിഞ്ചുപൈതങ്ങളെ  തേടി
പരുന്തുകളെ പോലെ പറന്നീറങ്ങുന്നു
തെട്ടയലത്തെ വീട്ടിലെ 
പട്ടിണി മാറ്റുവാൻ നിന്നിടാതെ
ഓടുന്നു ദൈവത്തിനന്നദാനത്തിനായ്
സ്വർലോക വാസം  കിട്ടുവാനായ്

തൂലിക


​തൂലിക
​................................
രചന:ശ്രീദേവി
......................
​
​ശാന്തിക്കായ് പുലർകാല മഞ്ചിമ,

​നീതിക്കായ് സധൈര്യം വജ്രായുധം...!
​
​അക്കങ്ങളക്ഷര കൂട്ടതിൽ ,

​ചാലിച്ചെഴുത ട്ടേ, അർത്ഥപൂർണ്ണം.
​
​ചിന്തിതം,ബന്ധിത മർത്യബോധം,

​സ്വന്തമാക്കീട്വല്ലാ യീ പൊൻ തൂലിക.

by
* ശ്രീദേവി

2018 നവം 1

അവൾ


അവൾ
................
രചന:സുജ ശശികുമാർ
..............................

സർവം സഹയാം ഭൂമിദേവിയോ 
എന്നുമീ പാരിലെ സഹയാത്രികയോ 
എല്ലാ വിഴിപ്പും പേറി നടക്കുന്ന ഒരു നല്ല മനസ്സിന്നുടമയാണിന്നവൾ 
എല്ലാം സഹിച്ചും, പൊറുത്തും നടന്നവൾ
ഒരു സഹധർമ്മിണി യായ്, ഭാര്യയായിന്നവൾ ഒരു നല്ല അമ്മയായ് ഓടി നടന്നവൾ 
എന്നുമെൻ കുടുംബത്തിൻ കെടാവിളക്കായ് 
എന്നാലുമിന്നവളുടെ മനസ്സാരറിയുവാൻ 
ഉരുകുന്ന മനസ്സുമായ് ഒരു കോണിലിന്നവൾ മൂകയായ്, ഏകയായ് മൂടിക്കിടക്കുന്നു. ചേതനയില്ലാത്ത ജീവന്റെ നാളമായ് എപ്പോഴോ മാറിക്കഴിഞ്ഞുപോയിന്നവൾ 
അളവറ്റ സ്നേഹത്തിൻ മാതൃകയായെന്നും ഓരോ മനസ്സിലും കുടികൊള്ളുമിന്നവൾ.

ഇതും അമ്മ അല്ലെ



ഇതും അമ്മ അല്ലെ 
.................
രചന:സുജ ശശി കുമാർ
........................

അമ്മയെന്നു ള്ളോ രി വാക്കിന്റെ അർഥങ്ങളെ ന്താണ്. തേനൂറും അമ്മിഞ്ഞ പാല് ചുരതുന്നതമ്മയല്ലേ. സ്വന്തം രക്ത ത്തെ മറന്നു ജീവിക്കു ന്നോള മ്മ യല്ലെ. പത്തു മാസം ചുമ ന്നെ ന്ന കണക്കു പറയുന്നോ ൾ. പെറ്റിട്ട മക്കളെ കൊന്നു കളയുന്നോൾ അമ്മ യല്ലെ. സ്വന്തം മക്കളെ തകർക്കാൻ ഓടി നടക്കുന്നില്ലേ സ്നേഹ വാത്സല്യം നൽകി വളർത്തുന്നോ ര മ്മ യില്ലെ മക്കളെ വിൽക്കുവാൻ കൂട്ടു നിൽക്കുന്നോൾ അമ്മ യല്ലേ. (അമ്മ യെ ന്നു ള്ളോ രി വാക്കിന്റെ അർത്ഥങ്ങൾ എന്താണ് )സ്വന്തം മകളുടെ മാനം കാക്കേണ്ട അമ്മ യിന്ന് മകളുടെ മാനത്തിന് വില പറയുന്നില്ലേ.. ഇത്തരം നീചപ്രവൃത്തി ചെയ്യുന്നോ ൾ അമ്മയാണോ ഇത്തരം സ്ത്രീ കളെ നമ്മൾ അമ്മേ ന്നു വിളിക്കാമോ. സ്വന്തം സമൂഹത്തിൽ ഇവരുടെ സ്ഥാനം എവിടെ യാണ് സ്വന്തം മക്കൾ തെരുവിൽ ഇറക്കുന്ന അമ്മ യില്ലേ. 

രചന.. സുജ ശശി കുമാർ

ബാല്യം

ബാല്യം
..............................
രചന:

ഇന്നെന്റെയുള്ളിലെ
ബാല്യത്തിലേക്കൊരു ,
ഒരു കൊച്ചു യാത്ര
ഞാൻ പോയി....

നിറമുള്ള യോർമകൾ,
മിഴിവാർന്ന 
നിമിഷങ്ങൾ,
പൊലിവാർന്ന- യുത്സവക്കാലം.

ഞാനാദ്യമെന്നോതി
ഊഞ്ഞാലിലാടുവാൻ
അന്യോന്യം
മത്സരിച്ചില്ലേ നമ്മൾ
അന്യോന്യം മത്സരിച്ചില്ലേ ?

പാടത്തും തൊടിയിലും
ഓടിക്കളിച്ചൂ നാം,
മൂവാണ്ടൻ മാവിനു
കല്ലെറിഞ്ഞു. 

മാമ്പഴമൊന്നിൽ ചേർന്നു കടിച്ചു നാം
ഒന്നെന്ന ബോധം
വളർത്തിയപ്പോൾ

നേരറിഞ്ഞൂ ,നമ്മൾ ,
പൊട്ടാത്ത ചങ്ങല 
കെട്ടിയുണ്ടാക്കിയ ബാല്യകാലം.

ഓലയും മടലും,
കീറിയ ചാക്കും
കെട്ടിയുണ്ടാക്കിയാ
കളിവീടതിൽ

ഒന്നിച്ചിരുന്നു നാം മണ്ണപ്പം ചുട്ടിട്ട് , അമ്മയും കുഞ്ഞുമായ്
ജീവിച്ചതും ....

മുറ്റം നിറഞ്ഞൊരാ ചാഞ്ഞ മരക്കൊമ്പിൽ പറ്റിപ്പിടിച്ചു നാം കേറിയപ്പോൾ .,

ചൂരലിൻ മധുരം നിറഞ്ഞൊരാ ഓർമക്ക് പകരമായ് നാമെന്ത് നൽകിടേണം.


*എം.എൻ.വള്ളിക്കുന്ന്

കാണാമറയത്ത്


കാണാമറയത്ത്
.........................
രചന:മനുരാഗ് നെല്ലിക്കൽ
........................


മഴ അതിന്റെ എല്ലാ ഗംഭീരത്തോടും തിമിർത്ത് പെയ്യുന്നുണ്ടായിരുന്നു
വടകേടത്ത് തറവാട്ടിലെ നാമജപത്തിന്റെ ഈരടികൾ ആ നാട്ടിൻ പുറത്താകെ നിറയുന്നുണ്ടായിരുന്നു
              കാലിൽ വെള്ളി കെലുസി നെറ കിലുക്കവുമായി  അശ്വതി കുട്ടി കാവിലേ നാഗത്തറ ലക്ഷ്യമാക്കി നടന്നു. പുറകിൽ അമ്മാമ്മയുടെ ശകാരം അച്ചു സൂക്ഷിക്കണം ത്രിസന്ധ്യ ആണ് ട്ടേ അതെങ്ങനാ അഹങ്കാരംകൂടുതലാണല്ലോ കുട്ടിക്ക്... നേരം സന്ധ്യക്ക് പെണ്കുട്ട്യോള്‍ തനിച്ച് പുറത്തിറങ്ങി നടക്കരുതെന്ന് പറഞ്ഞാല്‍ കേള്‍ക്കില്ലല്ലോ... 
വഴി നിറയെ കാട്ടു ചെ ബകം
വീണ് നിറഞ്ഞിരിക്കുന്നു
പണ്ടെങ്ങാണ്ട് ഒരു സർപ്പത്തെ കണ്ടതിനാൽ പാറു ഈ വഴി തിരിഞ്ഞോക്കിട്ടില്ല
വേലിയിൽ നിറയേ ചെമ്പരത്തിയും നിരന്നിരിക്കുന്നു. സന്ധ്യാ മുല്ലയുടെ നറുമണം ആകെ - പരന്നിരിക്കുന്നുപാറുവിനെ കുടെ കൂട്ടാൻ അമ്മ പറഞ്ഞതാണ് കേട്ടില്ല
വിളക്കുവെച്ച് ഭഗവതി യേ വണങ്ങി നാഗത്തറയിലും ഗുളികനും തിരി വെച്ച് തിരികേ ന നടന്നു
"നേരം ഇരുട്ടിയിരിക്കുന്നു... സര്‍പകാവിനരികിലുള്ള ഇടവഴിയിലൂടെ ഓടുകയായിരുന്നു  അവള്‍. . . പകലില്‍ പോലും ആളുകള്‍ വരാന്‍ മടിക്കുന്ന കാവിനരികിലൂടെ വരാന്‍ തോന്നിച്ച നിമിഷത്തെ അവള്‍ മനസാ ശപിച്ചു... കുടുംബക്ഷേത്രത്തില്‍ നിന്ന് തറവാട്ടിലേക്കുള്ള എളുപ്പവഴിയാണത്... വഴിയരികിലേക്ക് പടര്‍ന്ന് നില്‍ക്കുന്ന വലിയ മരത്തിനരികില്‍ ഒരു നിഴലനക്കം തോന്നി അച്ചു നാമജപം കുടുത്തൽ വേഗത്തിലാക്കി ഭയം കൊണ്ട് ശ്വാസം നിലക്കുന്ന പോലെ... നെറ്റിയിലൂടെ ഊര്‍ന്നിറങ്ങിയ വിയര്‍പ്പുകണങ്ങള്‍ തുടച്ച് ധൈര്യം സംഭരിച്ച് പതിയെ ചോദിച്ചു... " ആരാ അത്?" ഇരുളില്‍ നിന്നാ നിഴലനക്കം തൊട്ടുമുമ്പില്‍ എത്തിയിരിക്കുന്നു... അരണ്ട വെളിച്ചത്തില്‍ അവളാ മുഖം കണ്ട് നടുങ്ങി... മുണ്ടശേരി മനയിലെ  നന്ദൻ തംബുരാൻ 
പതിയേ അവൾ നന്ദനെറ ഓർമകളിലേക്ക് നടന്നടുത്തു
ഒരു വരഷത്തിന്റെ ഏകാന്ത ത അവളെ വല്ലാണ്ട്  മാറ്റിയിരിക്കുന്നു.
കഴിഞ്ഞ ത്രിക്കാർത്തിക കയ്ക്ക് കോവിലകം.ആകെ നെയ് വിളക്കിന്റെ പ്രഭയിൽ നിറഞ്ഞിരിക്കുവായിരുന്നു
എങ്ങും തിരുവാതിര ശീലുകൾ
നന്ദന്റെ മാറിൽ തല വെച്ച് തിരുവാതിര ശീലുകളിൽ മതിമറന്ന അവൾ നന്ദന്റെ കാതിൽ പതിയേ മെഴിഞ്ഞു
നന്ദാ നമുക്ക് ആ കാവിലെ ചെമ്പക ചോട്ടിലെ അനന്തശയനം വിടരുന്നത് കാണാൻ പോകാ
വട്ടാണേ പെണ്ണേ ഈ പാതിരയ്ക്ക് കാവിൽ പോകാൻ
അതെ എനിക്ക് വട്ടാ 
ഈ വട്ട് നിന്നോടല്ലേ പറയാനാകൂ
ആ വാക്കിന്റെ സ്നേഹമാധുര്യം നന്ദന്റെ മനസിളക്കി 
ആദ്രനിലാവുമായി ചന്ദ്രൻ പാലാഴി കടയുന്ന ആ രാവിൽ അവർ കാവിലേക്ക് കൈ കോർത്ത് നടന്നു
പാതി വിടർന്ന അനന്തശയനത്തി നരികേ ആൽതറയിൽ ഓർമകൾ വാരി പുണർന്ന് അവർ പതിയേ മയങ്ങി
പൂനിലാവു പെഴിയുന്ന ആ ചെമ്പകചോട്ടിൽ അവൾ  പ്രാണനാഥന്റെ മാറിൽ ശയിച്ചു
നറുനിലാവും ഈറൻ കാറ്റും തഴുകിയപ്പോൾ അറിയാതെ പതിയേ നിദ്രയിലേക്ക് വഴുതി വീണു,,,   
ഏതേ ഒരു അലർച്ച കേട്ടാണ് അച്ചു ഉണർന്നത് കോലോത്തേ ശാന്തി കാരും വാല്യകാരും  എല്ലാം നിരന്നിരിക്കുന്നു നേരം വെളുത്തു തുടങ്ങിയിരിക്കുന്നു കിഴക്ക് സൂര്യഭഗവാൻ ഉണർന്നിരിക്കുന്നു
തന്റെ കൈകളിൽ തണുപ്പ് പടരുന്നത് അറിഞ്ഞാണ് അച്ചു പതിയേ തിരിഞ്ഞോക്കിയത്
' ഒന്ന് ആർത്ത് നിലവിളിക്കാൻ തോന്നിയെങ്കിലും ഒച്ച പെങ്ങിയില്ല
നന്ദൻ ക രി നീലിച്ച് തണുത്തുറഞ്ഞിരിക്കുന്നു
കാവിലെ നാഗത്താൻ മാർ ചതിച്ചു ല്ലേ ഒരു താളില പോലെ അവൾ മയങ്ങിവീണു
കോലോത്തേ കുട്ടി വാല്യ കാരനെപ്പം കാവിൽ ശയിച്ചിരിക്കുന്നു നാഗ കോ പം അല്ലാണ്ടെന്താ പറയാ
കൂടി നിൽക്കുന്നവരുടെ  സംസാരം ഇ ടി മിന്നലായി കാതിൽ പതിയുന്നത് അവളറിഞ്ഞു.
ഒരു പിൻ വിളി കേട്ട് അശ്വതി ഉണർന്നു നേരം വളരെ വൈകിയിരിക്കുന്നു നിലാവും ചന്ദ്രനും പ്രണയിച്ച് തുടങ്ങിയിരിക്കുന്നു
നിലാവിൻ സൗന്ദര്യം ആസ്വദിച്ചു അവൾ ഇല്ലത്തേക്ക് നടന്നു . പുൽക്കൊടികളിലെ തൂമഞ്ഞിൻ കണങ്ങൾ അവളുടെ കാലുകളിൽ കുളിർ മഴ പെയ്യിച്ചു . താൻ ഏതോ സ്വർഗ്ഗ ലോകത്തെന്ന പോൽ അവൾ ഇല്ലത്തിന്റെ വഴികളിലൂടെ നടന്നു . 
ഇല്ലത്തെ ചാരു കസേരയിൽ അവളെ മാത്രം കാത്ത് മുത്തശ്ശി നിൽക്കുന്നുണ്ടായിരുന്നു
ഒരു ശകാരത്തോടെ  അവർ അകത്തേക്ക് നടന്നു. ' '
അകത്ത് എല്ലാവരും  ദിനവും ഉള്ള വർത്തമാനത്തിൽ മുഴുകിയിരുന്നു ആ മുറിയിൽ ആകെ കണ്ണോടിച്ച ശേഷം
കോലായിയുടെ ഒരു മൂലയിൽ അവൾ അമ്മയുടെ മടിയിൽ മയങ്ങി കിടന്ന് മഴയുടെ സൗന്ധര്യം നുകർന്നു കെണ്ടിരുന്നു
പുറത്ത് മഴ മുറുകി കെണ്ടിരുന്നു മഴയുടെ സംഗീതം മുറുകി
കെണ്ടിരുന്നു
മരക്കെമ്പുകൾ  ഉലഞ്ഞു കെണ്ടിരുന്നു
അവളുടെ മനസ് ആകെ അടിയുലയുകയായിരുന്നു
പെട്ടന്ന് ജനാലയ്ക്കപ്പുറത്ത്  മഴയുടെ ഇരുട്ടിൽ നിഴൽ മായുന്നത് കണ്ട് സ്വപ്ന മൂർച്ചയിലെന്ന പോലെ അവൾ ഞെട്ടി തെറിച്ചു. ,
എന്താ അശ്വതി ?ആരോ അവിടെ ജനാലയ്ക്കപ്പുറത്ത് 
നിനക്ക് തോന്നിയതായിരിക്കും!
ഇവിടെ വേറെ ആരുമില്ല
ആരു പറഞ്ഞു ഞാൻ കണ്ടതല്ലേ?
എവിടെ ?
വിളറിയ മുഖത്തോടെ  അവൾ ജനാലിന്റെ നേർക്കു ചൂണ്ടി
കാട്ടി
നോക്കുമ്പോൾ ജനലിനപ്പുറത്ത് ഒരു മരം കാറ്റിൽ ആടിയുലയുന്നു
മരകെമ്പുകളിൽ കാറ്റ് ചിന്നം വിളിക്കുന്നു
അവൾ വീണ്ടും പറഞ്ഞു 
ദെ .നന്ദൻ
അൽഭുതം നിറഞ്ഞ ഭാവത്തോടെ ഇല്ലത്തുള്ളവർ ഇമവെട്ടാതെ അവളെ നോക്കി
നന്ദനേ? എവിടെ - ? 
അവൾ വീണ്ടും ആടിയുലയുന്ന മരത്തിന്റെ നേർക്കു ചൂണ്ടി'
നീ എന്തു ദ്രാന്താണി പറയണത് ?
നിനക്കെന്തു പറ്റി' ' ' '
അവൾ ചോദ്യങ്ങൾ കേൾക്കാതെ പുറത്തേ മഴയിൽ ഇമവെട്ടാതെ നോക്കി നിന്നു
കണ്ണുകളിൽ ഭീതിയും സങ്കടവും നിറഞ്ഞു
പുറത്ത് മഴ പിന്നെയും മുറുകി കാറ്റിന് ശക്തി വർദ്ധിച്ചു അശ്വതി ക്കെന്ത് സംഭവിച്ചു എന്ന് അന്ധാളിച്ചു നിൽക്കുന്നതിനിടയിൽ അവൾ എല്ലാവരെയും നിശ്ശബ്ദമായി നോക്കിയതിനു ശേഷം
ധ്യതിയിൽ പുറത്തേ ഇരുട്ടിലേക്കും മഴയിലേക്കും കാറ്റിലേക്കും ഇറങ്ങി.!

പിന് വിളികളെന്നും അവൾ കേട്ടില്ല'
എതിർപ്പുകൾ പാടെ മറന്ന് നടന്നകന്നു
ക്ഷുഭിതനായ ആത്മാവിനെ റ അദ്യശ്യമായ സാന്നിധ്യം അവിടെ ഉള്ളതു പോലെ തോന്നി
അല്ലെങ്കിൽ ഈ അടയാളങ്ങൾ എന്തിന്റെ ആണ്
അപ്പോ ൾ  അവ്യക്തമായി വളരെ അവ്യക്തമായി ഒരു നിഴൽ അവിടെ നിറയുന്നത്  എല്ലാവരും  കണ്ടു
ആ മഴ തോർന്നില്ല
.പ്രളയകാലം പോലെ പെയ്തു കെണ്ടിരുന്നു
ഒരു ഇടി മുഴക്കത്തോടെ മഴ സ്തംഭിച്ചു നിന്നു
ആടിയുലയുന്ന മരങ്ങൾ അനങ്ങാതായി
എങ്ങും നിലാവ് പരന്നു
മഴ ശമിച്ചാ തിരിച്ചു വരും കരുതിയ അശ്വതി തിരിച്ചു വന്നില്ല'
കോലോത്ത്  നിലവിളികൾ ഉയർന്നു
ഇല്ലത്തും വയലുകളിലും ആളുകൾ നിരന്നു 
എല്ലായിടവും ചൂട്ടുമായി  ആളുകൾ ഇരച്ചു നടന്നു, ,,
നേരം പുലർന്നു  നാട്ടുകാർ എല്ലാം അവൾകായി തിരഞ്ഞു
നാടുനാടാന്തരം ആവാർത്ത പരന്നു! കാലം പിന്നെയും മുന്നോട്ട് നീങ്ങി 
നടന്നകന്ന അവളെ കുറിച്ച് ഒന്നും കണ്ടെത്താനായില്ല
അശ്വതി ഒരു ഓർമ മാത്രമായി
ഇന്നും ആ തറവാട്ടു വീട്ടിൽ രാത്രി കാലങ്ങളിൽ കോവിലകം അവൾക്കായി  തുറന്നിടാറുണ്ട്
രാത്രിയുടെ യാമങ്ങളിൽ അവൾ അവിടെ വരാറുണ്ട്
നന്ദന്റെ ഓർമകൾ തേടി
നിലയ്കാത്ത സ്നേഹത്തോടെ പ്രണയ നാഥനെറ മാറിൽ ശയിക്കാൻ

     ശുഭം
by
മനുരാഗ് നെല്ലിക്കൽ

സിറിയയിൽ



സിറിയയിൽ 
..............................
രചന:സിമി N മീരാൻ,കോതമംഗലം
.....................

പിന്നെയും ആർത്തനാദങ്ങൾ
പൊടുന്നനെ കേൾപ്പൂ ദീനദീനം
ഉള്ളുകീറിയ വിളിയൊച്ചകൾ
ആളുന്നൂ അഗ്നി ചുംബിച്ചോരുടലുകൾ
നീളേ ശരമാരികൾ
നോവിൻറെ പൊള്ളലിൽ വെന്ത
പൈതലാണു നീ സിറിയ 
 നിന്റെ കുഞ്ഞുങ്ങൾ എത്ര നോവുതിന്നു വീഴുന്നൂ

അമ്മേ പൊറുക്കുകീ കണ്ണീരിന്നഗ്നി പകതൻ
തീയിലെരിഞ്ഞുപോയ് സ്വപ്നങ്ങളാകെയും
ശേഷമിനിയില്ല 
ഭാഗ്യമാകേയാരോ കവർന്ന
മണ്ണ് നീ സിറിയ 
നിൻറെ നോവു പാടുകയാണു ഞാൻ 
ഇന്നു വെന്തതീ  കുഞ്ഞു നെഞ്ചിലെ പാടും പിറാവുകൾ
നിനക്കായി നൊന്തു പാടുകയാണു ഞാൻ
നിന്റെ നോവു പാടുകയാണു ഞാൻ 
      സിമി N മീരാൻ 
കോതമംഗലം

കേരളപ്പിറവി


കേരളപ്പിറവി
.......................
രചന:ജോസഫ് ജെന്നിംഗ്സ് എം.എം.
.....................

കേരളം, കേരളം എൻ്റെ നാട് കേരളം,
പരശുരാമൻ മഴുവെറിഞ്ഞുടലെടുത്ത കേരളം,
പുഴകളും,നദികളും ഒത്തുചേരും കേരളം,
സൂര്യനും,ചന്ദ്രനും മിഴിവേകിയ കേരളം,
കൊന്നയും,തുമ്പയും പൂത്തുലഞ്ഞ കേരളം,
തുഞ്ചൻ്റെ തത്തകൾ പാട്ടുപാടും കേരളം,
പള്ളിയമ്പലങ്ങളിൽ മണിമുഴങ്ങും കേരളം,
തുലാമഴകൾ പെയ്തിടും സുന്ദരമാം കേരളം,
നെല്ലിൻപാടം കതിരണിയും ജീവനുള്ള കേരളം,
ചിങ്ങവും,മേടവും ഉത്സവമാക്കും കേരളം,
കാളനും,ഓലനും സദ്യയിലുള്ളൊരു കേരളം,
കേരനിരകളാടുന്ന നിത്യഹരിതം കേരളം,
മാമരങ്ങൾ കുടപിടിക്കും അഴകുള്ളൊരു കേരളം,
കാടുകളും,കുന്നുകളും തിങ്ങിടും കേരളം,
വഞ്ചിപ്പാട്ടിനോളത്തിൽ നൃത്തമാടും കേരളം,
കഥകളി മുദ്രയാൽ വർണ്ണമെഴുതും കേരളം,
പുലികളിയും,കളരിയും നിറമെഴുതിയ കേരളം,
അക്ഷര ജ്ഞാനത്തിൽ അഗ്രഗണ്യൻ കേരളം,
പ്രകൃതിയുടെ ഭംഗിയാൽ മുത്തമിടും കേരളം,
കാറ്റും, മഴയും വന്നാലും തളരാത്ത കേരളം,
പാണൻ്റെ പാട്ടിന് ശ്രുതി മീട്ടിയ കേരളം,
എല്ലാമൊത്തു ചേരുമെൻ ധാത്രിയെത്ര സുന്ദരി,
എൻ നാടിൻ പേര് കേട്ടാൽ അഭിമാനപൂരിതം..
കേരളം, കേരളം എൻ്റെ നാട് കേരളം.....

ജോസഫ് ജെന്നിംഗ്സ് എം.എം

2018 ഒക്ടോ 30

ഒരു കഥക്ക് വേണ്ടി


ഒരു കഥക്ക് വേണ്ടി
.....................
രചന:സ്മിത സ്റ്റാൻലി ,മുപ്പത്തടം. 
...........


ഒരു കഥയെന്നിൽ തീ നാമ്പായ് 
കത്തി ജ്വലീച്ചെങ്കിൽ 
ഒരു കവിതക്കെൻ പൂങ്കുഴലിൽ 
നാദമുതിർന്നെങ്കിൽ 
ഒരു ചിത്രത്തിൻ കര വിരുതിൽ 
വിരലുകൾ മേഞ്ഞെങ്കിൽ 
തൊട്ടത് മുഴുവൻ പൊന്മലരായ് 
ഭൂമി നിറഞ്ഞെങ്കിൽ 
അകലുമി രാവിൻ ഹൃത്തട ദുഃഖം 
പകലിതറിഞ്ഞെങ്കിൽ 
ഇനിയുമീ ആഴക്കടലിൻ ആഴം 
കരയുമറിഞ്ഞെങ്കിൽ 
ഒരുനാൾ ഞാനും നീയുമി മണ്ണിൽ 
ഒത്തൊരുമിച്ചെങ്കിൽ 
വെറുതെ നിനച്ചത് ഒന്നിച്ചൊരു നാൾ 
സത്യമറിഞ്ഞെങ്കിൽ 
ഉള്ളിലെ നൊമ്പര മലരുകളെല്ലാം 
വാടി മറഞ്ഞെങ്കിൽ 
മനസ് പണിഞ്ഞൊരു മതിലുകൾ
നീക്കാൻ കഴിയുകയാണെങ്കിൽ 
ഒത്തിരി ചോദ്യം ഉത്തരമായെൻ 
ഉള്ളു നിറഞ്ഞെങ്കിൽ..
സങ്കടമെല്ലാം ദൂരെ യകറ്റും 
സന്ധ്യ അണഞ്ഞെങ്കിൽ  



....🌹....🌹.....🌹.....

കാത്തിരിപ്പ്



കാത്തിരിപ്പ്
......................
 രചന:സുജ ശശികുമാർ
......................

നീ വരും വഴിവക്കിൽ നിന്നെയും നോക്കി ഞാനിരുന്നൂ... 
സഖീ.. നിൻ വിളിയൊന്നു കേൾക്കാൻ കൊതിച്ചിരുന്നു. 
വന്നതില്ലൊരുനാളും, വിളിച്ചതുമില്ല നീ 
എങ്ങുപോയെൻ സഖീ 
കണ്ടില്ല ഞാൻ നിന്നെ എങ്ങുമിന്നേവരെ കണ്ടില്ല ഞാൻ... പുസ്തക കെട്ടുമായ് ഓടിവന്നെത്തുന്നനിൻ മുഖമോർത്തു ഞാൻ നിന്നിടുമ്പോൾ... കുഞ്ഞിളം തെന്നലായ് വന്നു നീ എൻ ചാരെ കോരിത്തരിച്ചു ഞാൻ നിന്നിടുന്നു... നിന്റെ സ്പർശനമേൽക്കാൻ കൊതിച്ചു നിന്നു... 
നിൻ വിളിയൊന്നു കേൾക്കാൻ കൊതിച്ചു നിന്നു... 
ചുരുൾമുടിക്കെട്ടിലെ പൂവൊന്നെടുത്തു ഞാൻ 
നിൻ മഷിത്തണ്ടും കാത്തുവച്ചു. നിന്നോർമ്മയിൽ ഞാനെത്തും ചേർത്തുവച്ചു സഖീ... ചേർത്തുവച്ചു.... 
             (നീ വരും
       വഴിവക്കിൽ )

🖋🖋🖋🖋🖋🖋

2018 ഒക്ടോ 27

അമ്മ

*അമ്മ*
...................
രചന: കെൽ‌വിൻ
.......................

എൻ ജന്മദിനം നൽകി  
നറു പുഞ്ചിരികൾ 
സ്നേഹം ആയി ഒരു 
താരാട്ടു പാട്ടായി 
എൻ കൂടെ അമ്മ 

വിശപ്പ്‌ അറിഞ്ഞ നാൾ 
നീട്ടി അന്നം നൽകി 
 ഒരു സ്നേഹ ചുംബനം. 
അലിഞ്ഞു ഞാൻ
നിദ്രയിലായി 



കരൾ നൊന്തു പെറ്റമ്മയെ 
മറക്കില്ല ഞാൻ 
അമ്മ താൻ മധു എന്നിൽ 
ജീവന്റെ തുടിപ്പും 
സ്നേഹത്തിൻ ഉറവയും 

അരുത് ദ്രോഹം തയോട് 
മനം സുഖദുഃഖസമ്മിശ്രം. 

ഒരു മറുവാക്ക് അരുത്  
ഒരു തുള്ളി നീര് 
ഉരുകിടും നാം 

എപ്പോഴും എൻ മനതാരിൽ 
മായാതെ എന്നും 
എൻ ഹൃത്തിൽ  
ആ പുഞ്ചിരി
ആ താരാട്ടുപാട്ടു 
ആ  കണ്ണുകൾ 
തഴുകും തെന്നൽ പോൽ  
പെയ്യും മാരി പോൽ 
ഒഴുകും അരുവി പോൽ
വിടരും പുഷ്പം പോൽ 

ഒരു വാക്കിൽ ഒതുക്കിടാം 
നീറും  വേദനയോടെ 
മാപ്പ് മാപ്പ് മാപ്പ് !
    *Kelvin*

തുലാമഴയെ സ്നേഹിച്ചവൾ


"തുലാമഴയെ സ്നേഹിച്ചവൾ....."
..............................................
രചന:ജോസഫ് ജെന്നിംഗ്സ് എം.എം.
............................

മൂടുപടം മെല്ലെ ഞാൻ മാറ്റിയപ്പോൾ,
എൻ കണ്ണുകൾക്കെന്തോ പറയുവാനുണ്ട്.....
ചൊല്ലുവാനായ് വ്യഗ്രത പൂണ്ടൊരാ-
ക്ഷികൾ പൊഴിച്ചു മിഴിനീർപ്രവാഹം.

വിതുമ്പുന്ന ഹൃദയവും, വിറയാർന്ന കൈകളും
ആലിംഗനം ചെയ്തൊരീ പുണ്യരാവിൽ
തുളുമ്പുന്ന കണ്ണുനീർത്തുള്ളികൾ ചാലിച്ച
ജീവിതയാത്രയിൽ ഞാനേകയായി.

തുലാക്കൂരിരുൾ തിമിർക്കും മഴയിലാരുമറിഞ്ഞില്ല-
യെൻ കണ്ണുകൾ തോരാതെ പെയ്തുവെന്നും
മഴപെയ്ത് തീർന്നൊരാ മാനം വെളുത്തപ്പോൾ,
എൻ കണ്ണീർജാലകം വറ്റിവരണ്ടു.

കരിമഷി പടർന്നൊരാ കടമിഴിക്കോണുകളിൽ,
കണ്ടില്ലൊരിക്കലും പുത്തൻപ്രതീക്ഷകൾ
അഞ്ജനമെഴുതാൻ വീണ്ടും വിരൽത്തുമ്പിൽ
കുളിരുള്ള സ്പർശമായി തുലാമഴയെത്തി.

പൊഴിയുന്നോരോ മോഹങ്ങൾ കൊഴിയു-
മിലകൾപ്പോലെ വീഴുന്നൊരീ രാവിൽ,
ഏതോ ജാലകവാതിലിലൂടെയരിച്ചിറങ്ങുമാ കിരണങ്ങളാൽ
ചിറകുവിടർത്തുമെൻ നറുസ്വപ്നങ്ങൾ വീണ്ടും....

ജോസഫ് ജെന്നിംഗ്സ് എം.എം.

2018 ഒക്ടോ 21

അയ്യപ്പൻ ഓർമ്മയായിട്ടു 8 വർഷങ്ങൾ


8 വർഷങ്ങൾ



"ഒരേ മണ്ണുകൊണ്ട് 
നീയും ഞാനും സൃഷ്ടിക്കപ്പെട്ടു 
പ്രാണന്‍ കിട്ടിയനാള്‍ മുതല്‍ 
നമ്മുടെ രക്തം ഒരു കൊച്ചരുവിപോലെ 
ഒന്നിച്ചൊഴുകി"
സംശുദ്ധമായ പ്രണയത്തിനു  ഒരിന്ദ്രജാലവുമില്ല 
ഞാന്‍ പ്രണയത്തിന്‍റെ രക്തസാക്ഷിയാണ്
ബോധിതണുപ്പില്‍,നീലവെളിച്ചം തളര്‍ന്നുറങ്ങുന്ന 
രാവുകളില്‍,ഒരിക്കലും നടന്നുതീര്‍ന്നിട്ടില്ലാത്ത 
നാട്ടിടവഴികളില്‍ എല്ലായിടത്തും ഞാന്‍ 
പ്രണയമനുഭവിച്ചിട്ടുണ്ട്.പ്രണയം നിലനിര്‍ത്താന്‍ 
ഒട്ടവഴിയെയുള്ളൂ പ്രണയിക്കുക.
"പെണ്ണോരുത്തിക്ക് മിന്നുകെട്ടാത്ത 
കണ്ണു പൊട്ടിയ കാമമാണിന്നു ഞാന്‍"
,,,,,,,,,,,,,,,,,എ അയ്യപ്പന്‍

2018 ഒക്ടോ 20

ഏകാന്തത



ഏകാന്തത
.........................
രചന:സുജ ശശികുമാർ 
.................

ഏകയായ്  ഞാനിന്നൊറ്റയ്ക്കിരിക്കുമ്പോഴൊന്നു ഞാനറിയുന്നു ഏകാന്തതയ്ക്ക് എത്ര മുഖങ്ങളെന്ന്. എത്ര ഭാവങ്ങളുണ്ടതിനെങ്കിലും ശാന്തമാവുന്നു പലപ്പോഴുമെന്നതിൽ ദുഖിച്ചു നിന്നു ഞാനുമൊപ്പം. ഇന്നു ഞാനറിയുന്നു ഏകാന്തതയെന്റെ നിശബ്ദമാമൊരു കൂട്ടുകാരി. എന്നെ ഞാൻ ആക്കുവാനിന്നും കൂടെ നടക്കുന്ന കൂട്ടുകാരി. വ്യർത്ഥമായ് തീർന്നൊരീ ജീവിതത്തിനെ അർത്ഥവത്താക്കിയെൻ കൂട്ടുകാരി. എന്നെന്നും കൂട്ടായി ഒപ്പമിന്നെ ത്തുന്നു മനസൊന്നു ചാഞ്ചാടുന്ന നേരത്ത് നോവിന്റെ ഭീകരരൂപിയായ്  എത്തിടുന്നു. ആത്മീയഭാവത്തിനുത്തമ മാതൃക ഏകാന്തതയെന്നു ചൊന്നനേരം 
 വിഷാദത്തിന്റെ നേർത്ത കരങ്ങളാൽ പുണരുന്നു എന്നുമെൻ കൂട്ടുകാരി. 
          (ഏകയായ് )

മയിൽ‌പീലി



മയിൽ‌പീലി
..........................
രചന:സുജശശികുമാർ 
...............................

സ്നേഹത്തിൻ പ്രതീകമായെൻ മയിൽ‌പീലിയെ ഞാൻ
ആരോരുമറിയാതെ പുസ്തകത്താളിൽവച്ചു. കണ്ണന്റെ നെറുകയിൽ ചൂടുമെൻ മയിൽ‌പീലിയെ കാണാൻ എന്തൊരു ഭംഗിയാണെന്നെപ്പോഴുമോർത്തുപോയ്  ഞാൻ.
 ഒട്ടു ദിനം കഴിഞ്ഞൊന്നു ഞാൻ നോക്കവെ
പെറ്റു പെരുകിയെൻ മയിൽ‌പീലിയെ കണ്ടു ഞാൻ. 
ഒരു ചെറു പുഞ്ചിരി തൂകി ഞാൻ നിൽക്കവെ
ഒരു തെന്നലായിത്തഴുകിയെൻ പീലികൾ. 
ഒരു മയിൽ‌പീലിയായ് ഞാൻ ജനിച്ചെങ്കിലൊരുമാത്ര ആശിച്ചു നിന്നുപോയി. നിത്യവും കണ്ണന്റെ നെറുകയിൽ ചൂടുമാ മയിൽ‌പീലിതൻ ജന്മമെത്ര പുണ്യം. 
മർത്ത്യജന്മത്തേക്കാളും ഭാഗ്യമുള്ളോരു ജന്മം കണ്ണനെ  പുൽകുവാൻ ഭാഗ്യമില്ലാത്തൊരീ ജന്മമായ് തീർന്നില്ലേ എന്റെ ജന്മം 
   (സ്നേഹത്തിൻ)

ഇഷ്ടകാമുകി


ഇഷ്ടകാമുകി
............................
രചന:സ്മിത സ്റ്റാൻലി ,മുപ്പത്തടം 
............................


ഉറ്റ തോഴിയാണവൾ
സ്നേഹത്തളിരാണവൾ  
എന്റെ സഹനങ്ങളിൽ 
നിറയും  സാന്ത്വനവും.. 
കൈ വിട്ടു പോകുമെൻ 
മോഹ ഭംഗങ്ങൾക്കു 
ഈണം പകർന്നൊരു 
സഖിയാണവൾ 
ബന്ധങ്ങൾ എല്ലാം 
ചോർന്നു പോകുമ്പോൾ 
കനിവായി മാറുന്ന 
കനവാണവൾ 
നഷ്ട ബോധത്താൽ 
ഉള്ളം പിടയുമ്പോൾ 
എല്ലാം മറക്കാൻ 
പഠിപ്പിച്ചവൾ 
പരിഭവമേറെ പറഞ്ഞു 
കരയുമ്പോൾ 
ആശ്വാസ നിശ്വാസം 
നല്കുന്നവൾ 
എന്നുമെൻ സ്നേഹ 
ത്തുടിപ്പാണവൾ.... 

....

അകവൂർ ചാത്തൻ



അകവൂർ ചാത്തൻ
.....................................
രചന:ഡോ.പി.വി.പ്രഭാകരൻ
.....................................
(പറയി പെറ്റ പന്തീരു കുലത്തിലെ" അകവൂർ ചാത്തനെ" പറ്റി കവി ഭാഷയിലൊരു കൃതി.)

വൃത്തം: മണികാഞ്ചി
പറയിയവളുമീ പന്തീരു മക്കളേയും.
അറിയുമവരെത്ര പേരുണ്ടീയുലകത്തിൽ!
വരരുചിയുടെ ബീജത്തിലുണ്ടായോരവർ.
പരജനശതകോടിക്കോ പരാശക്തിയേ !
കഥനമതു ചൊല്ലുവേനകവൂർ ചാത്തൻെറ.
അതിനിടെ പിഴയായൊന്നുമേ ഭവിക്കല്ലേ !
അകതളിരതിബുദ്ധിമാനോരു ഭട്ടേരി.
അഖിലജഗദ, ജ്ഞാനി ചാത്തനോ ഭൃതൃനും,.
വിധുമുഖിയിലാഗ്രഹം പൂണ്ടങ്ങു നമ്പൂരി.
വിധുരനവനാതൃന്ത ലാസൃനായിരുന്നാൻ.
കഠിനതയതു തീർക്കാൻ ഗംഗാനദി തന്നിൽ.
അടിമുടിയഖിലം സ്നാനം ചെയ്തു ഭട്ടേരി.
നിജമനസി നിരൂപിച്ചു പാപം തീർന്നെന്നു,
നിജസചിവനാ ചാത്തനൊ ഗംഗാ ജലത്തിൽ.
കരതലമിരിയ്ക്കുമാ ചുരയ്ക്കായൊരെണ്ണം. 
മരതകമണിരത്നം കണക്കേ, ഫലത്തേ,
എവിടെവിടെ ഭട്ടേരി പൂജകൾ ചെയ്തുവോ,
അവിടവിടെയൊക്കെവേ മുക്കീയെടുത്തവൻ.,
തവഗൃഹമതിൽ തിരിച്ചെത്തിയാ നമ്പൂരി.
അവരിരുവരും സ്നാനപൂജാദി പൂർവ്വകം,
ഭവനമതിലഷ്ടിക്കിരുന്നോരു നേരത്തു,
തവഭഗിനിയാളൂട്ടിയ കൂട്ടാനോ കയ്പു.
അഹമഹമിതെന്തു കഷ്ടം ചുരയ്ക്കാക്കറി,
ഇഹവിധമതുകയ്പ്പാനെന്തിത്ര കാരൃമേ?
മറുപടിയവളോ, ആർദ്രമായോതിയിത്ഥം.
"കറിയതിനു വേണ്ടും ചുരയ്ക്കായരിഞ്ഞതീ,
അറിവധികമുള്ളോരകവൂർ ചാത്തനല്ലോ"
കറിയതിതുപോൽ കയ്പതിൻ മൂലഹേതുവേ-
തറിയുവതിനു നമ്പൂരി ചോദിച്ചാൻ :"ചാത്ത-
നവനറിയുമെങ്കിലോതു കയ്പിൻ കാരണം?"
*അടിയനതു മുക്കിനേൻ ഗംഗാ ജലത്തിലേ,
കഠിനരസമങ്ങു പോകാതിരുന്നാൽ, ദോഷ-
മതുമനസിലിരിക്കും മോക്ഷം ലഭിയാതേ".
മനസിലൊരു സന്ദേഹമങ്ങതോതി ചാത്തൻ.
"തിരുമനസിഹ ഗംഗാ സ്നാനം കഴിക്കിലും
ഒരണുവതുപോലും ലഭിച്ചില്ല മോക്ഷവും.
ഹിമശിഖരപുത്രിയിൽ നിമജ്ജിച്ചീടിലും.
തൃഭുവനപതി സംപ്രീതനായില്ലയോർക്കൂ."
മനമലമതങ്ങു നീക്കുവാനെന്തുപായം?.
കിളിമൊഴിയവൾ തൻ പ്രതിമാ തീയിൽ ചുട്ടു
ജനഹിതമതുപോൽ പാപമോക്ഷത്തിന്നായി,
ഗളതലമതിലാലിംഗനം ചെയ്യ വേണം.
ഇതികരണമെങ്കിലേ മോക്ഷത്തെ പ്രാപിയ്ക്കു.
തരുണിമണിയവൾ ബിംബം പഴുപ്പിച്ചതാ.
മുകരുമതുനേരം വിലക്കിയാപ്പറയൻ,
മതിയതുമതി ഭവാൻ, മനസ്താപത്തിലീ
തൃഭുവനപതി സംപ്രീതനീ തമ്പ്രാനിലേ,
മരുവുമനമേതിൽ വിശുദ്ധിയും സ്താപവും
അരുമയവനിലീശൻ പ്രീതനായീടുമേ..
പ്രതിദിനമനമ്പൂരി വെളുപ്പാൻ കാലത്തു
വടിവോടതി സേവ ചെയ്യും പരബ്രഹ്മത്തെ,
ഒരുദിനമത ചാത്തൻ മേവിനാൻ: "പരബ്ര-
ഹ്മമടിയനതെന്തെന്നരുളീടേണം ഭവാൻ."
കഥനമിതുകേട്ടു ഭട്ടേരി ചൊല്ലീടിനാൻ,
പരമണുവിലും അന്തരാമീ, പരബ്രഹ്മ-
മരുവുമതിരുണ്ടിട്ടൊരു മാടൻപോത്തു പോൽ!
അഖിലജഗദീശൻ പരമ്പുണൃപ്പുമാനാം,
മഹിഷമതിനെ തുഷ്ടൃാ ഭക്തൃായപറയൻ, 
അനവരതമങ്ങു പൂജ ചെയ്തീടുമെന്നും..
ഒടുവിലൊരുവേളയാ പരാബ്രഹ്മമങ്ങാ,
മഹിഷമതു രൂപേണ പ്രതൃക്ഷനായ്ഭുവിൽ.
പറയനതി ഭക്തൃാ മഹിഷത്തേ സേവിച്ചു.
ഉപവസനമതാ ചെയ്തുവന്നേനെന്നുമേ.
മഹിഷമതു ചാത്തനിൽ സംപ്രീതനായിതേ..
ഒരുദിനമചാത്തനും, സ്വാമിയും ദക്ഷിണേ-
ദിശ മരുവിയീശ്വരീ നാമം ഉരൂവിട്ടു,
കൃപയോടൊരു ഭാണ്ഡമാ പോത്തിൻ പുറത്തേറ്റി,
അവരിരുവരുമാപോത്തും ഓച്ചിറപ്പട-.
നിലമതിലതാ പുക്കിതാമോദമോടങ്ങ്'
മഹിഷമതുതൻ കൊമ്പതു വാതുക്കൽ തട്ടി.
ചലനമതു വയ്യാതവൻ നിലച്ചു പോയീ.
അചലനമതു നീക്കാൻ "ചരിച്ചൂ കടത്തൂ"
അതികരുണയോടോതിയീകവൂരെ ചാത്തൻ.
ഉരുവിടതു നീയിതാരോടെന്നു പട്ടേരി.
ജഗധിപതിനാഥനേ പോത്തതിൻ രൂപേണ,
പറയനതി ഭക്തേൃന കാട്ടിക്കൊടുത്തിതേ.
പരമസനതൻ പോത്തതാ പോയി മറഞ്ഞൂ.
പരഗതിയതു പ്രാപിക്കുവാനെന്തു മാർഗം?.
പറയനതിനുത്തരം നല്കെന്നു ഭട്ടേരി.
തവമനസി വേദങ്ങളുരച്ചുരച്ചങ്ങു
ഒടുവിലൊരു നാൾ നേടു മോക്ഷമെന്നു ചാത്തൻ..
പലദിനമതി ഭക്തൃാൽ പാരബ്രഹ്മത്തിനേ.
പലകുറിയചാത്തനോ വന്ദിച്ചു വന്ദിച്ചു 
നിരുപമനവൻ നിർമല ക്ഷേത്രമൊടുക്കം
ഇതി മഹിയതിൽ നിന്നു പരാഭൂവതിങ്കൽ,
സഫലമതയാരോഹണം ചെയ്തതു മോക്ഷാൽ.
ഡോ.പി.വി.പ്രഭാകരൻ. വൃത്തം : മണികാഞ്ചി.
Gibin Mathew Chemmannar | Create Your Badge