ആർത്തവ രക്തസാക്ഷി
........................................
രചന:ജോസഫ് ജെന്നിംഗ്സ് എം.എം
...........................................
"കാണുവാനുള്ള നൽക്കാഴ്ചകൾ കാണാതെ
കൊഴിഞ്ഞുവീഴുമോരോ സുമങ്ങളും
കണ്ടില്ലെന്ന് നടിക്കും പ്രിയജനം
വരുത്തുമോയീ വിനാശവുമിതിലേ....
കണ്ണീർക്കാഴ്ചയും നെടുവീർപ്പുമായി
തഴുകുന്നുവോ ആ കുഞ്ഞിളം മേനിയെ!
ലജ്ജിപ്പൂ സോദരരേ, നിങ്ങൾ തൻ ദു:ഖം
വരുത്തിവച്ചതാം കർമ്മഫലത്തിൻ ബാക്കിപത്രം.
കണ്ടുവോ നിങ്ങൾ പൂവാടിയിൽ പരിലസിക്കും
പൂമ്പാറ്റ തൻ ചിറകിൻ വർണ്ണവും
കണ്ടുവോ നിങ്ങളവളിൽ സ്ഫുരിക്കും
നേത്രങ്ങൾ ചൊല്ലും അവൾതൻ വീരകഥകളും.
പൊലിഞ്ഞുപ്പോയ് അവൾപ്പോലുമറിയാതെ
തൻ ഉയിരിതാ മേലോട്ടുയർന്നപ്പോലെ
വറ്റിയോ നിങ്ങൾതൻ സ്നേഹവും
അകറ്റിയോ രക്ഷയാകേണ്ടവർപോലും.
ചുവന്ന പൂക്കൾതൻ ഗന്ധം പടർന്നു
പടിയിറക്കി വിട്ടു, വീടിൻ തിരുനടയിൽ
നിനച്ചിരിക്കാതെ വന്ന പ്രകൃതിക്ഷോഭത്തിൽ
പൊലിഞ്ഞുപ്പോയ് ആർത്തവരക്തസാക്ഷി.
മാറേണ്ടതായി പലതുമുണ്ട്, മാറ്റങ്ങള-
നിവാര്യം ഈ ഭൂവിലും
മാറിയില്ലെങ്കിലോ, പാരിൽ വീണ്ടുമോരോ
ദിനത്തിലും പെരുകുമാർത്തവ രക്തസാക്ഷികൾ.
....ജോസഫ് ജെന്നിംഗ്സ് എം.എം......
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ