" അമ്മ മാത്രം "
..............................
രചന:സുരേഷ് കമലം,നിലമ്പൂർ
...............................
അന്ന്..... അമ്മ പാടിയ
താരാട്ടിനീണങ്ങൾ........
അവ്യക്തമെങ്കിലും എ -
ന്നോർമയിൽ ഒളിമിന്നീ
ടുന്നിപ്പോഴും ...............
താരാട്ടുപാട്ടിൽ ഉറങ്ങാ
ത്തൊരെന്നെ തൊട്ടിലി
ൻ പാളി മെല്ലെ നീക്കി
തെല്ലും പരിഭവമില്ലാ -
മുഖത്തോടെയമ്മ
വാരിപ്പുണർന്നപ്പോൾ
സ്നേഹവാത്സല്യങ്ങൾ
തൻ ഭാവഭേദങ്ങൾ പൂ-
ത്തുലയുകയാണാർദ്ര-
മാമിഴികളിൽ ..........
അമ്മിഞ്ഞപ്പാലിനായ്
കരയുന്നോരെന്നെ മടി
യിലേറ്റി മാധുര്യം ഊട്ടി -
ടുമ്പോൾ അമ്മയെന്ന
വാക്കിൻ പരിപൂർണ്ണത
യിൽ ഒരു ജൻമസാഫ-
ല്യത്തിൻ .........
നിർവൃതിയിലാണാ -
മനം ....പിച്ച വെയ്ക്കു
വാൻ വിതുമ്പുന്ന... ഇട
റുന്നൊരെൻ പാദങ്ങൾ
ക്കു തുണയായ് .........
എന്നമ്മ തൻ കൈകൾ
നീളുമ്പോൾ ................
ആകാംക്ഷ ഭരിതമായ്
ത്രസിച്ചീടുന്നാ മുഖം ....
പാതി വഴിയിലെന്നെ
തനിച്ചാക്കി പ്രാണൻ
വെടിഞ്ഞോരമ്മേ .....
എൻ മനം കൊതിയ്-
ക്കുന്നു ഇനിയേറെ
ജൻമം എനിയ്ക്കു -
ണ്ടെങ്കിൽ എന്നും .....
അമ്മയായ് ഈ ........
"അമ്മ മാത്രം"
................................
സുരേഷ് കമലം
നിലമ്പൂർ
ph : 9074314834
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ