പരിണാമം
..................................
രചന:അഞ്ചൽ ശ്രീനാഥ്
................………......
(1)
മണിയറയിൽ ആയിരം കനവുമായി
നമ്ര മുഖി ആയി മാറുമ്പോൾ
ഉടവു പറ്റാത്ത വക്ഷോജങ്ങളിൽ
ക്ഷീരം ചുരത്തി ക്കുവാൻ
കുഞ്ഞിളം പുല്ലുകൾ മാടി ഒതുക്കി
കാനന പാതയിൽ രുധിരം കിനിയിച്ചു
ചിപ്പിയിൽ ദുഗ്ധം തളിച്ചവൻ....
കാലം കടന്നത് മുത്തായി മാറി.
(2)
ഇരുളടഞ്ഞ ഗുഹാമുഖത്തിലെ
കറുത്ത കാടുകൾ വകഞ്ഞു മാറ്റി
ഒഴുകി എത്തിയ ചോര ച്ചാലു നീന്തി
മിഴി തുറന്നു കണ്ട് നവ്യ ലോകം
കരുതലിൻ കര വലയങ്ങളാൽ
ഇളം ചുണ്ടിൽ പാൽ ചുരത്തി
പുഞ്ചിരിക്കും ദൈവ മാം സ്നേഹ രൂപം
അമ്മ എന്ന ലോക സത്യം
(3)
അരുമ യാം പൈതലി നമ്മിഞ്ഞ ഏകും
അമ്മ തൻ നിർവൃതി എത്രയാണ് ?
ആ ഒരു ബന്ധ ത്തിൻ ആഴ മിന്നൂഴിയിൽ
ആർക്ക് അളന്നീടുവാൻ സാധ്യ മാകും ?
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ