വിശപ്പ്
..................
രചന:മനുരാഗ് നെല്ലിക്കൽ
....................
പുലർകാല രാവിൽ എന്നെ വരവേക്കാൻ കാത്തിരിക്കും
മതമില്ല ജാതിയില്ല നായരും പുലയരും അവർണ്ണനുമില്ല
പല നാട്ടിൽ പല പേരുകളവന്
എങ്കിലും അവൻ ഏവർക്കും ഒരു പോലെ
പട്ടിണി പാപികൾ ക്കും
ശതകോടീശ്വരൻമാർ ക്കും
അവൻ വിരുന്നുകാരൻ
വഴിയമ്പല നടകളിലും
പാതയോരത്തും എച്ചിൽ കുനകളിലും
പല ഭാവത്തിൽ രൂപത്തിൽ അവനെ കാണാം
ക്ഷണിക്കാതെ വിളിക്കാതെ
എ സി ' മുറി കളിലും
ചേരി തെരുവിലും
അവൻ എത്തിനോക്കും
വിശപ്പെന്ന പേരിൽ അവനെ നമുക്ക് കാണാം
വീശപ്പെന്ന ഭീകര സത്വമിന്ന്
വാതുറന്നെത്തുന്നു വിഴുങ്ങിടാനായ്
കൂർത്ത തൻ ദംഷ്ട്രകൾ നീട്ടിയത്
അലറി അടുക്കുന്നു ആർത്തി പൂണ്ട്
പിഞ്ചുപൈതങ്ങളെ തേടി
പരുന്തുകളെ പോലെ പറന്നീറങ്ങുന്നു
തെട്ടയലത്തെ വീട്ടിലെ
പട്ടിണി മാറ്റുവാൻ നിന്നിടാതെ
ഓടുന്നു ദൈവത്തിനന്നദാനത്തിനായ്
സ്വർലോക വാസം കിട്ടുവാനായ്
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ