കാട്ടുതീ
................................
രചന:ജോസഫ് ജെന്നിംഗ്സ് എം.എം
.............................
ശിശിരകാലം തീരുകയായ്
ഇലകളെല്ലാം കൊഴിയുകയായ്,
മഴയുടെ കൊഞ്ചലകന്നുപ്പോയ്
വേനലിതാ വന്നുവല്ലോ....!
കാടുകൾ തീർത്തൊരാവരണം
രക്ഷ നല്കിടും ഭൂമിക്ക് ചുറ്റിനും
പടുത്തുയർത്തിയ കവചവും
നല്കി മഞ്ഞിൻ സൗകുമാര്യവും.
മഴമേഘങ്ങളെ തടഞ്ഞുനിർത്തി
പൊഴിച്ചുവല്ലോ മഴനീർത്തുള്ളികൾ
ഇന്നലെ പെയ്ത മഴയിൽ കുരുത്തു
ചെറു പുൽനാമ്പുകൾ വനവീഥിയിൽ...
എത്തിയല്ലോ കൊടുമുഷ്ണകാലം
വെന്തുരുകി തീരും കാടിൻ ഹൃദയം
കാട്ടുതീ പടർന്നു ചുറ്റിനും
എരിഞ്ഞടങ്ങി കാടിൻമക്കൾ.
ചാമ്പലാകുമീ വശ്യസൗന്ദര്യം
മാനവൻ തൻ പിഴയാൽ ഭവിച്ചു
കാറ്റും, കോളും പതുങ്ങിനിന്നു
തീക്കനലുകളവിടെ തുള്ളിചാടി.
മലമുഴക്കി വേഴാമ്പലുകൾ കൂട്ടമായ് വന്നു
അതിൻ ചിറകടി ശബ്ദം സ്വർഗ്ഗം തുറന്നു
വീണ്ടുമിതാ ഒരു മഴക്കാറു കണ്ടു
കരിയിലക്കാടിൻ മാനസം തണുത്തു..
വേനൽചൂടിനറുതിയായ് പെയ്തിതാ
വൃഷ്ടിയിൽ വീണ്ടും തളിർത്തുവല്ലോ,
ഉദയസൂര്യരശ്മിയാൽ ജലകണം, തിളങ്ങി
വൈഢൂര്യ കമ്മലിട്ട കാതുപ്പോലെ.
ചിന്തിക്കണം അഗ്നിജ്വാലകൾ തീർക്കും-
മുൻപേ, തിരികെ ലഭിക്കും സർവ്വ വിനാശം
പഠിക്കണം പാഠങ്ങളിവയിൽ നിന്നൊക്കെയും
കരുതലുകളെടുക്കണം വരുംതലമുറയ്ക്കായ്.......
...ജോസഫ് ജെന്നിംഗ്സ് എം.എം...
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ