അപകർഷത
........................
രചന:സുജ ശശികുമാർ
................
എന്തിനീ ജീവിതമെനിയ്ക്കു തന്നൂ നീ
കൊതിയില്ലാ എനിക്കീ ജീവിത കാഴ്ചകൾ കാണുവാൻ. പിറവികൊണ്ട നേരം തൊട്ടേ എന്നമ്മയ്ക്ക് ദുഃഖങ്ങളല്ലാതെ ഒന്നുമേ നൽകുവാൻ കഴിഞ്ഞിട്ടില്ലീ നേരംവരെ. എന്തൊരു ജന്മമെൻ ജന്മമെന്നോർത്തതിഖിന്നനായ് നിൽപ്പു ഞാൻ വന്നൂ എൻ ചാരെ അമ്മതൻ സ്നേഹത്തിൻ കരങ്ങൾ. ഒരുപാടു നാളായ് കൊതിച്ചിട്ടൊരുണ്ണിയെ തന്നൂ എനിക്ക്. എന്നുണ്ണി പിറവിയെടുത്തനേരംതന്നെ ഉണ്ണിതൻ അച്ഛനെ കൊണ്ടുപോയി ഇഹലോകവാസം വെടിഞ്ഞുപോയി. ഉണ്ണിതൻ ജാതകപ്പിശകാണിതെന്ന് ഒരു നാളിൽ ഉണ്ണിതൻ കാതിൽ മുഴങ്ങിക്കേട്ടനേരം.
സ്വന്തം വെറുത്തുപോയ്. ഉണ്ണിയെൻ ജന്മത്തെ എന്തിനെന്നമ്മയെ വിധവയാക്കി
എന്തിനെന്നച്ഛ ന്റെ മുഖമൊന്നു കാണാതെ എന്നെയീ ഭൂമിയിൽ സൃഷ്ടിച്ചു നീ..
എൻ ബാല്യത്തിൽ പൊലിഞ്ഞൊരച്ഛന്റെ മുഖമൊന്നോർത്തെടുക്കാൻ കൊതിച്ചു ഞാൻ. സ്നേഹിച്ചിട്ടേയുള്ളൂ എന്തിനെയും എന്നിട്ടുമെന്തിനീ പരീക്ഷണങ്ങൾക്കടിമയായിന്നു ഞാൻ.
ഓരോ സ്നേഹത്തിനും വ്യത്യസ്ത അനുഭവമുണ്ടെന്നറിഞ്ഞു ഞാൻ. അമ്മതൻ സ്നേഹത്തിനില്ലാ പകരംവയ്ക്കുവാനൊരു സ്നേഹവും.
നന്ദി എന്നൊരു വാക്കുപോലും അന്യമായ് തീരുന്നതാണെ ന്നു നാം ഓർക്കുക.
✒✒✒✒✒✒
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ