ബാല്യം
..............................
രചന:
ഇന്നെന്റെയുള്ളിലെ
ബാല്യത്തിലേക്കൊരു ,
ഒരു കൊച്ചു യാത്ര
ഞാൻ പോയി....
നിറമുള്ള യോർമകൾ,
മിഴിവാർന്ന
നിമിഷങ്ങൾ,
പൊലിവാർന്ന- യുത്സവക്കാലം.
ഞാനാദ്യമെന്നോതി
ഊഞ്ഞാലിലാടുവാൻ
അന്യോന്യം
മത്സരിച്ചില്ലേ നമ്മൾ
അന്യോന്യം മത്സരിച്ചില്ലേ ?
പാടത്തും തൊടിയിലും
ഓടിക്കളിച്ചൂ നാം,
മൂവാണ്ടൻ മാവിനു
കല്ലെറിഞ്ഞു.
മാമ്പഴമൊന്നിൽ ചേർന്നു കടിച്ചു നാം
ഒന്നെന്ന ബോധം
വളർത്തിയപ്പോൾ
നേരറിഞ്ഞൂ ,നമ്മൾ ,
പൊട്ടാത്ത ചങ്ങല
കെട്ടിയുണ്ടാക്കിയ ബാല്യകാലം.
ഓലയും മടലും,
കീറിയ ചാക്കും
കെട്ടിയുണ്ടാക്കിയാ
കളിവീടതിൽ
ഒന്നിച്ചിരുന്നു നാം മണ്ണപ്പം ചുട്ടിട്ട് , അമ്മയും കുഞ്ഞുമായ്
ജീവിച്ചതും ....
മുറ്റം നിറഞ്ഞൊരാ ചാഞ്ഞ മരക്കൊമ്പിൽ പറ്റിപ്പിടിച്ചു നാം കേറിയപ്പോൾ .,
ചൂരലിൻ മധുരം നിറഞ്ഞൊരാ ഓർമക്ക് പകരമായ് നാമെന്ത് നൽകിടേണം.
*എം.എൻ.വള്ളിക്കുന്ന്
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ