നീയും, ഞാനും
.............................
രചന:സ്മിത സ്റ്റാൻലി മുപ്പത്തടം.
.........................
എന്നിൽ നിറയെ കനവുണ്ട്
നിന്നിൽ നിറയെ കനിവുണ്ട്
എന്നിലേക്കൊഴുകണം നീയൊരു
തേൻ തുള്ളിയായ് പ്രിയനേ
നിന്നിൽ നിറയെ കുളിരുണ്ട്
എന്നിൽ നിറയെ പ്രണയവുമുണ്ട്
എന്നിലേക്കൊഴുകണം നീയൊരു
മഴ തുള്ളിയായ് പ്രിയനേ
ഞാനും നീയും അകലെയാണ്
ഹൃദയം നിറയെ തേങ്ങലാണ്
പിരിയുവാൻ കഴിയാതെ നിന്നിൽ
ചേർന്നിരിക്കണം എനിക്ക് പ്രിയനേ,
നിൻ കാലൊച്ചകൾക്കു പോലും
ഈണമുണ്ട്, ഒരു അടക്കമുണ്ട്
വിളിയൊച്ചകളെക്കാൾ ശ്രുതിയുണ്ടതിന്
ശ്രദ്ധിച്ചു കേൾക്കണം എനിക്ക് നിന്നെ
നിൻ നിഴലിനൊരു മനോജ്ഞ നിറമുണ്ട്
നീ മൂളും വരികളിൽ പോലും ഞാനുണ്ട്
നീ എഴുതും കവിതയിൽ നിലാവുണ്ട്
നിന്നിലാണെന്റെ ജീവിതം പ്രിയനേ
ചേർന്നങ്ങിരിക്കണം എനിക്ക് നിന്നോടൊപ്പം
ഒടുവിലൊരുമിച്ച് മണ്ണിൽ മറയണം നമുക്ക്.
സ്മിത സ്റ്റാൻലി
മുപ്പത്തടം.
🌸🌸🌸🌸🌸
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ