ഇവിടെ പ്രസിദ്ധികരിക്കുന്ന കവിതകൾ വായനക്കാർ നേരിട്ട് അയച്ചു തന്നിട്ടുള്ളതാണ് അത് കൊണ്ട് തന്നെ കവിതകളുടെ ഉടമസ്തവകശാമോ,ഉള്ളടക്കമോ,പകർപ്പവകശമോ സംബന്ധിച്ച് എന്തെങ്കിലും ആക്ഷേപമുള്ളവർ ദയവായി gibinchemmannar@gmail.com എന്ന ഇ-മെയിൽ വിലാസത്തിലൊ,9446479843 എന്ന ഫോൺ നമ്പറിലോ അറിയിക്കുക...കവിതകൾ ബ്ലോഗിൽ പ്രസിദ്ധീകരിക്കാൻ അവസരമുണ്ട് 9446479843 എന്ന Whatsapp നമ്പറിലേയ്ക്കു അയക്കുക അല്ലെങ്കിൽ മലയാളം കവിതകൾ ഗ്രൂപ്പിൽ അംഗമാകുക മലയാളം കവിതകൾ ഓരോ മാസവും മികച്ച ഒരു കവിതക്ക് സമ്മാനം നൽകുന്നതാണ് സമ്മാനങ്ങൾ സ്പോണ്സർ ചെയ്യാൻ താല്പര്യമുള്ളവർ ബന്ധപ്പെടുക 9446479843

വായനക്കാർ

"വായനക്കാരുടെ കവിതകളും പ്രസിദ്ധീകരിക്കുന്നതിന് അവസരമുണ്ട്.... കവിതകൾ gibinchemmannar@gmail.com എന്ന ഇ-മെയിൽ വിലാസത്തിലേക്ക്/9446479843 whatsapp നമ്പറിലേക്ക് അയച്ചു തരിക ഒപ്പം നിങ്ങളുടെ ശക്തമായ വിമർശനങ്ങളും, മാർഗ്ഗ നിർദേശങ്ങളും...

2018, നവം 30

മഴ തോർന്ന നേരം


മഴ തോർന്ന നേരം
..........................
രചന:സിമി N മീരാൻ ,കോതമംഗലം
...................…......…………


കൊഴിഞ്ഞു മുറ്റം നിറയെ പൂവുകൾ
ഇടയ്ക്കിടയ്ക്കൊരു
 മഞ്ഞയില
തെഴുത്ത മാവിൻ  തളിരുടലാകെ
ചിരിച്ചു പൂക്കുമിളംപച്ച
ഇടയ്ക്കൊരിത്തിരി നേരമിളംചിരി
യോടെ കുണുങ്ങീ മന്ദാരം 
പതുക്കെയോരോ പൂവിതൾ മുത്തി
കളിച്ചു പാറീ പൂമ്പാറ്റ 
തണുത്ത മണ്ണിൻ ഉടലിൽ നിന്നൊരു 
കുരുന്നു തയ്യിൻ തിരനോട്ടം
വെളിച്ചമിത്തിരിയൂട്ടിയുണർത്താൻ
അടുത്തുവന്നൂ കതിരവനും
തിടുക്കമെന്നൊരു നാട്യവുമായി
പിണങ്ങി നിന്നൊരു കരിവണ്ടിൻ
കവിൾ  ചുവക്കെ ചുംബനമേകി
പുണർന്നു പനിനീർ പൂവുകളും
എന്തൊരു സുന്ദരമെന്തൊരു  മോഹന
മെത്രമനോഹരമീ ഭൂമി 
എനിക്കു വീണ്ടും തരുമോ ദേവാ
അടുത്ത ജന്മവുമിതുപോലെ

സിമി N മീരാൻ 
കോതമംഗലം

ഇഷ്ട്ടം



ഇഷ്ട്ടം
...................
രചന:രതീഷ് അരിച്ചെപ്പ് മുന്നാട്
..................



ആദ്യമായി നിന്നെ കണ്ടു തുടങ്ങിയ -
ഓർമ്മതൻ ഇളം കാറ്റിൽ സൂര്യകിരണങ്ങൾ,
നെറ്റിയിൽ ചാർത്തിയ ചന്ദനത്തിൽ-
പതിഞ്ഞപ്പോൾ,ആ ചന്ദനത്തിൽ 
മണമുള്ളോരു പൊൻവെളിച്ചം,
എൻ കണ്ണുകളിൽ നിറയെ ആനന്ദത്തിന്റെ
അശ്രുകണങ്ങൾ പൊഴിച്ചപ്പോൾ,

മൗനാനുരാഗം മനസ്സിൽ മൊട്ടിട്ടപ്പോൾ
സ്നേഹബാഷ്പത്തിൻ അചഞ്ചലമാം
നിർവികാരത്തിൻ പുഞ്ചിരി തൂകിയ
ആ മനമൊന്നു ഹൃദയത്തിൽ ഉറപ്പിച്ചിടാൻ
വെമ്പൽ കൊണ്ടപ്പോൾ,

അനുരാഗത്തിന്റെ കണങ്ങൾ പൂവിട്ടപ്പോൾ
ഇരുളിൻ നിദ്രയിൽ കൊഴിഞ്ഞുപോയി ,
കാത്തിരുന്ന ദിനങ്ങളത്രയും നിനക്കുവേണ്ടി
ഒന്നുവന്നിടാതെ പോയി മറഞ്ഞവൾ,

കൈവിടാതെ ഓർത്തോർത്തു നടന്നു
നീങ്ങിയപ്പോൾ ഒരിളം കാറ്റായി വീണ്ടുമവൾ,
കാലങ്ങൾ നീണ്ടുപോയിട്ടും
വാടാതങ്ങനെ നറുപുഷ്പമായി സൂര്യ-
കിരണങ്ങളിൽ സായംസന്ധ്യയിൽ
അനുരാഗത്തിന്റെ മേച്ചിൽപുറങ്ങളിൽ
അറിയാതെ വീണ്ടുമവൾ.

കൊതിച്ചുപോയി നിനക്കുവേണ്ടി
എങ്കിലും ഏകാന്തതയുടെ മായാത്ത
അനുരാഗത്തിന്റെ തൂവൽസ്പർശം,
ഇന്നും എൻ മനസ്സിൽ അലയടിക്കുമ്പോൾ
 കേൾക്കാം അങ്ങകലെ വിദൂരദയിൽ
നിൻ പുഞ്ചിരുടെ നേർത്ത ശബ്ദം

അപകർഷത


അപകർഷത
........................
രചന:സുജ ശശികുമാർ 
................

എന്തിനീ ജീവിതമെനിയ്ക്കു തന്നൂ നീ 
കൊതിയില്ലാ എനിക്കീ ജീവിത കാഴ്ചകൾ കാണുവാൻ. പിറവികൊണ്ട നേരം തൊട്ടേ എന്നമ്മയ്ക്ക് ദുഃഖങ്ങളല്ലാതെ ഒന്നുമേ നൽകുവാൻ കഴിഞ്ഞിട്ടില്ലീ നേരംവരെ. എന്തൊരു ജന്മമെൻ ജന്മമെന്നോർത്തതിഖിന്നനായ് നിൽപ്പു ഞാൻ വന്നൂ എൻ ചാരെ അമ്മതൻ സ്നേഹത്തിൻ കരങ്ങൾ. ഒരുപാടു നാളായ് കൊതിച്ചിട്ടൊരുണ്ണിയെ തന്നൂ എനിക്ക്. എന്നുണ്ണി പിറവിയെടുത്തനേരംതന്നെ ഉണ്ണിതൻ അച്ഛനെ കൊണ്ടുപോയി ഇഹലോകവാസം വെടിഞ്ഞുപോയി. ഉണ്ണിതൻ ജാതകപ്പിശകാണിതെന്ന് ഒരു നാളിൽ ഉണ്ണിതൻ കാതിൽ മുഴങ്ങിക്കേട്ടനേരം. 
സ്വന്തം വെറുത്തുപോയ്. ഉണ്ണിയെൻ ജന്മത്തെ എന്തിനെന്നമ്മയെ വിധവയാക്കി 
എന്തിനെന്നച്ഛ ന്റെ മുഖമൊന്നു കാണാതെ എന്നെയീ ഭൂമിയിൽ സൃഷ്ടിച്ചു നീ.. 
എൻ ബാല്യത്തിൽ പൊലിഞ്ഞൊരച്ഛന്റെ മുഖമൊന്നോർത്തെടുക്കാൻ കൊതിച്ചു ഞാൻ. സ്നേഹിച്ചിട്ടേയുള്ളൂ എന്തിനെയും എന്നിട്ടുമെന്തിനീ പരീക്ഷണങ്ങൾക്കടിമയായിന്നു ഞാൻ.
ഓരോ സ്നേഹത്തിനും വ്യത്യസ്ത അനുഭവമുണ്ടെന്നറിഞ്ഞു ഞാൻ. അമ്മതൻ സ്നേഹത്തിനില്ലാ പകരംവയ്ക്കുവാനൊരു സ്നേഹവും. 
നന്ദി എന്നൊരു വാക്കുപോലും അന്യമായ് തീരുന്നതാണെ ന്നു നാം ഓർക്കുക.

✒✒✒✒✒✒

ഇങ്ങനെയും ചിലർ..


ഇങ്ങനെയും ചിലർ.. 
........  .......   .......... 
രചന:സ്മിത സ്റ്റാൻലി ,മുപ്പത്തടം 
...............................


ചിലർ ജീവിക്കുന്നു 
അവർക്ക് വേണ്ടി.. 
ചിലർ ജീവിക്കുന്നു 
ബന്ധങ്ങൾക്ക് വേണ്ടി.. 
ചിലർ ജീവിക്കുന്നു 
ആർക്കോ വേണ്ടി  
ചിലർ ജീവിക്കുന്നു 
എന്തിനോ വേണ്ടി 
ചിലരിൽ ചിലർ 
എരിഞ്ഞടങ്ങുന്നു 
എന്നാൽ വേറെ ചിലർ 
ജീവിതം ആസ്വദിക്കുന്നു  
പക്ഷെ ചിലർ കരയുന്നു  
ജീവിതം പൊള്ളിക്കവേ,
ചിലർ സ്വയം സ്നേഹിക്കുന്നു 
അഭിമാനിക്കുന്നു   
ചിലർ ഒളിച്ചിരുന്ന് 
ഒളിയമ്പ് എറിയുന്നു 
ചിലർ സത്യത്തിന്റെ പുറകെ 
ചിലർ ദൈവത്തിന്റെ പുറകെ 
എല്ലാരും ഈ മണ്ണിൽ 
ചേരുന്ന നാൾ വരെ 
ജീവിച്ചു തീർക്കട്ടെ 
ഭൂലോക ജീവിതം. 
വേപഥു വേണ്ട, ഒരിക്കൽ 
എല്ലാം ലയിക്കാൻ ഉള്ളത് 
ശുഭം,,ശുഭകരം  അന്നാളിൽ . 
.......   ......   ......    ......... 

പെണ്ണുകാണൽ

പെണ്ണുകാണൽ
...............................
രചന: മനുരാഗ് നെല്ലിക്കൽ
................

നിർത്താതെ ഫോൺ അടിക്കണു ഉറക്കച്ചടവോടെ  നോക്കിയപ്പം അമ്മയാണ്
എന്താപ്പാ ഇത്ര രാവിലെ ! എന്നോർത്ത് കാൾ എടുത്തു എന്റെ ഉണ്ണ്യേ നീ എണീറ്റില്ലേ നേരം  ഉച്ചയായിട്ടേ
അതെ ഇന്ന് തെരക്കില്ലാച്ചാ
ഇത്രടം വരെ ഒന്ന് വരേ
ഒരു അത്യാവിശ്യകാര്യ
മറുപടിക്കു മുന്നേ ഫോൺ കട്ട്
തിരിച്ചു വിളിച്ചപ്പം Swithed  off
ദേഷ്യവും  ;പരിഭവവും വിഷമവും കുടികലർന്ന് പെങ്ങളെ വിളിച്ചു ഓളും ഇത് തന്നെ പറയണു
പിന്നെ ഒന്നും നോക്കീല Gm നോട് ലീവ് പറഞ്ഞ് നേരെ വണ്ടി കേറി
ഒരു ഓട്ടം തന്നെ ആർന്നു  മഴയും കാറ്റും ഒന്നും മനസിലേക്ക്  വന്നേ ഇല്ല
ഓട്ടോയിൽ വീട്ടുപടിക്കൽ ഇറങ്ങുമ്പോ ദാ  Relative എല്ലാരും എത്തീക്കണു
 അണിഞ്ഞെരുങ്ങി  ഒരു കല്യാണ മയം ഈശ്വരാ അനു കുട്ടി അവള്  ''  ഉണ്ണിക്കണ്ണാ അങ്ങനൊന്നും ഉണ്ടാവല്ലേ
  മന്ത്രം ജപിച്ച് ഓടി വീട്ടിൽ കേറി
ഓ ഇത്ര വേഗം ഇങ്ങ് എത്തിയേ?
അനൂ നീ .,,,,,,,,,,,
ഉം എന്തെ ഞാൻ ഒളിചോടി കരുതിയേ?
പോടി ഉണ്ട കണ്ണി   നിന്റെ ചെറുക്കൻ കാണലാണേ ഇന്ന്
ഉണ്ണീ നീ കളി പറയാതെ   പെട്ടന്ന്  കുളിച്ച് റെഡിയാവണുണ്ടേ
അത കെടക്കണു അമ്മേന്റെ വക

ആരും ഒന്നും പറയണില്ല
വട്ട് പിടിച്ച പോലേ കുളിച്ച് വന്നപ്പോ അനുകുട്ടീടെ വക എന്റെ fav വെള്ള കസവ് മുണ്ടും
പിസ്ത പച്ച ഷർട്ടും തേച്ചുമടക്കി കട്ടിലിൽ

ഡ്രസ് മാറ്റി കഴിഞ്ഞപ്പേ അമ്മായി വിളിക്കണു
ദോശയും പയറും Brek fast
അങ്കലാപ്പോടെ  കഴിച്ച് 
 ഉമ്മറത്ത് വന്നപ്പേ ആകെ ബഹളം
ചിരിയും;' ഒതുക്കം പറച്ചിലും
ആകാംശ യോടെ
കാര്യം തിരക്കി  കുഞ്ഞാന്റിനെ വട്ടം പിടിച്ചതും മുറ്റത്ത് ഒരു കാർ വന്നതും ഒന്നിച്ചാർന്നു
ആരാപ്പാ കാറില് നോക്കി
ഒന്ന് തിരിഞ്ഞതും ദാ കിടക്കണു
കട്ടിലീന്ന് താഴെ
ഈശ്വരാ ഇത് സ്വപ്നാർന്നേ
കണ്ണു തുറന്നപ്പേ  അതേ ഫ്ലാറ്റ് *നിർമാല്യo* _Room/24 B_ *@manuragnellikal**

2018, നവം 22

മാതൃസ്നേഹം

*മാതൃസ്നേഹം*
..................................
രചന:സുജ ശശികുമാർ 
.......................

മാതൃസ്നേഹത്തി ൻ മുന്നിലെന്നും കൂപ്പുന്നു ഞാനെൻ കരങ്ങൾ. അമ്മതൻ സ്നേഹമാണിയുലകിൽ ഏറ്റവും മഹനീയമായതെന്ന് അറിയാതെ പോകയോ നമ്മളിന്നും. ഒരുനേരമെങ്കിലും ഓർത്തതില്ലിന്നു നാം ജനനിയാം അമ്മതൻ നൊമ്പരത്തെ. അമ്മിഞ്ഞപ്പാലു നുകർന്നൊരാ കുഞ്ഞിലേ ഓർമ്മകൾ എന്തേ കൈവിട്ടുപോയോ? ആഴക്കടലുപോൽ അമ്മതൻ സ്നേഹം വറ്റിവരളുകില്ലൊരുനാളിലും. അമ്മതൻ ഉള്ളം പിടഞ്ഞു നൊന്താൽ 
നമ്മൾ മക്കൾക്കാ നൊമ്പരം തിരിച്ചു കിട്ടും.
 ഈ കാലചക്രത്തിന്റെ കൈകളിലമർന്ന് അമ്മമാർ നൊമ്പരപ്പൂക്കളായ് മാറുന്നുവോയിന്ന് അമ്മതൻ സ്നേഹത്തെ മറക്കുന്നുവോ. ഒരുപാടു ദുഃഖങ്ങൾ ഉള്ളിലെരിയുമ്പോഴും ചുണ്ടിൽ പുഞ്ചിരി വിടർത്തുന്നു അമ്മയെന്നും. എന്നുമെൻ മനസ്സിലെ കെടാവിളക്കാണെന്റമ്മ. 
ദേവിയാണമ്മ,ലക്ഷ്മിയാണമ്മ വീടിന്റെ ഐശ്വര്യദേവതയും. അമ്മയെന്നുള്ളോ രി വാക്കിനർത്ഥം ഭൂമിയെന്നാണെ ന്നോർക്കുക നാം.

💝💝💝💝💝💝

2018, നവം 8

കശ്മീർ

കശ്മീർ
---------------
രചന: നാസർ  മുട്ടുങ്ങൽ
........................

വെടിമരുന്നിന്റെ 
കറുത്ത പുഷ്പങ്ങൾ 
വിടരുന്നത്
കാശ്മീരിലാണ് .

ക്രൂരതയുടെ 
തടാകതീരങ്ങളിൽ 
എന്നോ പോയ്മറഞ്ഞ 
ശാന്തിയുട 
പ്രണവസൂനങ്ങൾ 
അടിഞ്ഞുകിടക്കുന്നത് 
ശരമേറ്റു പിടയുന്ന 
യതി വര്യന്റെ 
നാവിലാണ് .

ബൂട്ടുകളുടെ കലപിലയിൽ 
വായിലിട്ട മിട്ടായി 
വഴുതിവീണതറിയാതെ 
അമ്മയുടെ പൈജാമത്തുമ്പിൽ 
പേടിച്ചൊളി ക്കുന്നത് 
അക്ഷരങ്ങൾ 
തിരിച്ചറിയാനാകാത്ത 
കാശ്മീരി പ്പൈതൽ !

നൂറാനികളുടെ 
കല്ലറകളിൽ 
നരച്ചീറുകൾ 
കൂടുകെട്ടിയിരിക്കുന്നു.

നീലത്തടാകവും നീൾമിഴിക്കോണുകളും 
കരഞ്ഞുണങ്ങി .

ഇനിയുമെത്രനാൾ 
കാത്തിരിക്കണ
മെനിക്കെൻ 
കാശ്മീരിനെ 
കണ്ടെടുക്കാൻ !?

അറിവ്


അറിവ്
...................
സ്മിത സ്റ്റാൻലി,മുപ്പത്തടം
.........................................

നൽകുന്തോറും 
നിറയുന്നൊരറിവ് 
അളക്കുന്തോറും 
ആഴമേറുന്നൊരറിവ് 
ഇരുളകറ്റും വെളിച്ചം 
ആണറിവ് 
ഒളിക്കുന്തോറും 
തെളിയുന്നൊരറിവ് 
സമ്പത്തിനും 
മുകളിലാണറിവ് 
ദാരിദ്ര്യത്തിൻ 
കൂടെയുണ്ടറിവ് 
സ്നേഹിതന്റെ 
സ്നേഹമാണറിവ് 
ജീവിതത്തിൻ 
പ്രത്യാശയാണറിവ് 
മോണ കാട്ടും 
കൈക്കുഞ്ഞാണറിവ് 
പുഞ്ചിരിക്കും 
മുത്തശ്ശിയാണറിവ് 
നമ്മെ ചുറ്റും 
ചിന്തയാണറിവ് 
നമ്മെ കാക്കും 
ഭൂമിയാണറിവ്. 

ഗുൽമോഹർ


ഗുൽമോഹർ
..........................
രചന:രാഹുൽ കക്കാട്ട്
........….........…..


ഞാനെന്റെ
ഹൃദയ ഞരമ്പുകളെ
നിന്റെ പച്ചപ്പിലേക്കാണ്
പറിച്ചു നടുന്നത് .
അവ 
വേനലിന് ശേഷമുള്ള
പ്രണയത്താൽ
പൂക്കുകയും
മരണതിന്റെ
തണുത്തു മരവിച്ച
കാറ്റ് വീശുമ്പോൾ
കൊഴിയുകയും ചെയ്യപ്പെടും.
മരണത്തിനപ്പുറം
പ്രണയത്തിന്റെ ഓര്മപ്പെടുത്തലിന്റെ
അഴക് അടയാളങ്ങളെ
സ്പുടം ചെയ്യപ്പെട്ടു
ഒരു ആയുഷ്‌കാലത്തിന്റെ
ബാക്കിയുള്ള ദൂരം
നമ്മെ താണ്ടി
കടന്നു പോകുന്നു.



രാഹുൽ കക്കാട്ട്

2018, നവം 7

വിരഹം


വിരഹം
..............................
രചന:സുജ ശശികുമാർ 
.......................

ഒരുപാടു നാളായ് പ്രണയിച്ചു നമ്മൾ 
ഒരുമിച്ചു സ്വപ്‌നങ്ങൾ നെയ്തെടുത്തു. 
ജീവിച്ചു കൊതി തീർന്നിട്ടുമില്ല 
ജീവിതം പച്ചപിടിച്ചുമില്ല. എന്നിട്ടുമെന്നെ നീ വിട്ടുപോയി 
എന്നോടൊരു വാക്കും മിണ്ടാതെ പോയതല്ലേ. 
ഇനിയുള്ള കാലം ഞാൻ ഏകയായി ഇനിയെനിക്കില്ല സ്വപ്നങ്ങളും. 
എന്തിനീ ചിത്രങ്ങൾ ചുവരിൽവച്ചു? 
നിന്റെ ഓർമ്മകൾ എന്നിലേക്കെത്തി ടാനോ.... 
ഓരോരോ കാൽപ്പെരുമാറ്റവും കേട്ടിട്ട് പൂമുഖത്തോടി ഞാൻ എത്തിടുന്നു. 
നിന്നെ കാണാൻ കൊതിച്ചു ഞാൻ നിന്നിരുന്നു. നീയില്ല എന്നുള്ള സത്യമറിയുമ്പോൾ എന്നുള്ളം പിടഞ്ഞുപോയി. എന്തിനു നീയെന്നെ ഇത്രമേൽ സ്നേഹിച്ചു 
സ്വപ്‌നങ്ങളെല്ലാം ബാക്കിയാക്കി ഇന്നു പാതിവഴിയ്ക്കു നീ പോയതെന്തേ.... 
രാവിനെ പുൽകും നിലാവുപോലെ നീയെന്നുമെന്നെ ചേർത്തുവച്ചു. നിന്റെ മാറത്തു ചൂടെറ്റ് ഞാൻ കിടന്നു ഓർത്തെടുത്തിന്നു ഞാൻ ഓരോ ദിനങ്ങളും
പ്രണയിച്ചുതീർന്നൊരാ രാവുകളും. സങ്കടപ്പെരുമഴ തോർന്നതില്ല പ്രകൃതിയും ദുഃഖം മറച്ചതില്ലാ... 
(ഒരുപാടു നാളായ്)
✍🏻✍🏻✍🏻✍🏻✍🏻✍🏻

2018, നവം 6

കാട്ടുതീ


കാട്ടുതീ
................................
രചന:ജോസഫ് ജെന്നിംഗ്സ് എം.എം
.............................
ശിശിരകാലം തീരുകയായ്
ഇലകളെല്ലാം കൊഴിയുകയായ്,
മഴയുടെ കൊഞ്ചലകന്നുപ്പോയ്
വേനലിതാ വന്നുവല്ലോ....!

കാടുകൾ തീർത്തൊരാവരണം
രക്ഷ നല്കിടും ഭൂമിക്ക് ചുറ്റിനും
പടുത്തുയർത്തിയ കവചവും
നല്കി മഞ്ഞിൻ സൗകുമാര്യവും.

മഴമേഘങ്ങളെ തടഞ്ഞുനിർത്തി
പൊഴിച്ചുവല്ലോ മഴനീർത്തുള്ളികൾ
ഇന്നലെ പെയ്ത മഴയിൽ കുരുത്തു
ചെറു പുൽനാമ്പുകൾ വനവീഥിയിൽ...

എത്തിയല്ലോ കൊടുമുഷ്ണകാലം
വെന്തുരുകി തീരും കാടിൻ ഹൃദയം
കാട്ടുതീ പടർന്നു ചുറ്റിനും
എരിഞ്ഞടങ്ങി കാടിൻമക്കൾ.

ചാമ്പലാകുമീ വശ്യസൗന്ദര്യം
മാനവൻ തൻ പിഴയാൽ ഭവിച്ചു
കാറ്റും, കോളും പതുങ്ങിനിന്നു
തീക്കനലുകളവിടെ തുള്ളിചാടി.

മലമുഴക്കി വേഴാമ്പലുകൾ കൂട്ടമായ് വന്നു
അതിൻ ചിറകടി ശബ്ദം സ്വർഗ്ഗം തുറന്നു
വീണ്ടുമിതാ ഒരു മഴക്കാറു കണ്ടു
കരിയിലക്കാടിൻ മാനസം തണുത്തു..

വേനൽചൂടിനറുതിയായ് പെയ്തിതാ
വൃഷ്ടിയിൽ വീണ്ടും തളിർത്തുവല്ലോ,
ഉദയസൂര്യരശ്മിയാൽ ജലകണം, തിളങ്ങി
വൈഢൂര്യ കമ്മലിട്ട കാതുപ്പോലെ.

ചിന്തിക്കണം അഗ്നിജ്വാലകൾ തീർക്കും-
മുൻപേ, തിരികെ ലഭിക്കും സർവ്വ വിനാശം
പഠിക്കണം പാഠങ്ങളിവയിൽ നിന്നൊക്കെയും
കരുതലുകളെടുക്കണം വരുംതലമുറയ്ക്കായ്.......

...ജോസഫ് ജെന്നിംഗ്സ് എം.എം...

2018, നവം 3

വിശപ്പ്




വിശപ്പ്
 ..................
രചന:മനുരാഗ് നെല്ലിക്കൽ
....................


പുലർകാല രാവിൽ  എന്നെ വരവേക്കാൻ കാത്തിരിക്കും
മതമില്ല ജാതിയില്ല  നായരും പുലയരും അവർണ്ണനുമില്ല
പല നാട്ടിൽ പല പേരുകളവന്
എങ്കിലും അവൻ ഏവർക്കും ഒരു പോലെ 
പട്ടിണി പാപികൾ ക്കും
ശതകോടീശ്വരൻമാർ ക്കും 
അവൻ വിരുന്നുകാരൻ
വഴിയമ്പല നടകളിലും
പാതയോരത്തും എച്ചിൽ കുനകളിലും
പല ഭാവത്തിൽ രൂപത്തിൽ അവനെ കാണാം
ക്ഷണിക്കാതെ വിളിക്കാതെ 
എ സി ' മുറി കളിലും
ചേരി തെരുവിലും 
അവൻ എത്തിനോക്കും
വിശപ്പെന്ന പേരിൽ അവനെ നമുക്ക് കാണാം
വീശപ്പെന്ന ഭീകര സത്വമിന്ന്
വാതുറന്നെത്തുന്നു വിഴുങ്ങിടാനായ്
കൂർത്ത തൻ ദംഷ്ട്രകൾ നീട്ടിയത്
അലറി അടുക്കുന്നു ആർത്തി പൂണ്ട്
പിഞ്ചുപൈതങ്ങളെ  തേടി
പരുന്തുകളെ പോലെ പറന്നീറങ്ങുന്നു
തെട്ടയലത്തെ വീട്ടിലെ 
പട്ടിണി മാറ്റുവാൻ നിന്നിടാതെ
ഓടുന്നു ദൈവത്തിനന്നദാനത്തിനായ്
സ്വർലോക വാസം  കിട്ടുവാനായ്

തൂലിക


​തൂലിക
​................................
രചന:ശ്രീദേവി
......................
​ശാന്തിക്കായ് പുലർകാല മഞ്ചിമ,

​നീതിക്കായ് സധൈര്യം വജ്രായുധം...!
​അക്കങ്ങളക്ഷര കൂട്ടതിൽ ,

​ചാലിച്ചെഴുത ട്ടേ, അർത്ഥപൂർണ്ണം.
​ചിന്തിതം,ബന്ധിത മർത്യബോധം,

​സ്വന്തമാക്കീട്വല്ലാ യീ പൊൻ തൂലിക.

by
* ശ്രീദേവി

2018, നവം 1

അവൾ


അവൾ
................
രചന:സുജ ശശികുമാർ
..............................

സർവം സഹയാം ഭൂമിദേവിയോ 
എന്നുമീ പാരിലെ സഹയാത്രികയോ 
എല്ലാ വിഴിപ്പും പേറി നടക്കുന്ന ഒരു നല്ല മനസ്സിന്നുടമയാണിന്നവൾ 
എല്ലാം സഹിച്ചും, പൊറുത്തും നടന്നവൾ
ഒരു സഹധർമ്മിണി യായ്, ഭാര്യയായിന്നവൾ ഒരു നല്ല അമ്മയായ് ഓടി നടന്നവൾ 
എന്നുമെൻ കുടുംബത്തിൻ കെടാവിളക്കായ് 
എന്നാലുമിന്നവളുടെ മനസ്സാരറിയുവാൻ 
ഉരുകുന്ന മനസ്സുമായ് ഒരു കോണിലിന്നവൾ മൂകയായ്, ഏകയായ് മൂടിക്കിടക്കുന്നു. ചേതനയില്ലാത്ത ജീവന്റെ നാളമായ് എപ്പോഴോ മാറിക്കഴിഞ്ഞുപോയിന്നവൾ 
അളവറ്റ സ്നേഹത്തിൻ മാതൃകയായെന്നും ഓരോ മനസ്സിലും കുടികൊള്ളുമിന്നവൾ.

ഇതും അമ്മ അല്ലെ



ഇതും അമ്മ അല്ലെ 
.................
രചന:സുജ ശശി കുമാർ
........................

അമ്മയെന്നു ള്ളോ രി വാക്കിന്റെ അർഥങ്ങളെ ന്താണ്. തേനൂറും അമ്മിഞ്ഞ പാല് ചുരതുന്നതമ്മയല്ലേ. സ്വന്തം രക്ത ത്തെ മറന്നു ജീവിക്കു ന്നോള മ്മ യല്ലെ. പത്തു മാസം ചുമ ന്നെ ന്ന കണക്കു പറയുന്നോ ൾ. പെറ്റിട്ട മക്കളെ കൊന്നു കളയുന്നോൾ അമ്മ യല്ലെ. സ്വന്തം മക്കളെ തകർക്കാൻ ഓടി നടക്കുന്നില്ലേ സ്നേഹ വാത്സല്യം നൽകി വളർത്തുന്നോ ര മ്മ യില്ലെ മക്കളെ വിൽക്കുവാൻ കൂട്ടു നിൽക്കുന്നോൾ അമ്മ യല്ലേ. (അമ്മ യെ ന്നു ള്ളോ രി വാക്കിന്റെ അർത്ഥങ്ങൾ എന്താണ് )സ്വന്തം മകളുടെ മാനം കാക്കേണ്ട അമ്മ യിന്ന് മകളുടെ മാനത്തിന് വില പറയുന്നില്ലേ.. ഇത്തരം നീചപ്രവൃത്തി ചെയ്യുന്നോ ൾ അമ്മയാണോ ഇത്തരം സ്ത്രീ കളെ നമ്മൾ അമ്മേ ന്നു വിളിക്കാമോ. സ്വന്തം സമൂഹത്തിൽ ഇവരുടെ സ്ഥാനം എവിടെ യാണ് സ്വന്തം മക്കൾ തെരുവിൽ ഇറക്കുന്ന അമ്മ യില്ലേ. 

രചന.. സുജ ശശി കുമാർ

ബാല്യം

ബാല്യം
..............................
രചന:

ഇന്നെന്റെയുള്ളിലെ
ബാല്യത്തിലേക്കൊരു ,
ഒരു കൊച്ചു യാത്ര
ഞാൻ പോയി....

നിറമുള്ള യോർമകൾ,
മിഴിവാർന്ന 
നിമിഷങ്ങൾ,
പൊലിവാർന്ന- യുത്സവക്കാലം.

ഞാനാദ്യമെന്നോതി
ഊഞ്ഞാലിലാടുവാൻ
അന്യോന്യം
മത്സരിച്ചില്ലേ നമ്മൾ
അന്യോന്യം മത്സരിച്ചില്ലേ ?

പാടത്തും തൊടിയിലും
ഓടിക്കളിച്ചൂ നാം,
മൂവാണ്ടൻ മാവിനു
കല്ലെറിഞ്ഞു. 

മാമ്പഴമൊന്നിൽ ചേർന്നു കടിച്ചു നാം
ഒന്നെന്ന ബോധം
വളർത്തിയപ്പോൾ

നേരറിഞ്ഞൂ ,നമ്മൾ ,
പൊട്ടാത്ത ചങ്ങല 
കെട്ടിയുണ്ടാക്കിയ ബാല്യകാലം.

ഓലയും മടലും,
കീറിയ ചാക്കും
കെട്ടിയുണ്ടാക്കിയാ
കളിവീടതിൽ

ഒന്നിച്ചിരുന്നു നാം മണ്ണപ്പം ചുട്ടിട്ട് , അമ്മയും കുഞ്ഞുമായ്
ജീവിച്ചതും ....

മുറ്റം നിറഞ്ഞൊരാ ചാഞ്ഞ മരക്കൊമ്പിൽ പറ്റിപ്പിടിച്ചു നാം കേറിയപ്പോൾ .,

ചൂരലിൻ മധുരം നിറഞ്ഞൊരാ ഓർമക്ക് പകരമായ് നാമെന്ത് നൽകിടേണം.


*എം.എൻ.വള്ളിക്കുന്ന്

കാണാമറയത്ത്


കാണാമറയത്ത്
.........................
രചന:മനുരാഗ് നെല്ലിക്കൽ
........................


മഴ അതിന്റെ എല്ലാ ഗംഭീരത്തോടും തിമിർത്ത് പെയ്യുന്നുണ്ടായിരുന്നു
വടകേടത്ത് തറവാട്ടിലെ നാമജപത്തിന്റെ ഈരടികൾ ആ നാട്ടിൻ പുറത്താകെ നിറയുന്നുണ്ടായിരുന്നു
              കാലിൽ വെള്ളി കെലുസി നെറ കിലുക്കവുമായി  അശ്വതി കുട്ടി കാവിലേ നാഗത്തറ ലക്ഷ്യമാക്കി നടന്നു. പുറകിൽ അമ്മാമ്മയുടെ ശകാരം അച്ചു സൂക്ഷിക്കണം ത്രിസന്ധ്യ ആണ് ട്ടേ അതെങ്ങനാ അഹങ്കാരംകൂടുതലാണല്ലോ കുട്ടിക്ക്... നേരം സന്ധ്യക്ക് പെണ്കുട്ട്യോള്‍ തനിച്ച് പുറത്തിറങ്ങി നടക്കരുതെന്ന് പറഞ്ഞാല്‍ കേള്‍ക്കില്ലല്ലോ... 
വഴി നിറയെ കാട്ടു ചെ ബകം
വീണ് നിറഞ്ഞിരിക്കുന്നു
പണ്ടെങ്ങാണ്ട് ഒരു സർപ്പത്തെ കണ്ടതിനാൽ പാറു ഈ വഴി തിരിഞ്ഞോക്കിട്ടില്ല
വേലിയിൽ നിറയേ ചെമ്പരത്തിയും നിരന്നിരിക്കുന്നു. സന്ധ്യാ മുല്ലയുടെ നറുമണം ആകെ - പരന്നിരിക്കുന്നുപാറുവിനെ കുടെ കൂട്ടാൻ അമ്മ പറഞ്ഞതാണ് കേട്ടില്ല
വിളക്കുവെച്ച് ഭഗവതി യേ വണങ്ങി നാഗത്തറയിലും ഗുളികനും തിരി വെച്ച് തിരികേ ന നടന്നു
"നേരം ഇരുട്ടിയിരിക്കുന്നു... സര്‍പകാവിനരികിലുള്ള ഇടവഴിയിലൂടെ ഓടുകയായിരുന്നു  അവള്‍. . . പകലില്‍ പോലും ആളുകള്‍ വരാന്‍ മടിക്കുന്ന കാവിനരികിലൂടെ വരാന്‍ തോന്നിച്ച നിമിഷത്തെ അവള്‍ മനസാ ശപിച്ചു... കുടുംബക്ഷേത്രത്തില്‍ നിന്ന് തറവാട്ടിലേക്കുള്ള എളുപ്പവഴിയാണത്... വഴിയരികിലേക്ക് പടര്‍ന്ന് നില്‍ക്കുന്ന വലിയ മരത്തിനരികില്‍ ഒരു നിഴലനക്കം തോന്നി അച്ചു നാമജപം കുടുത്തൽ വേഗത്തിലാക്കി ഭയം കൊണ്ട് ശ്വാസം നിലക്കുന്ന പോലെ... നെറ്റിയിലൂടെ ഊര്‍ന്നിറങ്ങിയ വിയര്‍പ്പുകണങ്ങള്‍ തുടച്ച് ധൈര്യം സംഭരിച്ച് പതിയെ ചോദിച്ചു... " ആരാ അത്?" ഇരുളില്‍ നിന്നാ നിഴലനക്കം തൊട്ടുമുമ്പില്‍ എത്തിയിരിക്കുന്നു... അരണ്ട വെളിച്ചത്തില്‍ അവളാ മുഖം കണ്ട് നടുങ്ങി... മുണ്ടശേരി മനയിലെ  നന്ദൻ തംബുരാൻ 
പതിയേ അവൾ നന്ദനെറ ഓർമകളിലേക്ക് നടന്നടുത്തു
ഒരു വരഷത്തിന്റെ ഏകാന്ത ത അവളെ വല്ലാണ്ട്  മാറ്റിയിരിക്കുന്നു.
കഴിഞ്ഞ ത്രിക്കാർത്തിക കയ്ക്ക് കോവിലകം.ആകെ നെയ് വിളക്കിന്റെ പ്രഭയിൽ നിറഞ്ഞിരിക്കുവായിരുന്നു
എങ്ങും തിരുവാതിര ശീലുകൾ
നന്ദന്റെ മാറിൽ തല വെച്ച് തിരുവാതിര ശീലുകളിൽ മതിമറന്ന അവൾ നന്ദന്റെ കാതിൽ പതിയേ മെഴിഞ്ഞു
നന്ദാ നമുക്ക് ആ കാവിലെ ചെമ്പക ചോട്ടിലെ അനന്തശയനം വിടരുന്നത് കാണാൻ പോകാ
വട്ടാണേ പെണ്ണേ ഈ പാതിരയ്ക്ക് കാവിൽ പോകാൻ
അതെ എനിക്ക് വട്ടാ 
ഈ വട്ട് നിന്നോടല്ലേ പറയാനാകൂ
ആ വാക്കിന്റെ സ്നേഹമാധുര്യം നന്ദന്റെ മനസിളക്കി 
ആദ്രനിലാവുമായി ചന്ദ്രൻ പാലാഴി കടയുന്ന ആ രാവിൽ അവർ കാവിലേക്ക് കൈ കോർത്ത് നടന്നു
പാതി വിടർന്ന അനന്തശയനത്തി നരികേ ആൽതറയിൽ ഓർമകൾ വാരി പുണർന്ന് അവർ പതിയേ മയങ്ങി
പൂനിലാവു പെഴിയുന്ന ആ ചെമ്പകചോട്ടിൽ അവൾ  പ്രാണനാഥന്റെ മാറിൽ ശയിച്ചു
നറുനിലാവും ഈറൻ കാറ്റും തഴുകിയപ്പോൾ അറിയാതെ പതിയേ നിദ്രയിലേക്ക് വഴുതി വീണു,,,   
ഏതേ ഒരു അലർച്ച കേട്ടാണ് അച്ചു ഉണർന്നത് കോലോത്തേ ശാന്തി കാരും വാല്യകാരും  എല്ലാം നിരന്നിരിക്കുന്നു നേരം വെളുത്തു തുടങ്ങിയിരിക്കുന്നു കിഴക്ക് സൂര്യഭഗവാൻ ഉണർന്നിരിക്കുന്നു
തന്റെ കൈകളിൽ തണുപ്പ് പടരുന്നത് അറിഞ്ഞാണ് അച്ചു പതിയേ തിരിഞ്ഞോക്കിയത്
' ഒന്ന് ആർത്ത് നിലവിളിക്കാൻ തോന്നിയെങ്കിലും ഒച്ച പെങ്ങിയില്ല
നന്ദൻ ക രി നീലിച്ച് തണുത്തുറഞ്ഞിരിക്കുന്നു
കാവിലെ നാഗത്താൻ മാർ ചതിച്ചു ല്ലേ ഒരു താളില പോലെ അവൾ മയങ്ങിവീണു
കോലോത്തേ കുട്ടി വാല്യ കാരനെപ്പം കാവിൽ ശയിച്ചിരിക്കുന്നു നാഗ കോ പം അല്ലാണ്ടെന്താ പറയാ
കൂടി നിൽക്കുന്നവരുടെ  സംസാരം ഇ ടി മിന്നലായി കാതിൽ പതിയുന്നത് അവളറിഞ്ഞു.
ഒരു പിൻ വിളി കേട്ട് അശ്വതി ഉണർന്നു നേരം വളരെ വൈകിയിരിക്കുന്നു നിലാവും ചന്ദ്രനും പ്രണയിച്ച് തുടങ്ങിയിരിക്കുന്നു
നിലാവിൻ സൗന്ദര്യം ആസ്വദിച്ചു അവൾ ഇല്ലത്തേക്ക് നടന്നു . പുൽക്കൊടികളിലെ തൂമഞ്ഞിൻ കണങ്ങൾ അവളുടെ കാലുകളിൽ കുളിർ മഴ പെയ്യിച്ചു . താൻ ഏതോ സ്വർഗ്ഗ ലോകത്തെന്ന പോൽ അവൾ ഇല്ലത്തിന്റെ വഴികളിലൂടെ നടന്നു . 
ഇല്ലത്തെ ചാരു കസേരയിൽ അവളെ മാത്രം കാത്ത് മുത്തശ്ശി നിൽക്കുന്നുണ്ടായിരുന്നു
ഒരു ശകാരത്തോടെ  അവർ അകത്തേക്ക് നടന്നു. ' '
അകത്ത് എല്ലാവരും  ദിനവും ഉള്ള വർത്തമാനത്തിൽ മുഴുകിയിരുന്നു ആ മുറിയിൽ ആകെ കണ്ണോടിച്ച ശേഷം
കോലായിയുടെ ഒരു മൂലയിൽ അവൾ അമ്മയുടെ മടിയിൽ മയങ്ങി കിടന്ന് മഴയുടെ സൗന്ധര്യം നുകർന്നു കെണ്ടിരുന്നു
പുറത്ത് മഴ മുറുകി കെണ്ടിരുന്നു മഴയുടെ സംഗീതം മുറുകി
കെണ്ടിരുന്നു
മരക്കെമ്പുകൾ  ഉലഞ്ഞു കെണ്ടിരുന്നു
അവളുടെ മനസ് ആകെ അടിയുലയുകയായിരുന്നു
പെട്ടന്ന് ജനാലയ്ക്കപ്പുറത്ത്  മഴയുടെ ഇരുട്ടിൽ നിഴൽ മായുന്നത് കണ്ട് സ്വപ്ന മൂർച്ചയിലെന്ന പോലെ അവൾ ഞെട്ടി തെറിച്ചു. ,
എന്താ അശ്വതി ?ആരോ അവിടെ ജനാലയ്ക്കപ്പുറത്ത് 
നിനക്ക് തോന്നിയതായിരിക്കും!
ഇവിടെ വേറെ ആരുമില്ല
ആരു പറഞ്ഞു ഞാൻ കണ്ടതല്ലേ?
എവിടെ ?
വിളറിയ മുഖത്തോടെ  അവൾ ജനാലിന്റെ നേർക്കു ചൂണ്ടി
കാട്ടി
നോക്കുമ്പോൾ ജനലിനപ്പുറത്ത് ഒരു മരം കാറ്റിൽ ആടിയുലയുന്നു
മരകെമ്പുകളിൽ കാറ്റ് ചിന്നം വിളിക്കുന്നു
അവൾ വീണ്ടും പറഞ്ഞു 
ദെ .നന്ദൻ
അൽഭുതം നിറഞ്ഞ ഭാവത്തോടെ ഇല്ലത്തുള്ളവർ ഇമവെട്ടാതെ അവളെ നോക്കി
നന്ദനേ? എവിടെ - ? 
അവൾ വീണ്ടും ആടിയുലയുന്ന മരത്തിന്റെ നേർക്കു ചൂണ്ടി'
നീ എന്തു ദ്രാന്താണി പറയണത് ?
നിനക്കെന്തു പറ്റി' ' ' '
അവൾ ചോദ്യങ്ങൾ കേൾക്കാതെ പുറത്തേ മഴയിൽ ഇമവെട്ടാതെ നോക്കി നിന്നു
കണ്ണുകളിൽ ഭീതിയും സങ്കടവും നിറഞ്ഞു
പുറത്ത് മഴ പിന്നെയും മുറുകി കാറ്റിന് ശക്തി വർദ്ധിച്ചു അശ്വതി ക്കെന്ത് സംഭവിച്ചു എന്ന് അന്ധാളിച്ചു നിൽക്കുന്നതിനിടയിൽ അവൾ എല്ലാവരെയും നിശ്ശബ്ദമായി നോക്കിയതിനു ശേഷം
ധ്യതിയിൽ പുറത്തേ ഇരുട്ടിലേക്കും മഴയിലേക്കും കാറ്റിലേക്കും ഇറങ്ങി.!

പിന് വിളികളെന്നും അവൾ കേട്ടില്ല'
എതിർപ്പുകൾ പാടെ മറന്ന് നടന്നകന്നു
ക്ഷുഭിതനായ ആത്മാവിനെ റ അദ്യശ്യമായ സാന്നിധ്യം അവിടെ ഉള്ളതു പോലെ തോന്നി
അല്ലെങ്കിൽ ഈ അടയാളങ്ങൾ എന്തിന്റെ ആണ്
അപ്പോ ൾ  അവ്യക്തമായി വളരെ അവ്യക്തമായി ഒരു നിഴൽ അവിടെ നിറയുന്നത്  എല്ലാവരും  കണ്ടു
ആ മഴ തോർന്നില്ല
.പ്രളയകാലം പോലെ പെയ്തു കെണ്ടിരുന്നു
ഒരു ഇടി മുഴക്കത്തോടെ മഴ സ്തംഭിച്ചു നിന്നു
ആടിയുലയുന്ന മരങ്ങൾ അനങ്ങാതായി
എങ്ങും നിലാവ് പരന്നു
മഴ ശമിച്ചാ തിരിച്ചു വരും കരുതിയ അശ്വതി തിരിച്ചു വന്നില്ല'
കോലോത്ത്  നിലവിളികൾ ഉയർന്നു
ഇല്ലത്തും വയലുകളിലും ആളുകൾ നിരന്നു 
എല്ലായിടവും ചൂട്ടുമായി  ആളുകൾ ഇരച്ചു നടന്നു, ,,
നേരം പുലർന്നു  നാട്ടുകാർ എല്ലാം അവൾകായി തിരഞ്ഞു
നാടുനാടാന്തരം ആവാർത്ത പരന്നു! കാലം പിന്നെയും മുന്നോട്ട് നീങ്ങി 
നടന്നകന്ന അവളെ കുറിച്ച് ഒന്നും കണ്ടെത്താനായില്ല
അശ്വതി ഒരു ഓർമ മാത്രമായി
ഇന്നും ആ തറവാട്ടു വീട്ടിൽ രാത്രി കാലങ്ങളിൽ കോവിലകം അവൾക്കായി  തുറന്നിടാറുണ്ട്
രാത്രിയുടെ യാമങ്ങളിൽ അവൾ അവിടെ വരാറുണ്ട്
നന്ദന്റെ ഓർമകൾ തേടി
നിലയ്കാത്ത സ്നേഹത്തോടെ പ്രണയ നാഥനെറ മാറിൽ ശയിക്കാൻ

     ശുഭം
by
മനുരാഗ് നെല്ലിക്കൽ

സിറിയയിൽ



സിറിയയിൽ 
..............................
രചന:സിമി N മീരാൻ,കോതമംഗലം
.....................

പിന്നെയും ആർത്തനാദങ്ങൾ
പൊടുന്നനെ കേൾപ്പൂ ദീനദീനം
ഉള്ളുകീറിയ വിളിയൊച്ചകൾ
ആളുന്നൂ അഗ്നി ചുംബിച്ചോരുടലുകൾ
നീളേ ശരമാരികൾ
നോവിൻറെ പൊള്ളലിൽ വെന്ത
പൈതലാണു നീ സിറിയ 
 നിന്റെ കുഞ്ഞുങ്ങൾ എത്ര നോവുതിന്നു വീഴുന്നൂ

അമ്മേ പൊറുക്കുകീ കണ്ണീരിന്നഗ്നി പകതൻ
തീയിലെരിഞ്ഞുപോയ് സ്വപ്നങ്ങളാകെയും
ശേഷമിനിയില്ല 
ഭാഗ്യമാകേയാരോ കവർന്ന
മണ്ണ് നീ സിറിയ 
നിൻറെ നോവു പാടുകയാണു ഞാൻ 
ഇന്നു വെന്തതീ  കുഞ്ഞു നെഞ്ചിലെ പാടും പിറാവുകൾ
നിനക്കായി നൊന്തു പാടുകയാണു ഞാൻ
നിന്റെ നോവു പാടുകയാണു ഞാൻ 
      സിമി N മീരാൻ 
കോതമംഗലം

കേരളപ്പിറവി


കേരളപ്പിറവി
.......................
രചന:ജോസഫ് ജെന്നിംഗ്സ് എം.എം.
.....................

കേരളം, കേരളം എൻ്റെ നാട് കേരളം,
പരശുരാമൻ മഴുവെറിഞ്ഞുടലെടുത്ത കേരളം,
പുഴകളും,നദികളും ഒത്തുചേരും കേരളം,
സൂര്യനും,ചന്ദ്രനും മിഴിവേകിയ കേരളം,
കൊന്നയും,തുമ്പയും പൂത്തുലഞ്ഞ കേരളം,
തുഞ്ചൻ്റെ തത്തകൾ പാട്ടുപാടും കേരളം,
പള്ളിയമ്പലങ്ങളിൽ മണിമുഴങ്ങും കേരളം,
തുലാമഴകൾ പെയ്തിടും സുന്ദരമാം കേരളം,
നെല്ലിൻപാടം കതിരണിയും ജീവനുള്ള കേരളം,
ചിങ്ങവും,മേടവും ഉത്സവമാക്കും കേരളം,
കാളനും,ഓലനും സദ്യയിലുള്ളൊരു കേരളം,
കേരനിരകളാടുന്ന നിത്യഹരിതം കേരളം,
മാമരങ്ങൾ കുടപിടിക്കും അഴകുള്ളൊരു കേരളം,
കാടുകളും,കുന്നുകളും തിങ്ങിടും കേരളം,
വഞ്ചിപ്പാട്ടിനോളത്തിൽ നൃത്തമാടും കേരളം,
കഥകളി മുദ്രയാൽ വർണ്ണമെഴുതും കേരളം,
പുലികളിയും,കളരിയും നിറമെഴുതിയ കേരളം,
അക്ഷര ജ്ഞാനത്തിൽ അഗ്രഗണ്യൻ കേരളം,
പ്രകൃതിയുടെ ഭംഗിയാൽ മുത്തമിടും കേരളം,
കാറ്റും, മഴയും വന്നാലും തളരാത്ത കേരളം,
പാണൻ്റെ പാട്ടിന് ശ്രുതി മീട്ടിയ കേരളം,
എല്ലാമൊത്തു ചേരുമെൻ ധാത്രിയെത്ര സുന്ദരി,
എൻ നാടിൻ പേര് കേട്ടാൽ അഭിമാനപൂരിതം..
കേരളം, കേരളം എൻ്റെ നാട് കേരളം.....

ജോസഫ് ജെന്നിംഗ്സ് എം.എം

Gibin Mathew Chemmannar | Create Your Badge