ഇവിടെ പ്രസിദ്ധികരിക്കുന്ന കവിതകൾ വായനക്കാർ നേരിട്ട് അയച്ചു തന്നിട്ടുള്ളതാണ് അത് കൊണ്ട് തന്നെ കവിതകളുടെ ഉടമസ്തവകശാമോ,ഉള്ളടക്കമോ,പകർപ്പവകശമോ സംബന്ധിച്ച് എന്തെങ്കിലും ആക്ഷേപമുള്ളവർ ദയവായി gibinchemmannar@gmail.com എന്ന ഇ-മെയിൽ വിലാസത്തിലൊ,9446479843 എന്ന ഫോൺ നമ്പറിലോ അറിയിക്കുക...കവിതകൾ ബ്ലോഗിൽ പ്രസിദ്ധീകരിക്കാൻ അവസരമുണ്ട് 9446479843 എന്ന Whatsapp നമ്പറിലേയ്ക്കു അയക്കുക അല്ലെങ്കിൽ മലയാളം കവിതകൾ ഗ്രൂപ്പിൽ അംഗമാകുക മലയാളം കവിതകൾ ഓരോ മാസവും മികച്ച ഒരു കവിതക്ക് സമ്മാനം നൽകുന്നതാണ് സമ്മാനങ്ങൾ സ്പോണ്സർ ചെയ്യാൻ താല്പര്യമുള്ളവർ ബന്ധപ്പെടുക 9446479843

വായനക്കാർ

"വായനക്കാരുടെ കവിതകളും പ്രസിദ്ധീകരിക്കുന്നതിന് അവസരമുണ്ട്.... കവിതകൾ gibinchemmannar@gmail.com എന്ന ഇ-മെയിൽ വിലാസത്തിലേക്ക്/9446479843 whatsapp നമ്പറിലേക്ക് അയച്ചു തരിക ഒപ്പം നിങ്ങളുടെ ശക്തമായ വിമർശനങ്ങളും, മാർഗ്ഗ നിർദേശങ്ങളും...

2019, ജൂലൈ 26

ഇവിടെ തുടങ്ങുകയാണ്

*ഇവിടെ തുടങ്ങുകയാണ്*

ഇവിടെ ഇടതടവുകളില്ലാതെ ഇനിയുമൊരു ഇടവം വരുമായിരിക്കും... 

പരാതികളില്ലാതെ പരിഭവങ്ങൾ കലരാതെ, 
പടവുകൾ കയറി വന്ന് പാതിയായ് പെയ്തിറങ്ങുമായിരിക്കും...  

നിന്റെ ഇടതൂർന്ന ഇഴകളിലൂടെ എന്റെ ഇടതു കയ്യാൽ സ്നേഹം തരുമ്പോൾ, 
വലതു കയ്യിൽ എന്നുമുണ്ടാകും ഇവിടെയൊന്നു എഴുതി നിറയ്ക്കുവാൻ ഒരു മഷിപ്പേന കൂടി...  

ഇവിടെ അവസാനിക്കുന്നില്ല...  ഇവിടെ തുടങ്ങുകയാണ്...

*സുരാജ് നെല്ലിപറമ്പിൽ*

പ്രണയപൂക്കുട

പ്രണയപൂക്കുട☔🌂
➖➖➖➖➖➖

വിനയചന്ദ്രൻ സി 

പിണക്കമായി തീർന്നനേരം 
ഇഷ്‌ടങ്ങൾ അനുഷ്‌ടങ്ങളായി 
തേനൂറും സ്വാപ്നങ്ങളോ 
കയ്‌പേറും രാവുകളായി 

സ്നേഹമയയിൽ ഒന്നു 
കുളിരുവൻ കൊതിയാവുന്നു 
കരിഞ്ഞോരീ ചില്ലയൊന്നു 
തളിരിടാൻ മോഹമോടെ 

പൊൻതൂവൽ സ്പർശമായി 
നീയെൻ സിരകളിൽ 
കാതരനർത്തനമാടിടവേ 
വേടന്റെ അമ്പാൽ നിണത്തിൽ 
പൊതിഞ്ഞു നീ കൂരിരുൾ 
തായ്‌വാര തന്നിൽ പതിക്കവേ 
ഹൃത്തിന്റെ അടിത്തട്ടിൽ 
തട്ടി തകർന്ന് നീ 
മിഴികളിൽ നിറയും കണ്ണീർകവിതയായി 
വരുമോ എന്നരികിൽ പ്രണയപു
കുടയായി 

Vinaya Chandran C
Add: Semandakam Kudavoor
 Kudavoor P O - 695313
Thiruvananthapuram
No: 7034502710
Mail: VinayaChandranC001@gmail. Com

യാത്ര

...യാത്ര...

കാത്തിരിക്കുന്നു
ഒത്തിരിനേരം
മാൻചുവട്ടിൽ
മൺചിരാതുമായി..

ഓർമ്മയുടെ
ഓളങ്ങളിൽ
അലതല്ലി
നിശബ്ദനായി...

ഉറവയുടെ
തീരങ്ങൾ തേടി
അലയുന്നു
മാമലകൾക്കപ്പുറം...

മഴയുടെ
ഓളങ്ങളിൽ
ഓർമകൾ
ഇതളായ് പെയ്യുന്നു...

അകലുന്നു
തീരങ്ങൾ കടന്ന്
ഒഴുകുന്നു
നിഴലായ് കൂടെ...

ചീവീടുകൾ
കരയുന്നു
എങ്ങും ദല-
മർമ്മരങ്ങൾ മാത്രം...

കൺചിമ്മിയോ
ഇത്തിരി നേരം
യാത്ര തുടരണം
വീണ്ടും...

         Arif Patla

ചിതലരിച്ച മനസുകൾ


ചിതലരിച്ച മനസുകൾ


ഇരുൾ വിതക്കും കിനാപ്പാടങ്ങളിൽ
പെയ്യും മോഹനീർത്തുള്ളിയിൽ
നനഞ്ഞിതളുകൾ പൊഴിഞ്ഞ് 
തളരും നിലാപ്പൂമരങ്ങൾ .

മാനസസരസ്സിലരയന്നമാകുവാൻ
നന്മയൊഴിച്ചു സൂക്ഷിച്ച ചിപ്പികൾ
ചിതൽ ചമച്ചീ ചില്ലുകൂട്ടിന്നകത്തളം
പ്രൗഢമായലങ്കാര മഞ്ചലും .

ഹൃദയം ചെമന്ന മണ്ണിൽ പൊതിഞ്ഞു,
ഹിമശൈലമായ് മിഴിനീരൊക്കെയും,
അപരാധമേതും  യോഗ്യരായ് പുൽകി,
ന്യായത്തെ അന്യായമാക്കുന്ന ചെയ്തികൾ .

കനിവിൻ തടാകക്കരയിലൊരിറ്റിനായ്,
മിഴിയോര പായ് വഞ്ചിയിൽ കാക്കും,
തളരും കരങ്ങളെ പരിഹസിക്കാൻ
ചിതൽ കാർന്നിഴയും മനസുകൾ .

കാത്തിരിപ്പൂ തമസ്സിലുദിക്കും പൊൻ
തിങ്കൾ വെട്ടവും , ചൊരിയുമൗദാര്യ
ലഹരി നുണയുവാൻ, കനിവിൻ 
വല്ലരിയിലൂഞ്ഞാൽ തീർക്കുവാൻ


മാജിദ നൗഷാദ്.

2019, ജൂലൈ 14

പിയത്ത




പിയത്ത

മുറിയിലെ ചിത്രം കാറ്റിലാടുന്ന നേരം,
നിൻ മുഖചിത്രമെൻ കൺകളിൽ തെളിഞ്ഞിടുന്നു....!
മൂകമാം ഭാഷയിൽ അന്ത്യയാത്ര പറഞ്ഞപ്പോൾ,
നിൻ അന്തരംഗവീചിയിൽ വിഷാദമലരുകൾ പെയ്തിറങ്ങി.......!!

പരിഭവമേശാതെ തൻ ജീവനെ നൽകി
പാരിൻ പാപങ്ങൾ മോചിച്ചവൻ നീ!
'ഇവരോട് പൊറുക്കണെ'യെന്ന മന്ത്രമുരുവിട്ട്
വൈരിയെപ്പോലും തൻ മിത്രമാക്കി.....

കാരിരുമ്പിനാണികളാൽ മുറിവേറ്റ കൈകളിൽ
ചെന്നിണം വാർന്നൊഴുകുന്നുവല്ലോ?
വിലാപ്പുറത്ത് നിന്നും അവസാന തുള്ളിയുമുതിർന്നു വീണു,
പാരിൻ്റെ ജീവനെ തണുപ്പിച്ചുവല്ലോ.....!

അമ്മതൻ മടിയിൽ ചേതനയറ്റ ശരീരം കിടത്തിടുമ്പോൾ,
നാരിതൻ നെഞ്ചിലൂടെയൊരു മിന്നൽപ്പിണർ കത്തി....
ചിന്തകൾ പൂത്തല്ലോ നിൻ മനതാരിൽ
തനയൻതൻ ബാല്യം ഒളിമങ്ങി നിന്നു.....

അവളുടെ നെഞ്ചകം വിതുമ്പിയോയെന്നറിയില്ല?
അവളുടെ കണ്ഠം വരണ്ടെന്നറിയില്ല??
ജനനിയോ തൻ സുതനെ മാറോട് ചേർത്തണച്ചു,
ചുംബനമേകി പൂമേനി നിറയെ.......

ഗലീലിയയിലെ ലില്ലി പൂക്കൾ വാടി തളർന്നു
മൂന്നാം നാളവയെല്ലാം വെൺപ്രഭ തൂകി....
ചഞ്ചലമാനസയാകാതെ ഒരമ്മതൻ
നെഞ്ചകം ആറിതണുത്തല്ലോ മെല്ലെ...!!!

വികാരനിർഭരമാം നിമിഷങ്ങളേകി
നടന്നുനീങ്ങുന്നിതാ കുരിശിൻവഴിയോരങ്ങളിലൂടെ....
ചൂളമടിച്ചുയരുന്ന കാറ്റോ ശാന്തമായ്,
അലയാഴിയിൽ മുങ്ങുന്ന മനസ്സോ മൂകമായ്....
വെണ്ണക്കലിൽ കൊത്തിയെടുത്ത 'പിയത്ത' ശിൽപ്പമിതാ-
യെന്നോട് ചോദിക്കുന്നു: "നീ പീഡിപ്പിക്കുന്ന ക്രിസ്തുവല്ലേ ഞാനെന്ന്?"

#ജോസഫ് ജെന്നിംഗ്സ് എം.എം.

2019, ജൂലൈ 13

ഈ പുഴയോരം


ഈ പുഴയോരം
................................


ഒടുവില്‍ നീയെത്തുമ്പോള്‍—ഈ
കടവില്‍ നീയെത്തുമ്പോള്‍
ഒരുഗാനം മൂളിക്കൊണ്ടരികില്‍
ഞാന്‍ വന്നീടാം—നിന്‍
അരികില്‍ ഞാന്‍ വന്നീടാം

ഒരിക്കലീ പുഴതന്‍ മാറില്‍ 
കളിവഞ്ചി തുഴഞ്ഞവർ നമ്മള്‍..
അക്കാലം നമുക്കതു 
സുന്ദരകൗമാരക്കാലം..
ഈ നദിക്കോ അന്നതു
സുരഭിലയൗവ്വനകാലം...നിറയൗവ്വനകാലം......

ഇപ്പൊഴീ പുഴതല്‍ പാദങ്ങളില്‍
കിലുങ്ങും പാദസരങ്ങളില്ല
മഴക്കാർ കാണാത്ത വാനം
പുഴയ്‌ക്കോ വനവാസം
നിനക്കീ പുഴവക്കില്‍ ഞാന്‍ പണിഞ്ഞീടാം
ഓർമ്മതന്‍ ബലികുടീരം..

ജനീഷ്‌ പി.

ഞാൻ ശൂന്യനാകുന്നിടത്താണ് മദീന തുടങ്ങുന്നത്

ഞാൻ ശൂന്യനാകുന്നിടത്താണ് മദീന തുടങ്ങുന്നത് 
--------------------------------------
🌸അടരും മുമ്പ് മദീനയിലൊന്ന് വിടണം. 
ചിറകറ്റ് നിലം പതിക്കും മുമ്പാ ത്വയ്ബയുടെ മിനാര ചുവട്ടിലൊന്ന് ചിറകടിച്ചുയരണം. 
വരികളിടറും മുമ്പാ ഹബീബിന്റെ വർണനയിലെന്റെ അക്ഷരങ്ങൾക്ക് വസന്തമേകണം.
കനലായ് എരിയുന്ന മോഹങ്ങളിൽ തെളിനീർ തെന്നലായ് മുത്തിന്റെ അനുരാഗം പെയ്ത് തീരണം. 
മഴയായ് - - - - - -
കുളിർ തെന്നലായ് - - - - - 
ത്വയ്ബയുടെ മരതക കീഴിൽ ഒന്നാഞ്ഞടിക്കണം. 
ആൾ  പാർപ്പിനിടമില്ലാത്ത രാത്രിയുടെ ശൂന്യമായ് കിടക്കുന്ന സ്വപ്നങ്ങളിൽ മഴ മാഞ്ഞു പോയ ആകാശത്തു വർണ മിഴി തുറക്കുന്ന മഴവില്ല് പോലാ മുഖം ഒന്ന് ദർശിക്കണം.
അണയാനടുക്കുബഴാ 
വാതിൽ പടിക്കലെന്റെ  ജീവന്റെ അവസാന ഭാഗം തുടങ്ങണം. 
കുളിരേറ്റ് നിൽക്കുന്ന ഇളം തണ്ടിനഴകാലെ ഈ പടിയും കടന്നങ്ങു പോകണം. 
ഞെട്ടറ്റു വീണൊടുക്കം ബകീഇലെന്റെ അന്ത്യ അഭിലാഷം ധന്യമാകണം. 
🖊Suhail arattupuzha.
9207200538📱

കഥകൾ

കഥകൾ

നിറയെ വിവരണങ്ങളുള്ള
നിന്റെ കഥകൾ ജനിക്കുന്ന
നമ്മളിടങ്ങളിൽ മാത്രം,
ആകാംക്ഷയോടെ എഴുന്നേറ്റ്
ഇരു കൈകളിലും താടി താങ്ങി,
ഇന്നോളം കണ്ടിട്ടുള്ള വർണ്ണങ്ങളെല്ലാം
ചാലിച്ച്, ഉള്ളിലിങ്ങനെ വെളുത്ത ചുമരിൽ
സിനിമ പോലെ എല്ലാം കാണുന്ന 
ഒരു കുഞ്ഞ് ഞാൻ എന്റെയുള്ളിൽ
ഇന്നും ഉറങ്ങി കിടപ്പുണ്ട്.
ഇനി ഉണരുമോയെന്നറിയാതെ......


--ശരത് എസ്
9605434997
sarathsasi6012@gmail.com

2019, ജൂലൈ 12

എന്റെ പ്രണയം

എന്റെ പ്രണയം
➖➖➖➖➖➖ 

വിനയചന്ദ്രൻ സി 

പ്രണയകൂടാരത്തിലെത്താൻ 
പാദങ്ങൾ പൊള്ളാതെ വയ്യ 
പ്രണയ വീധിയിൽ പണ്ടേയാരോ
കനലുകൾ പാകിയതാണ് 

പ്രണയം നിനക്കെന്തു തന്നു 
ആത്മാവിൻ നൊമ്പരമല്ലേ 
രക്തം കിനിഞ്ഞങ്ങു നിന്നു
മുള്ളുകൾ മുട്ടിയ പോലെ 
ഹൃദയവിശാലതയാണ് 
പ്രണയമെന്നോതുന്നു ചിത്തം 
പനിനീര്പുപോലെ സുഗന്ധം 
വീശുന്നു പ്രണയ വികാരം 
യാന്ദ്രികജീവിതം തമ്മിൽ 
മടുപ്പുളവാകുന്നുയെന്നും 
പ്രണയം പടികളിറങ്ങി 
പിൻവിളി കേൾക്കാതകന്ന് 
കുഞ്ഞിളം ചുണ്ടിൽ നാമേകും 
വാത്സല്യം ഇല്ലാത്ത മുത്തം 
സഹശയനത്തിൽ ആത്മാവോ 
ഇല്ലാതെ മരവിപ്പ് മാത്രം 
ഉത്തമഗീതത്തിൽ ചൊല്ലും  
വേദവാക്യങ്ങൾ  പ്രണയം 
താളുകൾ നാം മറിക്കുമ്പോൾ 
പ്രണയ സുഗന്ധം ഒഴുകും 
തീവ്രമാം സ്നേഹം പ്രണയം 
പ്രണയമെനിക്കെല്ലാം തന്നു 
സ്വപ്നങ്ങൾ സുഗന്ധം ആയി 
ആഴിപോൽ ആഴത്തിൽ ആഴന്ന് 
പ്രണയമെൻ മനസ്സിന്റെയുള്ളിൽ 


വിനയചന്ദ്രൻ സി 
No : 7034502710
Semandakam kudavoor
kudavoor p o
thiruvananthapuram
Vinayachandranc001@gmail.com

2019, ജൂലൈ 11

മോഹം

മോഹം 
------

ഓല മേഞ്ഞ ക്ലാസ്മുറിയിൽ മാഷില്ലാത്ത ഒരു പിരീഡിൽ... ഒരറ്റം ഒടിഞ്ഞ ബെഞ്ചിൽ ഇരുന്നു മുന്നിലെ ചെറിയ ആട്ടമുള്ള ഡെസ്കിൽ കോമ്പസ്സുകൊണ്ട് കുത്തിക്കുറിക്കുമ്പോൾ... പുറത്തു തിമർത്തുപെയ്യുന്ന മഴയുടെ പിന്നണി ഗാനം, മേശയിലേക്ക് ഇറ്റുവീഴുന്ന ഓരോ മഴത്തുള്ളികളിലും കണ്ടിരുന്ന ഒരു ബാല്യമുണ്ടായിരുന്നു...

നാളെ പുതിയൊരു അധ്യയന വർഷം  തുടങ്ങുന്നതോർക്കുമ്പോൾ വീണ്ടും ആ ഓലമേഞ്ഞ ക്ലാസ് മുറികളുടെ വരാന്തയിലൂടെ വക്കുപൊട്ടിയ സ്ലേറ്റും, മഷിത്തണ്ടും, പൊട്ടിയും, കുഞ്ഞു പെൻസിലുകളുമായി ഓടി നടക്കാൻ മോഹം...

- ജാസിം റഹ്മാൻ

കവിത

കവിത
•••••••
മുഖപുസ്തകത്തിലെ 
എന്റെ മലയാളക്കവിതകൾക്ക്‌‌
എന്റെ നേപ്പാളി സഹപ്രവർത്തകൻ
സ്ഥിരമായി 
ലൈക്കടിച്ചപ്പോഴാണ്‌
എന്റെ മുഖത്തൊളിപ്പിച്ച
എന്നിലെ കവിതയെ
ഞാൻ തിരിച്ചറിഞ്ഞത്‌.

കമർ മേലാറ്റൂർ

ഒരുമഴക്കിനാവ്

ഒരുമഴക്കിനാവ്..

കരിതേച്ചു നീലവാനച്ചുമരില്‍
മാരിയായ് പെയ്തിറങ്ങുവാന്‍
സാഗരം
പരവശന്‍ ഞാനൊരു വേഴാമ്പല്‍പോല്‍
പരിതാപമോടമരുന്നീ പാരിടത്തിങ്കല്‍..
ഘനശ്യാമവര്‍ണ്ണം കണ്ടു
മനസ്സു കുതികൊണ്ടു പലവുരു മുന്നെ..
വിധിയില്ലൂഴിയില്‍ തൂവിയില്ലൊരുതുള്ളിപോലും മാരി.
സുരഭിലമെന്റെ സ്വപ്നങ്ങളീ
വറുതിയില്‍ കരിഞ്ഞുപോയ്
വെറുതെ വീണ്ടുമൊരു മഴക്കാലം
കനവുകണ്ടിരുന്നു വൃഥാവിലീ ഞാന്‍..

ജനീഷ് പി
ആഷാഢം
ഇടപ്പള്ളി.
എറണാകുളം
Mob : 9947433492.

2019, ജൂലൈ 10

മഴ ഒരു ഓർമ്മപ്പെയ്ത്ത്

മഴ ഒരു ഓർമ്മപ്പെയ്ത്ത്
രചന: ഉഷാമുരുകൻ
-----------------
ചൂടേറിയപകലിന്റെയപരാഹ്നവേളയിൽ 
കനലാടിയവെയിലിന്റെതിറയാട്ടമൊടുങ്ങിയോ
മാനമിരുണ്ടുമൂടുപടംചാർത്തി 
കാർമുകിലിൻകറുത്തതൂവാലയാൽ 
സൂര്യകിരീടംമൂടിമറയുന്നു 
ചക്രവാളങ്ങളിരുണ്ടുകറുക്കുന്നു 
പൊട്ടിയടരുന്നകാർമുകിൽപാളിയാൽ 
സന്ധ്യതൻനിറച്ചാർത്തുമൊലിച്ചിറങ്ങി 
ഉള്ളിൽതുലാമഴതൻസ്പർശനമേറ്റേറ്റു 
നനഞ്ഞുകുതിരുന്നുഞാൻബാല്യകൗമാരത്തിൻപെരുമഴയോർമ്മയിൽ 
ഋതുഭേദങ്ങളിലിടമഴയായെത്തി നീ 
ചരലുപോൽവീഴുന്നിതാലിപ്പഴങ്ങളും 
പുതുമണ്ണിൻഗന്ധമുയരുന്നുഭൂമിയെ 
ചുംബിച്ചുണർത്തിമഴനീർക്കുമിളകൾ 
വെള്ളിനൂൽപൊട്ടിയടർന്നുതിരുന്നുവോ 
ചില്ലുമണികളായ്ചിതറിവീഴുന്നുവോ 
ഇലച്ചാർത്തിൻതുമ്പിലെവൈഢൂര്യമണികളി-
ലായിരംസൂര്യന്മാർപുഞ്ചിരിക്കുന്നുവോ
ഘനഭാരവർഷത്താൽഹർഷഭരിതയായ്
ഭൂമിപൊലിച്ചല്ലോപൊന്നിൻകതിർക്കുല 
കലിതുള്ളിയണയുന്നകാലവർഷങ്ങളും
പെയ്തൊഴിയാനെത്തുംകാലത്തിൻമുറ്റത്ത് 
ഇടിവെട്ടിപ്പെയ്യുമായിടവപ്പാതിയി - 
ലണപൊട്ടിയൊഴുകിയകാർമേഘംതിരതല്ലി 
ആർത്തിരമ്പികാർമുകിൽച്ചീന്തുക- 
ളുന്മാദനൃത്തംചവിട്ടിതവളകൾ 
ചിതറിവീണാഴ്ന്നിറങ്ങിമണ്ണിന്റെമാറി- 
ലിടമുറിയാതെപെയ്യുന്നുഞാറ്റുവേല 
ഒാർമ്മയാംതുള്ളികൾപെയ്തുനിറയുമെൻ 
നൊമ്പരങ്ങളൊന്നായ് കണ്ണീർപൊഴിച്ചൊരു 
കരിമുകിൽച്ചായംപടർന്നൊഴുകിയാ - 
കർക്കിടകപ്പാതിരായ്ക്കാടിത്തിമർത്തുവോ 
ചോർന്നൊലിക്കുന്നൊരാകൂരയ്ക്കുകീഴിലെ 
ചുവരിലേയ്ക്കന്നെത്രചാലുകൾകീറിയൊഴുകി നീ 
കാലഘട്ടങ്ങൾമാറിമറിയുന്നു 
കാലവുംമുന്നോട്ടോടിമറയുന്നു 
നൂതനമാനവപ്രഹരങ്ങളേറ്റേറ്റു 
കാലത്തിൻതാളങ്ങളിടറിമാറുന്നിതാ
നന്മമഴകളുംവഴിമാറിയിന്നെല്ലാം 
പേമാരിപ്രളയമായുരുൾപൊട്ടൽപെരുവെള്ളം 
ചത്തൊഴുകികാലിക്കൂട്ടങ്ങൾമനുഷ്യനും 
കടപുഴകുന്നല്ലോവടവൃക്ഷവൃന്ദവും 
ദാഹജലത്തിനായലയുന്നുജീവികൾ 
വിണ്ടുകീറുന്നുഭൂമിവരൾച്ചയിൽ 
പ്രകൃതിചതിച്ചെന്നുപരിതപിക്കാതെനാം
നിർത്തുകകയ്യേറ്റംഭൂമിയെപ്രകൃതിയെ 
കാടുംമലകളുംപുഴകളുമാഴിയു - 
മത്രമേൽകൃത്യമായ്കാത്തുവെന്നാകിലോ 
പ്രകൃതിചൊരിഞ്ഞിടുമനുഗ്രഹംമഴയായി 
കുളിരാർന്നുഭൂമിയുമാനന്ദിക്കും  
-----------------

അന്ധകാരം

കവിത: അന്ധകാരം
രചന: റബീഹ ഷബീർ
_____________________
ഇരുട്ടുപൂക്കുന്ന രാവുകളിൽ 
വിഷാദരാഗം മൂളിക്കൊണ്ടേതോ 
രാക്കിളികൾ ചിറകു നിർത്തുന്നു.

നക്ഷത്രങ്ങളില്ലാത്ത ആകാശം 
പോലെയെന്റെയുള്ളറകൾ 
കറുത്ത മൗനം പേറുന്നു.

സ്വപ്‌നങ്ങൾ ചികയാത്ത 
ഉറക്കത്തിന്റെ ആഴങ്ങളിലേക്ക് 
കൺപോളകൾ തുന്നിക്കെട്ടാനാവാതെ 
ഒരു നിഴൽ മലർന്നുകിടക്കുന്നു.

കരിങ്കൽ പാകിയ തടവറയുടെ 
ഭിത്തിയിൽ കണ്ണീരിന്റെ നനവൊട്ടിയുരുക്കിയെഴുതിയ
ശിലാലിഖിതങ്ങളേതോ 
മന്ത്രങ്ങളുരുവിടുന്നു.

പാപത്തിന്റെ കറപുരളാത്ത 
ആത്മാക്കളത്രെ ഈ ഇരുട്ട് 
ചുമക്കുന്നതെന്നാരോ 
സ്വാകാര്യം പറയുന്നു.

പുലരിപൂക്കാത്ത 
ചുമരുകൾക്കുള്ളിലെ 
അന്ധകാരത്തിന്റെ 
കാവൽക്കാരിയാണുഞാൻ!

ആത്മസഖി

*ആത്മസഖി*  

ഒരു നേർത്ത മേഘമായി 
വന്നു നീയെന്നുള്ളിൽ 
മഴപോൽ പെയ്തിറങ്ങി 
പോകുവാണോ സ്നേഹിതേ...? 

നിള പോലോഴുകുന്ന 
നിൻ വാർമുടികെട്ടുപോൽ, 
അണപൊട്ടിയൊഴുകിയെൻ 
സ്നേഹാനുഗീതം. 

മയിൽപ്പീലി കണ്ണുപോൽ 
തിളങ്ങുമാനയനങ്ങൾ, 
പതിവായി ഉണർത്തി 
എന്നിലെ സ്നേഹാനുരാഗം. 

"വീണുപോയ് സ്നേഹിതേ 
ഞാനാമാരിവിൽ ചക്ഷുസ്സിൽ, 
കേഴുന്നു ഈ അഭികൻ 
നിൻ ചേതസ്സിൽ കുടിയിരിക്കാൻ.... 

സ്നേഹമല്ലാതെ മറ്റൊന്നുമില്ല തോഴി 
ഈ നിസ്വനവിടത്തേക്ക്‌ തരുവാൻ. നീഹാരംപോലുരുകട്ടെ നിന്നുള്ളം നിസ്വനായിചൊരിയട്ടെ നിന്നാത്മസ്നേഹം...." 
,
✒ *അഖിൽ എസ് മോഹൻ*
Gibin Mathew Chemmannar | Create Your Badge