ഞാൻ ശൂന്യനാകുന്നിടത്താണ് മദീന തുടങ്ങുന്നത്
--------------------------------------
🌸അടരും മുമ്പ് മദീനയിലൊന്ന് വിടണം.
ചിറകറ്റ് നിലം പതിക്കും മുമ്പാ ത്വയ്ബയുടെ മിനാര ചുവട്ടിലൊന്ന് ചിറകടിച്ചുയരണം.
വരികളിടറും മുമ്പാ ഹബീബിന്റെ വർണനയിലെന്റെ അക്ഷരങ്ങൾക്ക് വസന്തമേകണം.
കനലായ് എരിയുന്ന മോഹങ്ങളിൽ തെളിനീർ തെന്നലായ് മുത്തിന്റെ അനുരാഗം പെയ്ത് തീരണം.
മഴയായ് - - - - - -
കുളിർ തെന്നലായ് - - - - -
ത്വയ്ബയുടെ മരതക കീഴിൽ ഒന്നാഞ്ഞടിക്കണം.
ആൾ പാർപ്പിനിടമില്ലാത്ത രാത്രിയുടെ ശൂന്യമായ് കിടക്കുന്ന സ്വപ്നങ്ങളിൽ മഴ മാഞ്ഞു പോയ ആകാശത്തു വർണ മിഴി തുറക്കുന്ന മഴവില്ല് പോലാ മുഖം ഒന്ന് ദർശിക്കണം.
അണയാനടുക്കുബഴാ
വാതിൽ പടിക്കലെന്റെ ജീവന്റെ അവസാന ഭാഗം തുടങ്ങണം.
കുളിരേറ്റ് നിൽക്കുന്ന ഇളം തണ്ടിനഴകാലെ ഈ പടിയും കടന്നങ്ങു പോകണം.
ഞെട്ടറ്റു വീണൊടുക്കം ബകീഇലെന്റെ അന്ത്യ അഭിലാഷം ധന്യമാകണം.
🖊Suhail arattupuzha.
9207200538📱
സൂപ്പർ
മറുപടിഇല്ലാതാക്കൂ