മഴ ഒരു ഓർമ്മപ്പെയ്ത്ത്
രചന: ഉഷാമുരുകൻ
-----------------
ചൂടേറിയപകലിന്റെയപരാഹ്നവേളയിൽ
കനലാടിയവെയിലിന്റെതിറയാട്ടമൊടുങ്ങിയോ
മാനമിരുണ്ടുമൂടുപടംചാർത്തി
കാർമുകിലിൻകറുത്തതൂവാലയാൽ
സൂര്യകിരീടംമൂടിമറയുന്നു
ചക്രവാളങ്ങളിരുണ്ടുകറുക്കുന്നു
പൊട്ടിയടരുന്നകാർമുകിൽപാളിയാൽ
സന്ധ്യതൻനിറച്ചാർത്തുമൊലിച്ചിറങ്ങി
ഉള്ളിൽതുലാമഴതൻസ്പർശനമേറ്റേറ്റു
നനഞ്ഞുകുതിരുന്നുഞാൻബാല്യകൗമാരത്തിൻപെരുമഴയോർമ്മയിൽ
ഋതുഭേദങ്ങളിലിടമഴയായെത്തി നീ
ചരലുപോൽവീഴുന്നിതാലിപ്പഴങ്ങളും
പുതുമണ്ണിൻഗന്ധമുയരുന്നുഭൂമിയെ
ചുംബിച്ചുണർത്തിമഴനീർക്കുമിളകൾ
വെള്ളിനൂൽപൊട്ടിയടർന്നുതിരുന്നുവോ
ചില്ലുമണികളായ്ചിതറിവീഴുന്നുവോ
ഇലച്ചാർത്തിൻതുമ്പിലെവൈഢൂര്യമണികളി-
ലായിരംസൂര്യന്മാർപുഞ്ചിരിക്കുന്നുവോ
ഘനഭാരവർഷത്താൽഹർഷഭരിതയായ്
ഭൂമിപൊലിച്ചല്ലോപൊന്നിൻകതിർക്കുല
കലിതുള്ളിയണയുന്നകാലവർഷങ്ങളും
പെയ്തൊഴിയാനെത്തുംകാലത്തിൻമുറ്റത്ത്
ഇടിവെട്ടിപ്പെയ്യുമായിടവപ്പാതിയി -
ലണപൊട്ടിയൊഴുകിയകാർമേഘംതിരതല്ലി
ആർത്തിരമ്പികാർമുകിൽച്ചീന്തുക-
ളുന്മാദനൃത്തംചവിട്ടിതവളകൾ
ചിതറിവീണാഴ്ന്നിറങ്ങിമണ്ണിന്റെമാറി-
ലിടമുറിയാതെപെയ്യുന്നുഞാറ്റുവേല
ഒാർമ്മയാംതുള്ളികൾപെയ്തുനിറയുമെൻ
നൊമ്പരങ്ങളൊന്നായ് കണ്ണീർപൊഴിച്ചൊരു
കരിമുകിൽച്ചായംപടർന്നൊഴുകിയാ -
കർക്കിടകപ്പാതിരായ്ക്കാടിത്തിമർത്തുവോ
ചോർന്നൊലിക്കുന്നൊരാകൂരയ്ക്കുകീഴിലെ
ചുവരിലേയ്ക്കന്നെത്രചാലുകൾകീറിയൊഴുകി നീ
കാലഘട്ടങ്ങൾമാറിമറിയുന്നു
കാലവുംമുന്നോട്ടോടിമറയുന്നു
നൂതനമാനവപ്രഹരങ്ങളേറ്റേറ്റു
കാലത്തിൻതാളങ്ങളിടറിമാറുന്നിതാ
നന്മമഴകളുംവഴിമാറിയിന്നെല്ലാം
പേമാരിപ്രളയമായുരുൾപൊട്ടൽപെരുവെള്ളം
ചത്തൊഴുകികാലിക്കൂട്ടങ്ങൾമനുഷ്യനും
കടപുഴകുന്നല്ലോവടവൃക്ഷവൃന്ദവും
ദാഹജലത്തിനായലയുന്നുജീവികൾ
വിണ്ടുകീറുന്നുഭൂമിവരൾച്ചയിൽ
പ്രകൃതിചതിച്ചെന്നുപരിതപിക്കാതെനാം
നിർത്തുകകയ്യേറ്റംഭൂമിയെപ്രകൃതിയെ
കാടുംമലകളുംപുഴകളുമാഴിയു -
മത്രമേൽകൃത്യമായ്കാത്തുവെന്നാകിലോ
പ്രകൃതിചൊരിഞ്ഞിടുമനുഗ്രഹംമഴയായി
കുളിരാർന്നുഭൂമിയുമാനന്ദിക്കും
-----------------
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ