ഒരുമഴക്കിനാവ്..
കരിതേച്ചു നീലവാനച്ചുമരില്‍
മാരിയായ് പെയ്തിറങ്ങുവാന്‍
സാഗരം
പരവശന്‍ ഞാനൊരു വേഴാമ്പല്‍പോല്‍
പരിതാപമോടമരുന്നീ പാരിടത്തിങ്കല്‍..
ഘനശ്യാമവര്‍ണ്ണം കണ്ടു
മനസ്സു കുതികൊണ്ടു പലവുരു മുന്നെ..
വിധിയില്ലൂഴിയില്‍ തൂവിയില്ലൊരുതുള്ളിപോലും മാരി.
സുരഭിലമെന്റെ സ്വപ്നങ്ങളീ
വറുതിയില്‍ കരിഞ്ഞുപോയ്
വെറുതെ വീണ്ടുമൊരു മഴക്കാലം
കനവുകണ്ടിരുന്നു വൃഥാവിലീ ഞാന്‍..
ജനീഷ് പി
ആഷാഢം
ഇടപ്പള്ളി.
എറണാകുളം
Mob : 9947433492.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ