മോഹം
------
ഓല മേഞ്ഞ ക്ലാസ്മുറിയിൽ മാഷില്ലാത്ത ഒരു പിരീഡിൽ... ഒരറ്റം ഒടിഞ്ഞ ബെഞ്ചിൽ ഇരുന്നു മുന്നിലെ ചെറിയ ആട്ടമുള്ള ഡെസ്കിൽ കോമ്പസ്സുകൊണ്ട് കുത്തിക്കുറിക്കുമ്പോൾ... പുറത്തു തിമർത്തുപെയ്യുന്ന മഴയുടെ പിന്നണി ഗാനം, മേശയിലേക്ക് ഇറ്റുവീഴുന്ന ഓരോ മഴത്തുള്ളികളിലും കണ്ടിരുന്ന ഒരു ബാല്യമുണ്ടായിരുന്നു...
നാളെ പുതിയൊരു അധ്യയന വർഷം തുടങ്ങുന്നതോർക്കുമ്പോൾ വീണ്ടും ആ ഓലമേഞ്ഞ ക്ലാസ് മുറികളുടെ വരാന്തയിലൂടെ വക്കുപൊട്ടിയ സ്ലേറ്റും, മഷിത്തണ്ടും, പൊട്ടിയും, കുഞ്ഞു പെൻസിലുകളുമായി ഓടി നടക്കാൻ മോഹം...
- ജാസിം റഹ്മാൻ
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ