ചിതലരിച്ച മനസുകൾ
ഇരുൾ വിതക്കും കിനാപ്പാടങ്ങളിൽ
പെയ്യും മോഹനീർത്തുള്ളിയിൽ
നനഞ്ഞിതളുകൾ പൊഴിഞ്ഞ്
തളരും നിലാപ്പൂമരങ്ങൾ .
മാനസസരസ്സിലരയന്നമാകുവാൻ
നന്മയൊഴിച്ചു സൂക്ഷിച്ച ചിപ്പികൾ
ചിതൽ ചമച്ചീ ചില്ലുകൂട്ടിന്നകത്തളം
പ്രൗഢമായലങ്കാര മഞ്ചലും .
ഹൃദയം ചെമന്ന മണ്ണിൽ പൊതിഞ്ഞു,
ഹിമശൈലമായ് മിഴിനീരൊക്കെയും,
അപരാധമേതും യോഗ്യരായ് പുൽകി,
ന്യായത്തെ അന്യായമാക്കുന്ന ചെയ്തികൾ .
കനിവിൻ തടാകക്കരയിലൊരിറ്റിനായ്,
മിഴിയോര പായ് വഞ്ചിയിൽ കാക്കും,
തളരും കരങ്ങളെ പരിഹസിക്കാൻ
ചിതൽ കാർന്നിഴയും മനസുകൾ .
കാത്തിരിപ്പൂ തമസ്സിലുദിക്കും പൊൻ
തിങ്കൾ വെട്ടവും , ചൊരിയുമൗദാര്യ
ലഹരി നുണയുവാൻ, കനിവിൻ
വല്ലരിയിലൂഞ്ഞാൽ തീർക്കുവാൻ
മാജിദ നൗഷാദ്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ