*ഇവിടെ തുടങ്ങുകയാണ്*
ഇവിടെ ഇടതടവുകളില്ലാതെ ഇനിയുമൊരു ഇടവം വരുമായിരിക്കും...
പരാതികളില്ലാതെ പരിഭവങ്ങൾ കലരാതെ,
പടവുകൾ കയറി വന്ന് പാതിയായ് പെയ്തിറങ്ങുമായിരിക്കും...
നിന്റെ ഇടതൂർന്ന ഇഴകളിലൂടെ എന്റെ ഇടതു കയ്യാൽ സ്നേഹം തരുമ്പോൾ,
വലതു കയ്യിൽ എന്നുമുണ്ടാകും ഇവിടെയൊന്നു എഴുതി നിറയ്ക്കുവാൻ ഒരു മഷിപ്പേന കൂടി...
ഇവിടെ അവസാനിക്കുന്നില്ല... ഇവിടെ തുടങ്ങുകയാണ്...
*സുരാജ് നെല്ലിപറമ്പിൽ*
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ