ക്വാറന്റൈൻ
പനി വന്നു തൊണ്ട വരണ്ടു കിടന്നപ്പോൾ
പനി വന്നു മേനിയിൽ ചൂട് പകർന്നപ്പോൾ
ഓടി ഞാൻ ലാബിലേക്കാന്റിജൻ ടെസ്റ്റിനായ്
പിന്നാലെ വന്നു ഫലവും പോസിറ്റീവായി
എവിടുന്ന് കിട്ടിയീകടും കയ്പ്പ് വായിൽ
എന്നറിയാതെ
അന്ധാളിച്ചു നിന്നു ഞാൻ.
എങ്ങു നിന്നെങ്ങനെ കിട്ടി
എനിക്കാരു പകർന്നു തന്നുയീ ദീനം?
ചിന്തിച്ചേറെ ഞാൻ ആർത്തനായ്
പെട്ടെന്ന് ചേക്കേറി ശയന മുറിയിൽ
കതകു കൊട്ടിയടചേകനായിരിപ്പായി
ചിരി പോയ് കളി പോയ്
ഉന്മുഖത ഒന്നിനോടും
ഇല്ലാതെയായ്
ഒടുവിൽ ചിന്തിച്ചുറച്ചു ഞാൻ
ആടൽ കൊണ്ടെന്തു
നേടുവാൻ?
നെടുനാൾ നീണ്ടു നില്ക്കും
ക്വാറന്റൈൻ സഹിക്കാതെയാവുമോ?
കയ്പ്പ് നീരൽപം കുടിച്ചു വറ്റിക്കാതെ
ആവില്ലയൽപ്പം ശാന്തി തൻ
കൽക്കണ്ടമലിയിച്ചിറക്കു വാൻ.
ഇരുളിലാരു മറിയാതെ
ആരെയും കാണാതെയെങ്കിലും
തങ്ങി നിൽക്കുമീ മൂകത യകറ്റുവാൻ
നാലഞ്ചു പുസ്തകങ്ങൾ വരുത്തിച്ചു
വായിച്ച് വിളയുവാനല്ല , വളയാതിരിക്കുവാൻ
വെളിച്ചക്കടലിൽ അലിയുവാനായി
പത്തു നാളെങ്കിലും പൊടുന്നനെ വാടിക്കൊ ഴിയുവാൻ
എന്നാശാപതംഗം കൊതിച്ചു.
കവിത രചിക്കുവാൻ കവിയല്ല ഞാൻ
കവന ലീലയിൽ വിരുതി ല്ല
എങ്കിലും ചിലതുണ്ടു കുറിക്കുവാൻ
കുത്തിക്കുറിക്കുവാൻ കച്ച മുറുക്കി ഞാൻ നോക്കി
കതക് തട്ടി വിളിക്കുന്നു ണ്ടെൻ ഭൈമി
ഭക്ഷണത്തിനു സമയമായി
ഇടവപ്പാതിയിൽ മഴ പെയ്ത് തിമർക്കുന്നു
മഴ ചീറിയലക്കുന്നു
കരൾ പുകഞ്ഞുയരുന്നു വെങ്കിലും
ജനലഴി പിടിച്ച് ഒട്ടു നേരം നിന്നു ഞാൻ
മഴയുടെ മാസ്മര സംഗീതം ശ്രവിക്കുവാൻ
മലവെള്ളപ്പാച്ചിലിൻ കുത്തൊഴുക്കു കാണുവാൻ
മദിരയിൽ മുങ്ങുവാൻ
മദ്യപാനിയല്ലാത്തതാണി ന്നെന്റെ ദുഃഖമെന്നോർത്ത്
നെടുവീർപ്പിട്ടു ഞാൻ
ചിതറി തെറിക്കും ചിന്ത കൾ
ഉള്ളിൽ നിറയുന്നു
എരിയുന്നൊരായിരം ചിന്തകൾ
വ്രതം നോറ്റു കാത്തിരുന്നു
ശിഷ്ട കഷ്ട ദിനങ്ങൾ
ഓരോന്നടർന്നടർന്നു
വീഴുവാൻ
ഇന്നലകളിൽ കണ്ട കരിവാന മുഖത്ത്
ഇന്നല്പം പുഞ്ചിരിപ്പൂ വിരിയുന്ന കാഴ്ച
കണ്ടേറെ രമിച്ചു ഞാൻ
അശുഭ ചിന്തകൾ സർവവും ചത്തൊടുങ്ങി
ഒത്തിരി നാളായെന്നിൽ
കൂടു കൂട്ടിയ നോവുകൾ, നൊമ്പരങ്ങൾ
ഒന്നൊന്നായി അടർന്നു പോയ്, ഊർന്നു പോയ്
ദുർദിനങ്ങളൊക്കെ കൊഴിഞ്ഞൊടുവിൽ
മൗനത്തിന്റെ പുറന്തോടു പൊട്ടിച്ചു
ഞാനുമെത്തീയീ നഗര വീഥിയിൽ.
A few lines scribbled by me during my quarantine period.
Rajan. K. K, Indeevaram, payancheri, kakkodi, Kozhikode
21/6/2021
7902 594 306.