അച്ഛൻ്റെ ഭാര്യ
നീ മറന്ന വഴിയിലൂടെന്നെ വീണ്ടും തെളിക്കുന്നുവോ
നീ തന്ന ഭാഗ്യം പാഴാവുമോ
നീ തീർത്ത ചക്രവ്യൂഹം അവളറിഞ്ഞില്ല
നിൻ്റെയാലിംഗനത്തിൽ അവൾ മറന്നുവോ
ആദ്യപിറവി തുടർ പിറവി എണ്ണത്തിനേഴഴക്
നിൻ്റെ വ്യൂഹം കടന്നവൾ മറഞ്ഞിടുന്നു
പിന്നെയും ഹൃത്തിൻബലമായി നിന്നു നീ
നെഞ്ചുരുകാതിരുന്നതുകൊണ്ടു നിന്നു ഞാൻ
അകലെമായും ചന്ദ്രനെപ്പോൽ
നീ തെളിഞ്ഞു
ഒടുവിൽ നീ സ്നേഹ സൗന്ദര്യമായി
പിന്നെയൊടുവിൽ നീ
പട്ടടയിൽ ചാരമായി
സി.പി.എസ്.പാലയാട്
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ