ഇവിടെ പ്രസിദ്ധികരിക്കുന്ന കവിതകൾ വായനക്കാർ നേരിട്ട് അയച്ചു തന്നിട്ടുള്ളതാണ് അത് കൊണ്ട് തന്നെ കവിതകളുടെ ഉടമസ്തവകശാമോ,ഉള്ളടക്കമോ,പകർപ്പവകശമോ സംബന്ധിച്ച് എന്തെങ്കിലും ആക്ഷേപമുള്ളവർ ദയവായി gibinchemmannar@gmail.com എന്ന ഇ-മെയിൽ വിലാസത്തിലൊ,9446479843 എന്ന ഫോൺ നമ്പറിലോ അറിയിക്കുക...കവിതകൾ ബ്ലോഗിൽ പ്രസിദ്ധീകരിക്കാൻ അവസരമുണ്ട് 9446479843 എന്ന Whatsapp നമ്പറിലേയ്ക്കു അയക്കുക അല്ലെങ്കിൽ മലയാളം കവിതകൾ ഗ്രൂപ്പിൽ അംഗമാകുക മലയാളം കവിതകൾ ഓരോ മാസവും മികച്ച ഒരു കവിതക്ക് സമ്മാനം നൽകുന്നതാണ് സമ്മാനങ്ങൾ സ്പോണ്സർ ചെയ്യാൻ താല്പര്യമുള്ളവർ ബന്ധപ്പെടുക 9446479843

വായനക്കാർ

"വായനക്കാരുടെ കവിതകളും പ്രസിദ്ധീകരിക്കുന്നതിന് അവസരമുണ്ട്.... കവിതകൾ gibinchemmannar@gmail.com എന്ന ഇ-മെയിൽ വിലാസത്തിലേക്ക്/9446479843 whatsapp നമ്പറിലേക്ക് അയച്ചു തരിക ഒപ്പം നിങ്ങളുടെ ശക്തമായ വിമർശനങ്ങളും, മാർഗ്ഗ നിർദേശങ്ങളും...

2020, ജൂൺ 19

*വായന മരിച്ചു !!!?*

*വായന മരിച്ചു !!!?*

പണ്ട്...

പീടികത്തിണ്ണയിലെ
ആടുന്ന ബഞ്ചിൽ
അമർന്നിരുന്നു 
വായിച്ചിട്ടുണ്ട്
മണിക്കൂറുകളോളം...

വായനശാലയിലെ
ഇരുണ്ട മുറിയിൽ
വായനക്കിടയിൽ
ഊണുപോലും  മറന്നിട്ടുണ്ട്.....

അടുത്ത വീട്ടിലെ
പത്രത്താളുകൾ
പലപ്പോഴും
എന്റെ മേശയിൽ
കെട്ടിക്കിടന്നിട്ടുണ്ട്...

അതിൽ
സാഹിത്യവും  രാഷ്ട്രീയവും
കലർന്ന
ചൂടുള്ള വാർത്തകൾ
കുത്തിക്കുറിച്ചുവെച്ചിട്ടുണ്ട്.


ഇന്ന്...
നവമാധ്യമങ്ങൾ
മൊബൈൽ
കിൻഡിൽ
ന്യൂസ്ആപ്പ്
ഓൺലൈൻ ന്യൂസ്
വാട്സ് ആപ് ന്യൂസ് ലിങ്ക്സ്

ഇല്ല
വായന മരിച്ചിട്ടില്ല...
കൂടുതൽ വായന...
നടക്കുന്നുണ്ട്..
ഗുണം..
കുറഞ്ഞിട്ടുണ്ടാവാം..

വായന കൂടിയിട്ടുണ്ട്...
പ്രതീക്ഷയുണ്ട്...
*വായന മരിച്ചിട്ടില്ല*

©വിനോദ്‌ കുമാർ ടി വി.
രാമപുരം, കണ്ണൂർ

പിൻഗാമി

പിൻഗാമി  
---------------
പാതി മറച്ച മുഖവുമായ് 
പാതയൊരുക്കുകയാണോ  
കണ്ണീരൊഴുകി കുതിർന്ന മൺച്ചാലുകൾ 
ഉഴുതു മറിക്കുകയാണോ 
പുതുജീവന്റെ പൊൻപരാഗം വിതക്കുവാൻ  
സൗരയൂഥ പഥത്തിലലഞ്ഞു 
തിരയുകയാണോ, പ്രവാചകരെ  
തേടിയുഴറുകയാണോ 
ഭൂമി, 
ഊഷര ഭൂമി!

മാനവനോ, തൻ കല്പിത  വൽമീകത്തിൻ  
മാളമടച്ചും 
രക്ഷാകവചം തീർത്തും തപസ്സിരുന്നു, യുഗങ്ങളോളം.
പിന്നൊരുനാൾ 
മൺപുറ്റു പൊളിച്ചവൻ നടന്നലഞ്ഞൂ  
പുനർജനിമന്ത്രം തേടീ!
മുഖപടം തീർത്ത രക്ഷകളാൽ  
പുതു വിശ്വാസത്തിൽ 
മദിച്ചും  
നീല നഭസ്സിൽ പറന്നുയർന്നൊരു മാത്ര 
സ്വർഗമതെന്നറിഞ്ഞൂ, പക്ഷെ അതിന്റെ ദൈർഘ്യം ക്ഷണ ഭംഗുരമന്നറിഞ്ഞീലാ!

ഞൊടിയിടകൊണ്ടു തകർന്നടിഞ്ഞൊരു  
ചില്ലുമാളിക,യെന്റെ 
മനോഹര സ്വപ്നസൗധം!
അന്നു തുടങ്ങിയ യാത്ര, 
നിയോഗമോ മുക്തിയോ ചതുരാശ്രമം താണ്ടി 
അന്ത്യം കുറിച്ച ജീവിതമോ? ഇപ്പോഴും 
ഊർധ്വശ്വാസം വലിച്ചും  
പൊരിവെയിലിൽ 
ഭൂമിക്കൊപ്പം ഏന്തിയേന്തി 
വലിഞ്ഞു നടക്കുന്നു 
തളർന്ന കണ്ണും 
ചടഞ്ഞ വയറും വിണ്ടുകീറിയ പാദങ്ങളുമായ് 
വരണ്ടുണങ്ങിയ 
മണ്ണിലൂടെ, എന്റെ നിഴലിനെയും ഒക്കത്തിരുത്തി ഒഴിഞ്ഞ മനസ്സുമായ്  
ഭൂമിയുടെ നീരുവറ്റി-
ച്ചുളിഞ്ഞ മാറിൽ ചവിട്ടി
പേരറിയാത്തൊരു വ്യാധിയുമായ് ഞാൻ, 
അഭിശപ്തൻ 
ഇഴഞ്ഞു നീങ്ങുന്നു
പാതി തകർന്ന മുഖവുമായ് ഉഴറി 
നീങ്ങുന്നു ഞാൻ, അപമാനിതൻ!

By
Ajay Narayanan

2020, ജൂൺ 14

വിധി

*വിധി*

അരുതെന്ന്കെഞ്ചിയിട്ടും 
നീ കുത്തിനിറച്ച  ദഹിക്കാത്ത പ്ലാസ്റ്റികാൽ 
എനിക്ക് ശ്വാസം മുട്ടുന്നു. 

എന്റെ മനോവിഷമം 
കണ്ട് ഹാഷ്ടാഗുമായി  മേഘം കാലം തെറ്റികരഞ്ഞു. 
വല്ലാതെ ദാഹിച്ച എനിക്ക് 
നീ മുറ്റത്തുപാകിയ സിമന്റ്‌ 
പരിചയാൽ തൊണ്ടനനക്കാനെ ആയുള്ളൂ. 

കൂടെപിറപ്പിനെ പിഴുതെറിഞ്ഞ് 
വിദേശിക്ക് നിലം ഒരുക്കി 
നീ എന്റെ തൊണ്ടയിലെ 
നനവും വലിച്ചെടുത്തു. 

ഇത്രയൊക്കെ നോവിച്ച നീ 
പിന്നെയും എന്റെ കാൽ 
തുളച്ചു,  വേദന കടിച്ചിറക്കവെ
മുറിവിൽ വെടിമരുന്ന് വെച്ച്  നീ നിന്നിലെ ക്രൂരനെ
തുറന്നുകാട്ടി. 

നീറ്റൽ അസഹനീയമായി  
ഞാൻ ഇറങ്ങിനടന്നപ്പോൾ 
വീണ്ടും നിന്റെ പഴി  
നശിച്ച ഭൂചലനം എല്ലാം 
താറുമാറാക്കി.

*സൽമാൻ പാണ്ടിക്കാട്*
9744092412

തുലനം

തുലനം

കണ്ണുകൾ മിഴിച്ചു വരുന്നു
 മരവിപ്പ് കാലിന്റെ പെരുവിരലിൽ നിന്ന് തലച്ചോറിലേക്ക് നീങ്ങി.

മിഴിച്ച കണ്ണ് പൂട്ടാനാകുന്നില്ല
എഴുന്നേറ്റിരിക്കണമെന്നുണ്ട് കഴിയുന്നില്ല
പൂർവ്വാധികം ശക്തിയോടെ കണ്ണ് പിന്നെയും തുറന്നു
ശരീരം ആർക്കോ വേണ്ടി വലിഞ്ഞു കിടന്നു.

മരവിപ്പ്,വേദന 
ഇരുട്ടിന്റെ കനം 
കാഴ്ച്ചയെ നഷ്ട്ടപ്പെടുത്തി.
അവസാന കരച്ചിൽ കേൾക്കാൻ കാതുകൾക്കുമായില്ല.
 കരയാനാകാതെ
 നാവും പുറത്തേക്ക്.

ഇവിടെ മരണം
മറ്റെവിടയോ ജനനം
അഥവാ  തുലനം.

Badsha ashraf 
Muvvattupuzha 
7510967695

2020, ജൂൺ 12

ചെണ്ടയുടെ സങ്കടം


ചെണ്ടയുടെ സങ്കടം
-----------
തക്കിട തരികിട കിടതക  താളം 
ഉത്സവ നഗരിയിലമ്പൊ മേളം 
കയ്യിൽ കോലാലെന്നേ  തല്ലും 
താളം മേളം മുറുകുംനേരം
ചുറ്റും നിൽക്കും ആളും തുള്ളും 
തുള്ളുംന്തോറും  പിന്നേം തല്ലും 
തരികിട തരികിട തരികിട മേളം 
തല്ലി തല്ലി കാശും  വാങ്ങും 
തക്കിട തരികിട മുറുകുന്നമ്പോ                       എന്നേ തൂക്കി തല്ലുന്നയ്യോ. 
----------------------------------
         അനീഷ്. പി. നായർ 
            വടശ്ശേരിക്കര

പുഴയ്ക്ക് പറയാനുള്ളത്

*പുഴയ്ക്ക് പറയാനുള്ളത്*


ഹേ മനുഷ്യാ!
നീയെത്ര ക്രൂരൻ,
ന്യൂജനായ നീയും
നീചനാവുകുയാണെല്ലോ.
ചുറ്റുമുള്ള വസന്തങ്ങളെ
നശിപ്പിച്ച്
മരുഭൂമി പോലെ യാക്കിയല്ലോ!.

നിങ്ങൾക്കു ജലസ്രോതസ്സിൻ
നിതാനമായത്
ഞാനാണെന്ന്
മറന്നുവോ!
ഉച്ചയൂണിന്  വിഭവമായത്
എൻ സന്താനമായിരുന്നത്
നീ 
മറന്നുവോ!
കണ്ണടച്ച് ഇരുട്ടാകുന്ന പോലെ,
ഇടതടവില്ലാതെ
പരിഭവം ഒന്നുമേ പറഞ്ഞിടാതെ,
ഞാൻ ഒഴികിടുന്നു.
ഉടമ അടിമയോട്
കൽപ്പിക്കുന്ന പോലെ, 
നിൻ കരങ്ങളാൽ
വീർപ്പുമുട്ടിയിരുന്നിട്ടും,
എന്നിട്ടുമീ പാവം ഒഴുകിയല്ലോ!,
ഇന്ന് ഇരുവശങ്ങളിലും
വസന്തങ്ങളില്ല,
കുഴിൽ നാദങ്ങൾ ശ്രവിച്ചിട്ട്  കാലമെത്രയായി,
എല്ലാം  തകർത്തു 
കളഞ്ഞല്ലോ മനുഷ്യാ....!

തുന്നിചേർക്കപ്പെട്ടതായിരുന്നു
എൻ ജീവിതം,
മലകളിൽ നിന്നൊഴുകി വരും തുള്ളികൾ പോലെ, മഴവെള്ളവുമായിരുന്നു
എൻ
ഒഴുക്കിൻ നിതാനം,
മനുഷ്യാ നിൻ ജീവിതത്തിൻ ഞാൻ
പച്ചപ്പ് ഏകിയത്
വിസ്മരിക്കരുതേ.....
നീയെത്ര ക്രൂരൻ
നീയെത്ര നീചൻ.

*ശാഫി വേളം*

2020, ജൂൺ 6

ഉറുമ്പുകളുടെ വരി



ഉറുമ്പുകളുടെ വരി (ഗദ്യ കവിത)

(അജയ് നാരായണൻ )

വരിയായി നിൽക്കാം വര തീർത്തു നീങ്ങാം 
വരിതെറ്റാ നിഴൽ മാത്രമായിഴയാം 
മുൻപിലെയുറുമ്പിന്റെ പൊക്കിൾ കൊടിയുടെ 
തുമ്പിൽ പിടിച്ചു നടക്കാം ഇനി 
തെറ്റാതെ നിരയായി 
വരയായി മാത്രം നടക്കാം!
പിമ്പേയിഴയും ഉറുമ്പിന്റെ നിഴൽ തേടും 
പാദ ചലനങ്ങൾ തൻ നേരിയ മർമ്മരം 
കേട്ടു നടക്കാം,  
ഒരു വരി മാത്രമായ് മാറാം.  

പിൻപേ നടന്നും,  ജീവന്റെ പുതു രൂപം 
നിർവചിച്ചും 
നിഴൽപ്പാടകലങ്ങൾ  തീർത്തും 
യഹോവയെ പാഴ് വാക്കുതിർത്തും
ശപിച്ചും 
പുത്തൻ നിയമം രചിച്ചും 
മുൻപോട്ടു നീങ്ങട്ടെ ഞാനും!
സ്വർഗീയ ലോകമുണ്ടത്രെയവിടെ!
നേരെങ്കിലോ?  നേർത്ത സംശയം 
തീർക്കുവാനാരുമില്ലെങ്കിലും 
ഞാനും നടക്കുന്നു പിൻപേ!

എന്റെയീയാത്ര,  നിരാസം തുളുമ്പും പലായനമോ? 
കണ്ടു ശപിക്കട്ടെ സർവ ചരാചരജാലങ്ങളും 
മുപ്പത്തിമുക്കോടി ദൈവങ്ങളും.
എങ്കിലും ഒരുമാത്ര  നിൽക്കാതെ,  
തളരാതെ 
മുൻപോട്ടു നീങ്ങട്ടെ ഞാൻ!

പിൻവിളിക്കാരുമില്ല തിരിഞ്ഞൊന്നു 
നോക്കുവാനാശയില്ല 
വരിതെറ്റാ നിഴലായിഴഞ്ഞിടുമ്പോൾ 
ജീവന ഗാഥയുരുവിടുമ്പോൾ 
ചിന്ത, വെറുമൊരു പാഴ് വസ്തു 
ആരും തൊടാത്ത ജടില വസ്തു
പടം പോലഴിഞ്ഞൂ,  
ഞാൻ സ്വതന്ത്രനെന്നോ? 

കാണാതുരുക്കൊഴിച്ചോതുന്ന മന്ത്രം 
അതിജീവനത്തിന്റെയത്രേ!
നേരെന്നറിയില്ല, നേരവുമില്ലിനി 
വരിതെറ്റാതലയണമത്രേ, ക്ഷമയുടെ 
വരയായി മാറണമത്രേ! 
ജീർണിച്ച മന്ത്രം തിരസ്കരിച്ചും 
പുതു ജീവന്റെ 
തുടിപ്പിനായ് കാതോർത്തും  
മുൻപോട്ടു നീങ്ങുമ്പോഴും 
വര മായും നിമിഷത്തിനായി 
വരിയില്ലാ മുഹൂർത്തത്തിനായി 
കാത്തിരിക്കുന്നു 
ഉറുമ്പിന്റെ ജന്മമായ് ഞാൻ
ചെറു തരിമ്പിൻ പ്രതീക്ഷയോടെ!

കാലിലപ്പോഴും വിതുമ്പുന്നു 
പൊക്കിൾക്കൊടി തീർത്ത ബന്ധനത്തിൻ 
അഴിയാക്കുരുക്കുകൾ!
Gibin Mathew Chemmannar | Create Your Badge