മരണമേ നീയെൻ്റെ കൂടെപ്പിറന്നുവോ?
കരഞ്ഞുകൊണ്ടെൻ്റെ ജീവൻ്റെ ആത്മാവൊരു
ജനനമായീഭൂവിതിൽ വന്നിറങ്ങുമ്പോഴും...
ഞാനറിയുന്നു ...നീ ചിരിച്ചെൻ്റെ അരികിലായുണ്ടെന്ന്.
അന്ധകാരത്തിൻ പുതപ്പും പുതച്ചങ്ങനോരോ നിമിഷവും എന്നെ നീ കാണുന്നെൻ
നിഴലായി എന്നെ അനുഗമിക്കുന്നുവോ?
മറുവാക്കു മിണ്ടാ തെന്നന്തികത്തായി നീ ചേർന്നിരിക്കു മ്പോഴും..നിൻ്റെ കാത്തിരിപ്പിൻ്റെ മടുപ്പ് പകരുമാ ദീർഘ നിശ്വാസത്തിൽ...
നിന്നാത്മാവിന് ചൂടു പകരുവാൻ പേറിയോ?
ജീവൻ്റെ തപ്ത നിശ്വാസം തുടിക്കു ന്നൊരെൻ്റെആത്മാവുമായ്
ദൂരെ അനന്തമാം കൂ രിരുൾ മൂടുമാ താഴ്വരതന്നിൽനീ.. ചേർത്ത് വക്കുന്നൊരാത്മാക്ക ളന്തിയുറങ്ങുമാ തീരത്തിലെന്നെയിറ ക്കി...തിടുക്കം തിരിച്ചുവോ?
ഓർത്തുപോകുന്നു ഞാൻ...ശൂന്യത മാത്രം
തളം കെട്ടി നിൽക്കുമീ ജീവിതമെന്ന പ്രഹേളിക...അർത്ഥ മില്ലാത്തതെന്നാരറി യുന്നു
ഇന്നതിൽ നിൻ്റെയാ കാത്തിരിപ്പിൻ്റെ കണക്കുകൾ
കൂട്ടിക്കിഴിച്ച് തിരിച്ചു നീയെത്തുമ്പോൾ....
ഞാനറിയുന്നു...നീ...ചിരിച്ചുകൊണ്ടെൻ്റെ അരികിലായു ണ്ടെന്ന്.....
നീ....ചിരിച്ചുകൊണ്ടെൻ്റെ
അരികിലായുണ്ടെന്ന്
-Grace Mathews,bangalore

നന്നായിട്ടുണ്ട്
മറുപടിഇല്ലാതാക്കൂപ്രിയ ഗ്രേസ് മാത്യൂസ്... കവിത നന്നായിരിക്കുന്നു...
മറുപടിഇല്ലാതാക്കൂGrace, കവിത സൂപ്പർ
മറുപടിഇല്ലാതാക്കൂLovely ☺️
മറുപടിഇല്ലാതാക്കൂVery good..
മറുപടിഇല്ലാതാക്കൂകവിത സൂപ്പർ....
മറുപടിഇല്ലാതാക്കൂSuper Kavitha. Keep writing more😍
മറുപടിഇല്ലാതാക്കൂSuper. Keep writing more.👏👏👏
മറുപടിഇല്ലാതാക്കൂ