കാമമോഹിതം
.................................
രചന: അഞ്ചൽ ശ്രീനാഥ്
...........................................
ആഴിയിൽ അർക്കൻ താഴുമ്പോൾ
അന്തിമയങ്ങും നേരത്ത്
നിൻ മിഴി നോക്കി എൻ മാറിൽ
ചേർത്തണയ്ക്കാൻ കൊതിയായി
ആ അനുഭൂതിയിൽ എന്നുള്ളം
കടലിൻ തിര പോൽ തള്ളുമ്പോൾ
ഉള്ളുരുകുന്നൊരു വേപഥുവോ
നിൻ നിശ്വാസത്തിൻ ചൂട് ?
അപ്സരസ്സും തോൽക്കും നിൻ മേനിയിൽ
എൻ വിരലുകൾ പരതുമ്പോൾ
മേലാകെ കോരിത്തരിച്ചിടുന്നോ
വിദ്യുൽപ്രവാഹമോ നിന്നുടലിൽ ?
അമ്മയുമായുള്ള ആത്മബന്ധത്തിൻ
നാന്ദി കുറിച്ച നിൻ നാഭിയിൽ
കൈവിരൾ ചുറ്റുമ്പോൾ
എന്തേ പ്രണയിനി പുളകിതയോ?
നാളെ പിറക്കേണ്ട പിൻഗാമിക്ക്
ഇറ്റിച്ചു നൽകേണ്ട അമ്യതിൻ ഉറവയിൽ
എൻ മുഖമണയുമ്പോളറിയുന്നു നിൻ കണ്ണിൽ നിറയും വികാരവായ്പ്
നെല്ലിയിൽ പടരുന്ന മുല്ല പോലെ
എന്നിൽ പടരുന്നു കരതലങ്ങൾ
കണ്ണിൽ ജ്വലിക്കുന്ന കാമാ ഗ്നിയിൽ
എന്നെ ദഹിപ്പിച്ച് ചാരമാക്കീടുമോ?
രാസക്രീഡകൾ മറ്റാരും കാണാതെ
ദിനകരൻ മിഴിയടച്ചേ കിയ മറവിൽ
പൂഴിയിൽ നാം തീർത്ത മെത്തയിൽ
മാറോടു മാറു ചേർത്ത് നാണം മറയ്ക്കാം
തോരാത്ത മാരിയും പെയ്തൊഴിഞ്ഞു
അണയാത്ത അഗ്നി എരിഞ്ഞടങ്ങി
നഷ്ടബോധത്താൽ മിഴികൾ തുറന്നു
ഞാൻ സ്വപ്നത്തിൽ കണ്ടതയവിറക്കി .
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ