*കാണാമറയത്ത്*
..................................
രചന:✍🏻 സുജ ശശികുമാർ
...............................................
തിരുവാതിര രാവിൽ നീയെൻ തിരുമുറ്റത്തെത്തിടുമോ
ഇത്തിരി മധുരം തന്നിടുമോ...
പറയു നീയെൻ കണ്മണിയെ.
ഒരൂഞ്ഞാലിലാടിടുവാൻ നിന്നോട് ചേർന്നിരിക്കാൻ തിരുവാതിര കളികൾ കളിക്കാൻ വരുമോ നീ കണ്മണിയെ.
പറയുക പറയുക കണ്മണിയെ...
തിരുവോണപ്പുലരിയിൽ വരുമോ.
തിരുവോണ കാഴ്ചകൾ കാണാൻ
തിരുമുറ്റം മെഴുകി മിനുക്കാൻ.
തിരുവോണ പൂക്കളിറുക്കാൻ
ഒരു നല്ല പൂക്കളം തീർക്കാൻ.
ഒരു നല്ല സദ്യയൊരുക്കാൻ
മാവേലി മന്നനെ കാണാൻ
വരുമോ നീ കണ്മണിയെ...
വിഷുക്കണി കാലമായി
കൊന്നമരം പൂത്തതു കണ്ടോ.
കൊന്നപ്പൂ ഇറുത്തെടുക്കാൻ വരുമോ നീ കണ്മണിയെ...
വിഷുക്കണിയൊരുക്കീടാൻ പൂത്തിരി, കൈത്തിരി കത്തിക്കാൻ
കൈനീട്ടം വാങ്ങാനായ്
വന്നിടുമോ പൈങ്കിളിയെ...
ആവണിപ്പാടത്ത് പാറിപ്പറക്കും പൈങ്കിളിയെ
ആടിപ്പാടാൻ വരുമോ നീ
കണ്മണിയേ പെണ്ണാളെ...
മഞ്ഞക്കിളിയുടെ ചുണ്ടിൽ നുകരും മധുരമിത്തിരി കൊണ്ടുത്തരാമോ.
പാടിപ്പറക്കുന്ന കുയിലിന്റെ പാട്ടുകൾ
കാതിലിത്തിരി കേൾപ്പിച്ചുതായോകണ്മണിയെ പെണ്ണാളെ...
കൊട്ടും കുരവയും കേൾക്കുന്നിതെങ്ങോ, ശിശിരകാലങ്ങളും പോയ്മറഞ്ഞോ, കൊഴിയുന്നു യാമങ്ങൾ വേർപിരിയുവാൻ മാത്രമൊന്നിച്ചു കൂടി നാം പിരിയുന്നു യാത്ര തുടരുന്നു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ