വിത്തുകൾ
................................................
രചന:എൽദോസ്
....................................
ചുവന്ന ഹൃത്തിൻ തടത്തിൽ ഞാനൊരുപാട് വിത്തുകൾ എറിഞ്ഞു.
നിലത്തിൻ ഈർപ്പവും ചോരയും നീരും വറ്റി തുടങ്ങിയിരുന്നു.
അതാവാം ചിലത് ആരും കാണാതെ ജീവനൊടുക്കിയത്.
അതിജീവിച്ചതിൻ വേരുകൾ ആഴ്ന്നിറങ്ങാൻ തുടങ്ങി, പുതുനാമ്പുകൾ കാണാം.
തുടക്കം ആയതുകൊണ്ടാവാം ആവോളം വെള്ളം തേവിയൊഴിച്ചു,
സ്നേഹമായ് കരുതലായ്.
അധികമായതുകൊണ്ടാവാം വേരുകൾ ചീഞ്ഞു ചിലതിൻ.
തെന്നൽ സ്വകാര്യമോതി കാലം കാറ്റും മഴയും വേനലുമായി വന്നു.
കാമ്പായ നാമ്പുകളിൽ കാലം കുറച്ചു കവർന്നെടുത്തു.
ഇനിയുമുണ്ട് ചിലത് ബാക്കിയായി.
വളരണം ! തഴക്കുമോയവയിനി?
കാമ്പായി മാറിയതിൻ താങ്ങായി നില്പാൻ സമയത്തിൻ ഊന്നു കൊടുത്തു.
എന്നിട്ടും പുടവയുടത്ത ചിലത് കടപുഴകി, മിഴിനീർ പുഴപോൽ ഒഴുകി. ആരോ ബാക്കിയായി,
മണ്ണിന്റെ കരം പിടിച്ചു ചേർന്ന് നിന്നവസാനത്തോളം കൂടെയുണ്ടാവും എന്ന് നിനച്ചൂ ഞാൻ.
കരുതിയ കരം വിട്ടു കരൾ തേടി പോയിട്ടും ഒടുവിലെ വിത്തും നീ എന്നിൽ വീഴ്ത്തി.
എന്നിലമർന്നു എന്നിൽ ജനിച്ച നിനക്കായി ഞാനൊരായിരം പൂ ചൂടും.
© എൽദോസ്
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ