*ബുദ്ധനെക്കുറിച്*
❤️❤️❤️❤️❤️❤️❤️
ബോധിയുടെ മുറ്റത്തു
മണിമുത്തും കിരീടവുമല്ല,
അവനെ തേജസിയാക്കിയത്
മറച്ചു വച്ച കാഴ്ക്കപ്പുറം ,
സത്യത്തിന്റെ നനുത്ത വാത്സല്യം.
ചതുർ സത്യങ്ങൾ
അയാളുടെ കിനാവല്ല —മറിച്
നാം മറക്കുന്ന യാഥാർത്ഥ്യം മാത്രം,
ദു:ഖത്തിന്റെ കനലുകൾ പൊളിക്കുന്ന വഴികൾ....
കണ്ണുകളില്ലാത്ത ധ്യാനത്തിൽ,
അവൻ കാഴ്ചകളെ കണ്ടു.
വാക്കില്ലാതെ, ചിരിച്ചു —
മനസ്സിന്റെ കയർ പിടിച്ച്,
അവൻ ചിറകടിച്ചു പറന്നു.
ബുദ്ധൻ ഒരു നാമമല്ല,
ഒരനുഭവം,
ഒരു ക്ഷമയുടെ സ്വരം,
ഒരു പാതിരാത്രി പടർന്ന് വരുന്ന പ്രകാശം
നിലവത്തു അമ്പല്‍ വിരിയും പോലെ... 𝓙𝓪𝔂𝓪𝓷𝓽𝓱𝓲😊

വളരെ നല്ല കവിത
മറുപടിഇല്ലാതാക്കൂ