മനസ്സ്
രചന :സുജാത ശ്രീകുമാർ
ജ്ഞാനപ്രപഞ്ചം അനശ്വര
മാനന്ദ വീഥി.
ഇന്ദ്രിയനിഗ്രഹം ചെയ്യും ശക്തി ആത്മശക്തി.
അഹന്തയാം വിപരീത ശക്തി കൊല്ലുന്നു ചരാ-
ചരസങ്കുലത്തെ ക്ഷണ -
മാത്രയിങ്കൽ.
മനസ്സൊരു മഹാസാഗരമീ
നന്മ, തിന്മ, ആസക്തികളെല്ലാമടിയു-
ന്നീ സാഗരസാനുവിങ്കൽ.
ചിന്തകളാം ചെറു തോണി-
യേറിമറിയുന്നീ മാനസ്സ
സാഗരത്തിൽ.
മഹാമേരുപോൽ വളരുന്നാശകളിതിൻ തീര ഭൂവിൽ.
ആശ തന്നലകൾ വളരുന്നു, തളരുന്നു, കൊഴിയുന്നു, കൊല്ലുന്നു, വെല്ലുന്നു പിന്നെയും
പിന്നെയും യാത്ര തുടരുന്നു.
22/12/2020
തല തിരിഞ്ഞ ലോകം
-----------------------------------
രചന :സുജാത ശ്രീകുമാർ
കാലമെങ്ങു കുതിച്ചു പാഞ്ഞീടുന്നു !
കാരണം തേടി ഞാന-
ലഞ്ഞീടുന്നു !
കാലം തെറ്റി ഋതുക്കൾ
പാഞ്ഞീടവേ !
കാതരയാമീയേഴയെകണ്ടില്ലേ? !.
കണ്ണിമാങ്ങകൾ കണ്ടില്ലൊരേടത്തും,
കശ്മലന്മാർ നിറയുന്നു ഭൂവിതിൽ !
കണ്മണികളെമൊ- ട്ടായിരിക്കുമ്പോൾ
കശക്കിടുന്നിതാ കശ്മലക്കൂട്ടങ്ങൾ !
കാനനത്തെക്കാൾ കഷ്ടമായീടുന്നോ? !
കാട്ടു ജീവികൾ മെച്ചമായ് തീരുന്നോ? !.
കുഞ്ഞു ജീവിതം കെട്ടു പോയീടല്ലേ !
കുഞ്ഞു കൈയ്യിൽ %മുറുകെ പിടിക്കണേ !
കാരുണ്യത്തോടെ കാത്തു
രക്ഷിക്കണേ !
കാലിടറാതെ കൈ
പിടിച്ചീടണേ !
കാതരയാമീയേഴയെ
കാക്കണേ !
കാത്തിരിക്കുന്നു കാരുണ്യ
മേകണേ!
കാണ്മതില്ല കറയറ്റസൗഹൃദം !
കാണ്മതില്ല വിഷമറ്റ കൊറ്റുകൾ !
കാണ്മാതില്ല സത്യധർമ്മാ- തികൾ !
കാണ്മതോ വെറും തല -തിരിഞ്ഞോരു ലോകത്തെ !
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ