കവിത: *ലക്ഷണമൊത്തവൾ ഊർമ്മിള*
രചന: ഉഷാമുരുകൻ
--------------------------------------------
കണ്ണിൽനിന്നേറെയകലുന്നുസൗമിത്രി
കനിഷ്ഠപാദങ്ങളിൽസേവചെയ് വാൻ
'കരയരുതേ'യെന്നവാക്കിൻബലത്തിനാൽ
കരളിനെകല്ലാക്കികാലംകഴിച്ചവൾ
ത്രേതായുഗത്തിന്റെദു:ഖപുത്രീ,രാവു-
മായുന്നുനിൻത്യാഗംകത്തിജ്വലിക്കവേ
രാമായണങ്ങൾക്കുകൈത്തിരിയേകിയി-
ട്ടിരുളിലേറ്റംതിളങ്ങിയരത്നമേ
രാമായണക്കിളിചൊല്ലിപ്പൊലിപ്പിച്ചു- സീതയെ
മൈഥിലീവൈദേഹീധർമ്മപത്നീ
വാത്മീകിയെന്തേമുഖംതിരിച്ചൂ-നിന്നെ
വത്മീകങ്ങളിൽമൂടിവച്ചു?
അന്ത:പുരത്തിൻഅകത്തളംതന്നിലാ-
യന്തരംഗത്തിൻമോഹംതളച്ചിട്ടു
ഒരുനെടുവീർപ്പിലൊരൊറ്റനിശ്വാസത്തി-
ലൊരുജന്മംമുഴുവനുംചുട്ടെരിച്ചു
സീതായനങ്ങളെകീർത്തിച്ചകവിപോലും
വീണുപിടഞ്ഞുനിൻവിരഹാഗ്നികുണ്ഠത്തിൽ
വർണ്ണിപ്പാനശക്തനായ്പിന്തിരിയുന്നുവോ
വർണ്ണനാതീതയാംഉത്തമേനിൻവ്യഥ?
ഊർമ്മിളേചാരുതേതഴയുന്നുവോനിന്നെ
ഈരേഴുപതിനാലുസംവത്സരങ്ങളും
പാണിഗ്രഹണമന്ത്രാർത്ഥവുംലംഘിച്ചു
നിൻപ്രിയനടവിയിൽപോയ്മറഞ്ഞു
രാഗംജ്വലിക്കുന്നുത്യാഗത്തിൽ- വിരഹത്തിൽ
നേരുന്നുമംഗളംനിറമിഴിയാൽ
ഇതിഹാസങ്ങളിലന്നുംമുഴങ്ങിയീശീലുകൾ -
'മാംസനിബദ്ധമല്ലരാഗം'
ഉയർന്നുകേൾക്കുന്നുനിന്നിടനെഞ്ചുപൊട്ടിയ
തേങ്ങലിൻധ്വനിയിന്നുയുഗങ്ങൾക്കുമിപ്പുറം
കാലാതിവർത്തിയാംശാരികേനിന്മനം
പേറുന്നുനോവിന്നുകാലാന്തരത്തിലും
വരണമാല്യമിട്ടുവിധിയെവരിക്കുവാൻ
വികല്പമില്ലല്പവുംനന്നുപാരം
സുമിത്രാത്മജൻകാട്ടിലധിവസിച്ചു- നീയോ
ചുടുകണ്ണീർകാട്ടിലലഞ്ഞുകേണു
രാവണഭഗിനിതൻവാങ്മയാസ്ത്രങ്ങളിൽ
ചാഞ്ചല്യമില്ലാതെചൊല്ലീകുമാരനും
ലക്ഷ്മണനൊത്തതീഊർമ്മിളമാത്രമാം
ലക്ഷണമൊത്തവൾഊർമ്മിളയല്ലയോ.
--------------------------------------------
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ