*വിട പറയുമ്പോൾ*
✍🏻 സുജ ശശികുമാർ
പകൽ മാഞ്ഞുപോയി
പക്ഷികൾ കൂടണഞ്ഞു
സൂര്യൻ കടലിൽ മുങ്ങി കുളിച്ചു
പൊന്നുഷസ്സി ൻ പുലരിയിൽ
പുതുപട്ടു പുതച്ചെത്തിയ
താമര മൊട്ടുകൾ വിടർന്നു പുഞ്ചിരിച്ചു.
എന്നിട്ടും നീ വന്നതില്ലാ...
ഞാൻ നിന്നെ ഒരുപാട് സ്നേഹിച്ചു
എന്റെ സ്നേഹം നീ തിരിച്ചറിഞ്ഞില്ല.
നിന്നെ മനസ്സിലാക്കുവാൻ വൈകിപ്പോയി ഒരുപാട്.
നിനക്കായി പണ്ടു ഞാൻ കണ്ട സ്വപ്‌നങ്ങളൊക്കെയും വ്യർത്ഥമായി.
നീ എന്റെ എല്ലാമാണ് എല്ലാം
നീയില്ലാതെ സ്വപ്‌നങ്ങളില്ല, സന്തോഷങ്ങളില്ലാ....
നിന്നെ സ്വന്തമാക്കാൻ ഞാൻ എന്റെ സ്വപ്‌നങ്ങളും, സന്തോഷങ്ങളും, ബന്ധങ്ങളും എല്ല്ലാം ത്യജിച്ചു.
നീ എന്നെ ഒരു നിമിഷംകൊണ്ട് കറിയിലെ കറിവേപ്പിലപോലെ കളഞ്ഞിട്ടുപോയി.
കണ്ണാടി ചില്ലുപോൽ പൊട്ടിത്തകർന്നു പോയി എന്റെ ഹൃദയം.
ഇത്രയും നീചയായിരുന്നോ നീ
എനിക്കു നിന്നെ വേണമായിരുന്നു
എന്റെ ആ പഴയ കൂട്ടുകാരിയെ.
നിന്നിലെ നന്മകൾ എവിടെവച്ച് മറന്നു
നീയിന്ന് എല്ലാം മറന്നിരിക്കുന്നു.
നമ്മുടെ ബാല്യവും, കൗമാരവും, ഇണക്കവും, പിണക്കവും നാമൊന്നിച്ച് പങ്കുവച്ച
കൊച്ചു കൊച്ചു നല്ല നിമിഷങ്ങളും എല്ലാം...
എനിക്ക് നീ തന്നിട്ട് പോയ
ഒരു മയിൽപീലിയും,
ഒരു കരിവളത്തുണ്ടും
ഇന്നും ഞാൻ കാത്തു സൂക്ഷിക്കുന്നു.
നിന്റെ ഓർമ്മയ്ക്കായ് നെഞ്ചോട് ചേർത്ത്.
എത്രകാലം കഴിഞ്ഞു നീ വന്നാലും
നിന്നെ സ്വീകരിക്കുവാനുള്ള
നിന്നെ ഒത്തിരി സ്നേഹിക്കുന്ന ഹൃദയവുമായി ഞാനെന്നും കാത്തിരിക്കും.
മഴ കാത്തു കിടക്കുന്ന വേഴാമ്പലിനെപോലെ നിന്നിലെ പ്രണയത്തിനായ് ദാഹിച്ചു നിൽക്കുന്നു ഇന്നും ഞാൻ.
നിനക്കു ഞാൻ ആരുമല്ലെങ്കിലും, എനിയ്ക്കു നീ എല്ലാമാണ് എല്ലാം...
നിന്റെ ഒരു സ്പർശനത്തിനായി നിന്നെ ഒരു നോക്കു കാണുവാനായി നിന്റെ ഒരു വിളി കേൾക്കുവാനായി കാത്തിരിക്കുന്നു ഞാൻ
ഇന്നും ഈ ശയ്യയിൽ നിരാലംബനായി വരിക നീയെൻ ചാരെ.
വരിക നീയെൻ ചാരെ
ഒരു തെന്നലായെങ്കിലും
മടങ്ങട്ടെ ഞാൻ എന്നേക്കുമായ് നിൻ ഓർമ്മയിൽ.
ഈ പ്രകൃതിതൻ മടിത്തട്ടിൽ നിന്നും മടങ്ങട്ടെ ഞാൻ എന്നേക്കുമായ്.
😌
നല്ല കവിത.
മറുപടിഇല്ലാതാക്കൂ