ഇവിടെ പ്രസിദ്ധികരിക്കുന്ന കവിതകൾ വായനക്കാർ നേരിട്ട് അയച്ചു തന്നിട്ടുള്ളതാണ് അത് കൊണ്ട് തന്നെ കവിതകളുടെ ഉടമസ്തവകശാമോ,ഉള്ളടക്കമോ,പകർപ്പവകശമോ സംബന്ധിച്ച് എന്തെങ്കിലും ആക്ഷേപമുള്ളവർ ദയവായി gibinchemmannar@gmail.com എന്ന ഇ-മെയിൽ വിലാസത്തിലൊ,9446479843 എന്ന ഫോൺ നമ്പറിലോ അറിയിക്കുക...കവിതകൾ ബ്ലോഗിൽ പ്രസിദ്ധീകരിക്കാൻ അവസരമുണ്ട് 9446479843 എന്ന Whatsapp നമ്പറിലേയ്ക്കു അയക്കുക അല്ലെങ്കിൽ മലയാളം കവിതകൾ ഗ്രൂപ്പിൽ അംഗമാകുക മലയാളം കവിതകൾ ഓരോ മാസവും മികച്ച ഒരു കവിതക്ക് സമ്മാനം നൽകുന്നതാണ് സമ്മാനങ്ങൾ സ്പോണ്സർ ചെയ്യാൻ താല്പര്യമുള്ളവർ ബന്ധപ്പെടുക 9446479843

വായനക്കാർ

"വായനക്കാരുടെ കവിതകളും പ്രസിദ്ധീകരിക്കുന്നതിന് അവസരമുണ്ട്.... കവിതകൾ gibinchemmannar@gmail.com എന്ന ഇ-മെയിൽ വിലാസത്തിലേക്ക്/9446479843 whatsapp നമ്പറിലേക്ക് അയച്ചു തരിക ഒപ്പം നിങ്ങളുടെ ശക്തമായ വിമർശനങ്ങളും, മാർഗ്ഗ നിർദേശങ്ങളും...

2019, മാർ 11

പാഴ്‌വൃക്ഷം

പാഴ്‌വൃക്ഷം 
***********
രചന: മായാ രാജ്
...................................
കരവിരുതാർന്നൊരു തച്ചനേ പോലെൻ 
കാതൽ കൊത്തി, തുരന്നു നോക്കീടുമൊരു 
മരംകൊത്തിപ്പക്ഷികൾക്കിടയിൽ 
പെട്ടുഴറുന്ന  പാഴ്‍വൃക്ഷമാണിന്നെന്റെയീ ജന്മം. 
ഒരു ചെറു തൈയ്യായുയിർകൊണ്ട നാൾ മുതൽ 
വെള്ളവും വളവും പകർന്നേകി  ദിനംപ്രതി,
വേരുകൾക്കൂർജവും ദൃഢതയും പകരുവാൻ 
പൂർവികർ നടത്തിയ ശ്രമമൊക്കെ  വൃഥാവിലോ ? 
ഏറെ വളക്കൂറും മേന്മയുമുള്ളൊരീ 
മണ്ണിന്നഗാധതയിലാഴ്ന്നിറങ്ങി വേരുകൾ, 
വായുവും, വെള്ളവും, വളവും നുകർന്നൊരു 
തണൽ ശാഖിയായ് മാറുവാൻ കാത്തൊരാ നാളുകൾ. 
പൂത്തും, തളിർത്തും, കായ്ച്ചങ്ങും  മേൽക്കുമേൽ 
കരുത്താർന്നു വന്നെന്റെ ശാഖോപശാഖകൾ, 
തണലേകിയെന്നിലേക്കാശ്രയമായ് വന്ന 
നിരവധി നിരാലംബ ജന്മങ്ങൾക്കായ് ഞാൻ. 
ആശ്രയം പാർത്തു ചേക്കേറിയോരെന്നുടെ, 
ചില്ലകളിലിരുന്നു നൽ സ്തുതിപാഠകരായ്, 
പരാശ്രയ ജീവികളെന്നതോർക്കാതെയെൻ വേരുകളിറ്റിച്ചു നല്കിയെന്നാത്മാംശം. 
കുളിരേകി നിന്നൊരെൻ ചില്ലകളിന്നിപ്പോൾ 
വാടിക്കരിഞ്ഞങ്ങൊടിഞ്ഞു പോകാറുമായ്. 
വിസ്തൃതമാമൊരു പന്തലൊരുക്കിയ പാവമാം തണൽ വൃക്ഷം വേരറ്റു വീഴാറായ്. 
കൊത്തി നുറുക്കിയും, വെട്ടി മുറിച്ചുമീ 
പാഴ്‌വൃക്ഷത്തിൻ കാതൽ നോക്കിടുവാൻ 
വെമ്പൽ കൊണ്ടീടുന്ന ജീവഗണമൊരു 
ദുർദ്ദശമാത്രമാണെന്റെയീ  ജന്മത്തിൽ.

1 അഭിപ്രായം:

Gibin Mathew Chemmannar | Create Your Badge