ഇവിടെ പ്രസിദ്ധികരിക്കുന്ന കവിതകൾ വായനക്കാർ നേരിട്ട് അയച്ചു തന്നിട്ടുള്ളതാണ് അത് കൊണ്ട് തന്നെ കവിതകളുടെ ഉടമസ്തവകശാമോ,ഉള്ളടക്കമോ,പകർപ്പവകശമോ സംബന്ധിച്ച് എന്തെങ്കിലും ആക്ഷേപമുള്ളവർ ദയവായി gibinchemmannar@gmail.com എന്ന ഇ-മെയിൽ വിലാസത്തിലൊ,9446479843 എന്ന ഫോൺ നമ്പറിലോ അറിയിക്കുക...കവിതകൾ ബ്ലോഗിൽ പ്രസിദ്ധീകരിക്കാൻ അവസരമുണ്ട് 9446479843 എന്ന Whatsapp നമ്പറിലേയ്ക്കു അയക്കുക അല്ലെങ്കിൽ മലയാളം കവിതകൾ ഗ്രൂപ്പിൽ അംഗമാകുക മലയാളം കവിതകൾ ഓരോ മാസവും മികച്ച ഒരു കവിതക്ക് സമ്മാനം നൽകുന്നതാണ് സമ്മാനങ്ങൾ സ്പോണ്സർ ചെയ്യാൻ താല്പര്യമുള്ളവർ ബന്ധപ്പെടുക 9446479843

വായനക്കാർ

"വായനക്കാരുടെ കവിതകളും പ്രസിദ്ധീകരിക്കുന്നതിന് അവസരമുണ്ട്.... കവിതകൾ gibinchemmannar@gmail.com എന്ന ഇ-മെയിൽ വിലാസത്തിലേക്ക്/9446479843 whatsapp നമ്പറിലേക്ക് അയച്ചു തരിക ഒപ്പം നിങ്ങളുടെ ശക്തമായ വിമർശനങ്ങളും, മാർഗ്ഗ നിർദേശങ്ങളും...

2019, ഫെബ്രു 16

ആത്മസഖി

*ആത്മസഖി* 
...................................
രചന:✍🏻സുജ ശശികുമാർ 
...............................

കാലമായ് കാത്തുവെച്ച സ്നേഹമിന്ന് തന്നുവോ നീ... 
നെഞ്ചോടു ചേർത്തുവച്ച രാഗമായ് പെയ്തുവോ നീ. 
ഒരു കുളിർകാറ്റിന്റെ ഈണമായ് വന്നുവോ നീയെൻ കാതിൽ മന്ത്രമോതിയോ.. 
അന്നു നാം കണ്ടൊരാ സ്വപ്നങ്ങളൊക്കെയും 
ചേർത്തുവച്ചിന്നു നീ വാരിപ്പുണർന്നുവോ... 
കാലത്തിൻ കൈകളാൽ ചേർത്തുപിടിച്ചെന്നെ നിന്നിലെ സഖിയായി പരിണയിച്ചുവോ..
നമ്മിലെ പ്രണയം കണ്ടു പ്രകൃതിയും മോഹിച്ചുപോയ്. 
ഒരു നേരം കൊതിച്ചുപോയെങ്കിലും വന്നില്ല വരവേൽക്കുവാൻനമ്മെ. 
ദുഖിച്ചു നിന്നൂ...സൂര്യന്റെ ഷോണിത രൂപം കണ്ട് 
കടലിൽ മുങ്ങിപ്പോയ് ഇരുടു പരന്നുപോയ്... 
കണ്ടതില്ലാ അമ്പിളിമാമനെ മാനത്തൊന്നും. 
മിന്നിത്തിളങ്ങുന്നനക്ഷത്രങ്ങളും വന്നതില്ലാ... 
പോയ്മറഞ്ഞെങ്ങോ കിനാവിൽ നിന്നുണർന്നു ഞാൻ 
വന്നതില്ലാരുമീ വഴിക്കെന്നറിഞ്ഞു എങ്കിലും മോഹിച്ചുപോയ് ഒരുനാൾ വരുമെന്ന്. 
കണ്ണീർചാലുപോൽ പെയ്തുപോയ് മഴച്ചാറ്റൽ 
തന്നുവോ നീ നിന്നിലെ മധുരമാം ഓർമ്മകൾ എന്നേക്കുമായ്... 
വിടർന്നുവോ നീയിന്നെൻ മനസ്സിൽ ഒരു വാടാമലരായി സുഗന്ധം പരത്തിയോ ഈ രാവിൽ കുളിർക്കാറ്റിൽ. 
കണ്ണീർ പൊഴിച്ചതില്ലിന്നു ഞാൻ നിന്നോർമ്മകൾക്കു മുന്നിൽ. 
എന്റെയീ പൂന്തോപ്പിലെ പുഷ്പങ്ങളെൻ ചങ്ങാതിമാർ. 
നാദങ്ങൾ വിരിയുന്നെൻ കാതിൽ കേൾക്കുന്നു ഞാനിന്നും നിൻ മൂകമാം നിശ്വാസങ്ങൾ. 

💞💞💞💞💞💞

ഇര

ഇര
...................
രചന:Bijoy kannadiyan, Kannur Po, irinave
...............................

നിങ്ങൾ എന്നെ ഇരയെന്ന് വിളിക്കുമ്പോൾ....
ഞാൻ 
വെറും ഇറച്ചികഷ്ണമാകുന്നു....
മുറിവുകളിൽ
ഉപ്പും മുളകും വാരിതേച്ച്
നിങ്ങളെന്നെ 
തൊട്ടു രുചിക്കുന്നു....
.
.
ഇര
കാട്ടിന്റെ (നാട്ടിന്റെ)
നിയമപുസ്തകതിൽ
വേട്ടകാരൻ്റെ 
സംഭാവന....
തിന്നു തീരാതാ നിങ്ങാളുടെ ആർത്തിക്ക്
വിശപ്പിന്റെ കുപ്പായമിടീക്കുന്നു...
.
.

.കൊമ്പും 
കുളമ്പുകൾ കൊണ്ടും.
നിങ്ങളെ കുത്തിയിട്ടും...
മാറിലെ നഖപാടും 
ചോരയും ഉമിനിരും 
തുടച്ചുമാറ്റിയിട്ട്
നിവർന്നിരിക്കുമ്പോഴും....
നിങ്ങളെന്നെ 
ഇരയെന്നു വിളിക്കുമ്പോൾ
ഞാൻ വെറും ഇരയാകുന്നു..
വേവുചട്ടിയിൽ പാകമായി കിടക്കുന്ന 
ഇറച്ചി കഷ്ണം.....
നിങ്ങളുടെ 
അടിവയറ്റിലെ മുഴപ്പ്
അട്ടഹസിക്കുന്നു

മരിക്കാത്ത സൗഹൃദം

             
  
മരിക്കാത്ത സൗഹൃദം  
...........................................
രചന:കെ.ബി ഉമറുൽ ഫാറൂഖ്  പാലപ്പെട്ടി
........................................

കൈകോർത്തു ചേർന്നു- നടന്നവനെന്തെ
തൊട്ടു കൂടായ്മ കാട്ടി-
മതിൽ തീർത്തതെന്തെ
തീരാത്ത ദുഖം- പകർന്നതുമെന്തെ
നീറി പുകഞ്ഞിടുമെൻ-
അകം കാണാത്തതെന്തെ.
ചങ്കേ വിളിച്ചു നടന്നവൻ ഹൃത്തിൽ- നിന്നു മറഞ്ഞതോ
ഞെട്ടൽ
ജീവൻ വെടിയുന്ന കാലം-
തീരാത്തതോ നീ തന്ന നീറ്റൽ
മറക്കില്ല മരണ മാലാഖ വന്നു-
പിടിക്കുമെൻ ആത്മാവെ- കൊണ്ടു പോകുന്ന കാലം.
കാണുന്നവർ കൂടി- പറഞ്ഞതോ പൊള്ള്
നീ എന്നെക്കുറിച്ചു- നിനച്ചതോ പൊള്ള്
നിന്നെ നോവിച്ചെൻ - കരങ്ങൾ കരയുന്നു തേങ്ങി
നിൻ മേനിയെ കാണുന്ന- നേരം അതോ വിങ്ങി.
ആനന്ദം ദുഖ:മെ- തോൽപ്പിക്കുമെങ്കിൽ
മടിക്കാതെ മടങ്ങണം-
കഴിഞ്ഞ കാലത്തിലേക്ക്.
പിടക്കും തുടിക്കുമെൻ- ഹൃത്തിൽ നിറം മങ്ങാതെ-
കത്തുന്ന സൂര്യൻ
അണക്കാതെ കാത്തു-
വെച്ചുള്ള കൂട്ടുകാരൻ.
         കെ.ബി ഉമറുൽ ഫാറൂഖ്
                                 പാലപ്പെട്ടി

2019, ഫെബ്രു 15

എനിക്കും നിനക്കുമിടയിലെ അച്ഛൻ

എനിക്കും നിനക്കുമിടയിലെ അച്ഛൻ
•••••••••••••••••••••••••••••••
രചന:കമർ മേലാറ്റൂർ

.........................................
എനിക്കും നിനക്കുമിടയിൽ
വിദൂരമായ പാളത്തിൽ
നിശ്ചലമായ, ജീവിതത്തിന്റെ
ഏതു ബോഗിയിലാണ്‌
ഞാനവളെ ചേർത്തുവെക്കേണ്ടത്‌?

പ്രണയവാക ചൊരിഞ്ഞ
ചുവന്ന ചുംബനങ്ങളിൽ
നമ്മൾ പകുത്തിട്ട
പരുപരുത്ത കലുങ്കുകൾ.
സ്നേഹത്തിന്റെ
സുദീർഘയാത്രകളിൽ
എവിടെയാണ്‌ നമുക്ക്‌
പാളം തെറ്റിയത്‌?

വേർപിരിയലിന്റെ 
ആതുരാലയത്തിൽ,
കടവാവലുകളെ പേടിയാണച്ഛായെന്ന്
നെഞ്ചള്ളിപ്പിടിച്ചൊരഞ്ചുവയസ്സിന്റെ
കണ്ണിലന്നു നമ്മൾ
തിരയ്ക്കൊപ്പം ആർത്തുചിരിച്ച്‌
ഉയർത്തിവിട്ടൊരു പട്ടം
ചരടുപൊട്ടിയലയുന്നു.
നീതിദേവതയുടെ അന്ധതയിലേക്ക്‌
കുഞ്ഞുകണ്ണുകൾ നിസ്സഹായമാവുമ്പോൾ
പാതാളഗർത്തത്തിലേക്കൊരു
കൂടം ഇടിച്ചുതള്ളുന്നത്‌
നിന്റെ കണ്ണുകളിലാ പ്രണയവാക
പൂത്തതേയില്ലായെന്നൊരു
നഷ്ടബോധത്തിനെക്കൂടിയാണ്‌.

നമുക്കിടയിലെ തിരയടങ്ങിയ
കടൽവക്കത്ത്‌
ഇരുട്ടുമൂടിയ ആകാശച്ചെരുവിൽ
നക്ഷത്രമെണ്ണിക്കൊണ്ടൊരു ജോഡി
കുഞ്ഞുമിഴികൾ തോരുന്നുണ്ട്‌.
നന്ത്യാർവട്ടത്തിനരികെ
കൊഴിയാറായൊരു പനിനീരിതൾ
പരിഭവം ചൊരിയുന്നുണ്ട്‌.

തലയാട്ടുന്ന പാവയും പീപ്പിയും
നിറഞ്ഞ
ഉത്സവപ്പറമ്പും വഴിയോരവും
നഷ്ടപ്പെട്ടോർക്കുന്നത്‌
നമ്മുടെ വിരൽത്തുമ്പിൽ തൂങ്ങിയ
കുഞ്ഞുമോളുടെ സന്തോഷം തന്നെയാണ്‌.

പ്രണയവാകയിന്നും ചോദിക്കുന്നത്‌:
എന്തിനിങ്ങനീ ആൾക്കൂട്ടത്തിൽ
ആർത്തിരമ്പുന്ന തിരമാലയിലേക്ക്‌
ഒറ്റയ്ക്കിറങ്ങിപ്പോവാൻ.!

എനിക്കും നിനക്കുമിടയിൽ
വിദൂരമായ പാളത്തിൽ
നിശ്ചലമായ, ജീവിതത്തിന്റെ
ഏതു ബോഗിയിലാണ്‌
ഞാനവളെ ചേർത്തുവെക്കേണ്ടത്‌?
•••••••••••••••••••••••••••
കമർ മേലാറ്റൂർ

2019, ഫെബ്രു 13

കവിയാകാൻ മോഹം

കവിയാകാൻ മോഹം 
.......................
രചന: അഞ്ചൽ ശ്രീനാഥ് 
......................

കവിതയോടാണെന്റെ പ്രണയം 
കവിയാകാനാണെന്റെ മോഹം
എഴുതുവാനെന്നും ഞാനിരിക്കും 
വാക്കുകളാകാതെ ചിതറും അക്ഷരങ്ങൾ. 

നാമെല്ലാം നന്നായി മൊഴിയും മാതൃഭാഷ 
അതിലേറെ ചന്തത്തിലെഴുതും മാതൃഭാഷ 
ഉള്ളിന്റെയുള്ളിൽ കവിതയുണ്ട് 
എഴുതുവാനാകാത്തതെന്തു കഷ്ടം ?

അക്ഷരക്കൂട്ടുകൾ അകതാരിലെന്നും 
ലാവയായി ഉരുകി മറിയുമ്പോൾ 
എല്ലാരും എല്ലാരും കവികളാണ് 
മറ്റാരും അറിയാത്ത കവികളാണ് .

തൂലിക തുമ്പിലൂടക്ഷര ങ്ങൾ 
അർത്ഥവർത്തായുള്ള വാക്കിലൂടെ 
താളുകളിലിറ്റിച്ചു വീഴ്ത്തിടുവാൻ 
ഭാവന വേണമതിലേറെ വായനയും.

കഥകൾ പോൽ പരത്തി പറയാതെ 
കെട്ടിലും മട്ടിലും ഭാവമുൾക്കൊണ്ട് 
സങ്കല്പമാം ഊടും പാവും ഇഴചേർത്ത് 
കാച്ചിക്കുറുക്കി  വിഷയമൊരുക്കണം. 

കവിതകൾ തൻശക്തി ഭാവനകൾ
എഴുതുക നിങ്ങൾ തന്ത്രപൂർവ്വം 
കാക്കക്കൂടു പോൽ കവിത രചിക്കല്ലേ
കുരുവിക്കൂടു പോൽ കവിതയൊരുക്കണം .

ചിലരിൽ ചിലർ

ചിലരിൽ ചിലർ 
     💦💦💦💦
രചന:സ്മിത സ്റ്റാൻലി
...................................

ചിലരെ നാം ഒരുപാട് 
പഠിക്കേണ്ടിയിരിക്കുന്നു 
നിഗൂഢമായ ചിന്തയും 
അടഞ്ഞ വായുമായ് 
അവർ പിടി കൊടുക്കാതെ 
ഒളിഞ്ഞിരിക്കുന്നു 
ചില നേരങ്ങളിൽ പക്ഷെ 
അവർ പോലുമറിയാതെ അവരെ
കാലം തുറന്നു വയ്ക്കുന്നു 
അവരുടെ സ്നേഹവും 
ആർദ്രതയും ലോകം അറിയുന്നു ...
ചിലർ തുറന്ന വായ് മൂടുവാൻ 
മറന്നു പോയ് ,പുലമ്പുന്നു
പലവിധം വിഴുപ്പലക്കുന്നു ,
തുറന്ന പുസ്തകം പോലെ 
ആർക്കും എപ്പോഴും നോക്കാം 
മനസ്സിൽ ഒന്നെങ്കിലും പുറമെ 
വേറെ മൊഴിയും ചിലരിൽ ചിലർ 
ഇവരെ നീ സൂക്ഷിക്കുക കാലമേ 
അവസര വാദിയെങ്കിലുംഇവർ 
നല്ലവൻ ചമഞ്ഞു കൂടെ കൂടും ...

സ്മിത സ്റ്റാൻലി ...

ഈശ്വര ഗേഹം


ഈശ്വര ഗേഹം 
-------------
രചന:ജാസിം റഹ്മാൻ
.......................................

ശിവനാമ മന്ത്രങ്ങൾ പുറകിൽ അലയടിക്കുമ്പോൾ ,
തക്ബീറുകളാൽ മുഖരിതമാകും അന്തരീക്ഷം അറിയുമ്പോൾ ,
ഹല്ലേലൂയാ പേറി വരുമാ മണിനാദങ്ങൾ കേൾക്കുന്ന നേരമിൽ ,
മാമുനിയായി മാറിടുന്നു ഞാനീ മരത്തണലിൽ .

മുന്നിൽ കൈനീട്ടിയ വൃദ്ധ കോലത്തിനു ,
കാഴ്ചമറഞ്ഞുണങ്ങിയയാ പേക്കോലത്തിനു ,
ഒരുതുട്ടു നാണയം പകുത്തു നൽകുമ്പോൾ -
ഞാൻ തന്നെയാണ് ദൈവം എന്നെനിക്കു തോന്നിയോ ?

അകലങ്ങൾ താണ്ടുമാ പേക്കോലം 
ഒടിഞ്ഞുവീണയാ പേരാലിൻ ചുവട്ടിൽ 
പഴുത്തൊലിച്ചയാ ശ്വാനനായി -
ദാഹജലം പകർന്ന് നൽകുന്ന കാഴ്ച കണ്ടനേരം ,

കുനിഞ്ഞ ശിരസ്സോടെ അറിയുന്നു ഞാൻ
ഈശ്വരൻ , 
മനുഷ്യൻ പ്രതിഷ്ഠിച്ച ഫലകങ്ങളല്ല 
അരൂപിയായി വസിക്കുന്ന പള്ളികളിലല്ല
മണ്ണിൽ കൊത്തിയെടുത്തു മിനുക്കിയ രൂപങ്ങളിലുമല്ല 
മിണ്ടാ പ്രാണിയോട് പോലും കരുണ വറ്റാത്ത ഹൃദയങ്ങളിൽ മാത്രമാണെന്ന് !!

- ജാസിം റഹ്മാൻ

ഇടിമുഴക്കങ്ങൾ

ഇടിമുഴക്കങ്ങൾ 
*****************
രചന:നഈം കുട്ടമ്പൂര്
.................................
താലി മാറി 
വീട് മാറി 
വന്നമ്മയെ 
വലത് കാൽ 
ഓർമ്മിച്ചു 
കൈ നീട്ടി 
സ്വീകരിച്ച 
കൊച്ച് കുടിലിൽ 
തിങ്ങി നിന്നൊരു കുടുംബം. 

ഇരുവരിൽ വിരിഞ്ഞ 
കൈക്കുഞ്ഞിൻ കരച്ചിൽ 
അസഹ്യമായിയാ 
കുടുംബമിൽ, 

പനയോല കോർത്ത കൂരയും 
തെങ്ങോല മടഞ്ഞ 
ചുവരിലും 
അംഗങ്ങൾ കയറി 
വീടായി, 

മാറി മാറി വരുന്ന 
യുഗ മാറ്റമിൽ 
നാഥനും 
മാറി മറിയുന്നു. 

സുഖം കൂടി 
ദുഃഖം മറഞ്ഞു 
അയോഗ്യരാം 
മാതാ പിതായിന്ന് 
ഭാരമായി മനസ്സിൽ 

കൂട്ടം വേർപെടുത്തി 
കൂട്ടിലാക്കി തിരിച്ചു പോന്നവർ, 
കൂട്ടിമുട്ടിയ മിടിപ്പുകൾ 
ഇടിമുഴക്കം നിർമ്മിച്ചു. 

-നഈം കുട്ടമ്പൂര് -

കടൽ കലഹം



"കടൽ കലഹം: "
..............................
രചന:നസീം പുന്നയൂർ
...............................

കടൽ കരയോട്
കലഹിച്ചു കൊണ്ടേ യി രു ന്നു
തിരകൾക്കപ്പോൾ
രാക്ഷസ ഗർജനമായിരുന്നു
തീരത്തെ ഫലകത്തിലെ
അപായ മുന്നറിയിപ്പ്
കാര്യമാക്കിയില്ലാരും
കടലിൽ കുളിച്ചും
തിരിച്ചറിച്ചു മതിമറന്നവർ
പിന്നെയെപ്പോഴോ
തീരത്തു കേട്ട വിലാപം
ഒരമ്മയുടെ കരളുരുക്കം
" മോനേ... എന്റെ മോനെ "
കടലപ്പോഴും കരയോടു
കലഹിച്ചു കൊണ്ടേ യി രു ന്നു
....... - ............
നസീം പുന്നയൂർ

വീട്ടു വേല


വീട്ടു വേല 
.....................
രചന:നഈം കുട്ടമ്പൂര്
......................................

ആളനക്കമില്ലാതെ 
നിശബ്ദമായ വീട് 
ഇരുൾ മൂടുന്ന പോലെ 

ചുറ്റിലും പരതി 
ചൂലെടുത്തു കൈ വീശി 
ഇലകൾ നീക്കി 
കൂട്ടി വെച്ചു 
കോരിയിടാൻ 

മോപ്പെടുത്തു തുടപ്പും 
തുണിയെടുത്തലക്കിയും 
വേലകൾ 
തീർത്താശ്വസിച്ചു. 

നിത്യ വേലക്കാരി വന്ന് 
നീങ്ങാത്ത മണ്ണും 
മാറ്റിടാത്ത ചെരിപ്പും 
കാണിച്ചു കളിയാക്കി. 

മുറ്റം മാറി 
മുറ്റ വരമ്പിലെ 
കരിയില കാണിച്ചതും 
എടുത്ത ചൂലിനെ ശപിച്ചു 
വൃത്തിയിൽ പൂർണ്ണത 
വരുത്താൻ 
അടുത്തവസരം കാത്തിരിക്കുന്നു.. 

-നഈം കുട്ടമ്പൂര് -

സൗഹൃദം

സൗഹൃദം
...............

രചന: രാജേഷ് ജി നായർ
.............................

സൗഹൃദം സഹൃദയത്വം
വിശ്വാസത്തിന്നിരിപ്പിടം
ജാതി മത ചിന്തകൾക്കതീതം
രാഷ്ട്രത്തിനൊപ്പം രാഷ്ട്രീയത്തിനന്യം

മാനസവാസം സൗഹൃദം
താപസ മനോഭാവം
തപങ്ങൾക്കാശ്രയം
വിശ്വാസങ്ങൾക്കുറവിടം

ഒരേ വികാരം സൗഹൃദം
ഒരേ വിചാര വിഹാരകേന്ദ്രം
നേരറിയുന്നൊരു കൂടാരം
നോവകറ്റും പുണ്യതീർത്ഥം 

ഉള്ളൊരുമയില്ലാത്തവർക്ക്
സൗഹൃദമൊരു കാര്യസാധനം
സകലതും നേടിയെടുക്കുവാനവർ
പുറംമോടിയിൽ പണിയും കൊട്ടാരം സൗഹൃദം

രാജേഷ് ജി നായർ

കുടുംബം

കുടുംബം
...............
രചന: രാജേഷ് ജി നായർ
...............................

കുടുംബം വ്യക്തികളിലതിഷ്ടിതം
വ്യക്തിക്കിമ്പം പ്രാധാന്യം
ഇമ്പമാശയത്തിനാധാരം
ആശയം വിശ്വാസത്തിനുചിതം

വിശ്വാസങ്ങളൊന്നായാൽ
വിഷമങ്ങളില്ലാതെ ജീവിക്കാം
വിഷം ഒരു മനസ്സ്പേറിയാൽ
അവിടം യാന്ത്രികം ജീവിതം

ഒന്നിനോടൊന്ന് പൂരകമായാൽ
ഏതും പൂരത്തിന് തുല്യം
സന്തോഷപൂർണ്ണം ജീവിതം
സന്താപരഹിതം മാനസം

      രാജേഷ് ജി നായർ

കാണാമറയത്ത്

*കാണാമറയത്ത്*
..................................

രചന:✍🏻 സുജ ശശികുമാർ 
...............................................

തിരുവാതിര രാവിൽ നീയെൻ തിരുമുറ്റത്തെത്തിടുമോ
ഇത്തിരി മധുരം തന്നിടുമോ... 
പറയു നീയെൻ കണ്മണിയെ. 
ഒരൂഞ്ഞാലിലാടിടുവാൻ നിന്നോട് ചേർന്നിരിക്കാൻ തിരുവാതിര കളികൾ കളിക്കാൻ വരുമോ നീ കണ്മണിയെ. 
പറയുക പറയുക കണ്മണിയെ... 
തിരുവോണപ്പുലരിയിൽ വരുമോ. 
തിരുവോണ കാഴ്ചകൾ കാണാൻ
തിരുമുറ്റം മെഴുകി മിനുക്കാൻ. 
തിരുവോണ പൂക്കളിറുക്കാൻ 
ഒരു നല്ല പൂക്കളം തീർക്കാൻ. 
ഒരു നല്ല സദ്യയൊരുക്കാൻ 
മാവേലി മന്നനെ കാണാൻ 
വരുമോ നീ കണ്മണിയെ... 
വിഷുക്കണി കാലമായി 
കൊന്നമരം പൂത്തതു കണ്ടോ.
കൊന്നപ്പൂ ഇറുത്തെടുക്കാൻ വരുമോ നീ കണ്മണിയെ...
വിഷുക്കണിയൊരുക്കീടാൻ പൂത്തിരി, കൈത്തിരി കത്തിക്കാൻ 
കൈനീട്ടം വാങ്ങാനായ്
വന്നിടുമോ പൈങ്കിളിയെ... 
ആവണിപ്പാടത്ത് പാറിപ്പറക്കും പൈങ്കിളിയെ 
ആടിപ്പാടാൻ വരുമോ നീ
കണ്മണിയേ പെണ്ണാളെ...
മഞ്ഞക്കിളിയുടെ ചുണ്ടിൽ നുകരും മധുരമിത്തിരി കൊണ്ടുത്തരാമോ.
പാടിപ്പറക്കുന്ന കുയിലിന്റെ പാട്ടുകൾ 
കാതിലിത്തിരി കേൾപ്പിച്ചുതായോകണ്മണിയെ പെണ്ണാളെ... 
കൊട്ടും കുരവയും കേൾക്കുന്നിതെങ്ങോ, ശിശിരകാലങ്ങളും പോയ്മറഞ്ഞോ, കൊഴിയുന്നു യാമങ്ങൾ വേർപിരിയുവാൻ മാത്രമൊന്നിച്ചു കൂടി നാം പിരിയുന്നു യാത്ര തുടരുന്നു.

കാമമോഹിതം

കാമമോഹിതം
.................................
രചന: അഞ്ചൽ ശ്രീനാഥ്
...........................................

ആഴിയിൽ അർക്കൻ താഴുമ്പോൾ 
അന്തിമയങ്ങും നേരത്ത്
നിൻ മിഴി നോക്കി എൻ മാറിൽ 
ചേർത്തണയ്ക്കാൻ കൊതിയായി 

ആ അനുഭൂതിയിൽ എന്നുള്ളം
കടലിൻ തിര പോൽ തള്ളുമ്പോൾ
ഉള്ളുരുകുന്നൊരു വേപഥുവോ
നിൻ നിശ്വാസത്തിൻ ചൂട് ?

അപ്സരസ്സും തോൽക്കും നിൻ മേനിയിൽ 
എൻ വിരലുകൾ പരതുമ്പോൾ 
മേലാകെ കോരിത്തരിച്ചിടുന്നോ 
വിദ്യുൽപ്രവാഹമോ നിന്നുടലിൽ ?

അമ്മയുമായുള്ള ആത്മബന്ധത്തിൻ 
നാന്ദി കുറിച്ച നിൻ നാഭിയിൽ
കൈവിരൾ ചുറ്റുമ്പോൾ 
എന്തേ പ്രണയിനി പുളകിതയോ? 

നാളെ പിറക്കേണ്ട പിൻഗാമിക്ക്
ഇറ്റിച്ചു നൽകേണ്ട അമ്യതിൻ ഉറവയിൽ 
എൻ മുഖമണയുമ്പോളറിയുന്നു നിൻ കണ്ണിൽ നിറയും വികാരവായ്പ് 

നെല്ലിയിൽ പടരുന്ന മുല്ല പോലെ 
എന്നിൽ പടരുന്നു കരതലങ്ങൾ 
കണ്ണിൽ ജ്വലിക്കുന്ന കാമാ ഗ്നിയിൽ 
എന്നെ ദഹിപ്പിച്ച് ചാരമാക്കീടുമോ? 

രാസക്രീഡകൾ മറ്റാരും കാണാതെ 
ദിനകരൻ മിഴിയടച്ചേ കിയ മറവിൽ 
പൂഴിയിൽ നാം തീർത്ത മെത്തയിൽ 
മാറോടു മാറു ചേർത്ത് നാണം മറയ്ക്കാം 

തോരാത്ത മാരിയും പെയ്തൊഴിഞ്ഞു 
അണയാത്ത അഗ്നി എരിഞ്ഞടങ്ങി 
നഷ്ടബോധത്താൽ മിഴികൾ തുറന്നു 
ഞാൻ സ്വപ്നത്തിൽ കണ്ടതയവിറക്കി .

വിത്തുകൾ

       വിത്തുകൾ
................................................
രചന:എൽദോസ്
....................................

ചുവന്ന ഹൃത്തിൻ തടത്തിൽ ഞാനൊരുപാട് വിത്തുകൾ എറിഞ്ഞു.
നിലത്തിൻ ഈർപ്പവും ചോരയും നീരും വറ്റി തുടങ്ങിയിരുന്നു.
അതാവാം ചിലത് ആരും കാണാതെ ജീവനൊടുക്കിയത്.
അതിജീവിച്ചതിൻ വേരുകൾ ആഴ്ന്നിറങ്ങാൻ തുടങ്ങി, പുതുനാമ്പുകൾ കാണാം.
തുടക്കം ആയതുകൊണ്ടാവാം ആവോളം വെള്ളം തേവിയൊഴിച്ചു,
സ്നേഹമായ് കരുതലായ്.
അധികമായതുകൊണ്ടാവാം വേരുകൾ ചീഞ്ഞു ചിലതിൻ.
തെന്നൽ സ്വകാര്യമോതി കാലം കാറ്റും മഴയും വേനലുമായി വന്നു.
കാമ്പായ നാമ്പുകളിൽ കാലം കുറച്ചു  കവർന്നെടുത്തു.
ഇനിയുമുണ്ട് ചിലത് ബാക്കിയായി.
വളരണം ! തഴക്കുമോയവയിനി? 
കാമ്പായി മാറിയതിൻ താങ്ങായി നില്പാൻ സമയത്തിൻ ഊന്നു കൊടുത്തു.
എന്നിട്ടും പുടവയുടത്ത ചിലത് കടപുഴകി, മിഴിനീർ പുഴപോൽ ഒഴുകി. ആരോ ബാക്കിയായി,
മണ്ണിന്റെ കരം പിടിച്ചു ചേർന്ന് നിന്നവസാനത്തോളം കൂടെയുണ്ടാവും എന്ന് നിനച്ചൂ ഞാൻ.
കരുതിയ കരം വിട്ടു കരൾ തേടി പോയിട്ടും ഒടുവിലെ വിത്തും നീ എന്നിൽ വീഴ്ത്തി.
എന്നിലമർന്നു എന്നിൽ ജനിച്ച നിനക്കായി ഞാനൊരായിരം പൂ ചൂടും.

© എൽദോസ്

അമ്മക്കിളിയുടെ നൊമ്പരം




അമ്മക്കിളിയുടെ നൊമ്പരം
...........................................
രചന:✍🏻 ഹംസ ഏലംകുളം
.................................................

സന്ധ്യ മയങ്ങിയ നേരമിൽ
അമ്മക്കിളി കൂട് തേടി പാറിപ്പറന്നു നടക്കവേ കൊക്കിലൊതുക്കിയ ധാന്യവുമായ് തന്റെ 
 കൂട് തേടി പറന്നടുക്കവേ
മരമില്ല കൂടില്ല കുഞ്ഞു കിളികളില്ല 
മഴു തിന്ന മരത്തിന്റ  ബാക്കി മാത്രം
ചലനമറ്റു കിടക്കുന്നതാ
തന്റെ പറക്കമുറ്റാത്ത കുഞ്ഞു കിളികൾ
 പറക്കമുറ്റാത്തൊരാ കുഞ്ഞു കിളികളെ പോലും കണ്ടില്ലെന്നു നടിച്ചിടും മർത്യന്റ ചെയ്തിയിൽ അമ്മക്കിളി
മൂകമായ് തേങ്ങിടുന്നു
ചിറക് മുളക്കാത്ത കുഞ്ഞു കിളികളെ
ചിറകിന്നിടിയിലെ ചൂട് പറ്റി  പതുക്കെ ഉറക്കിയ തൻ കുഞ്ഞുങ്ങളിന്നിതാ
ചലനമറ്റു കിടക്കുന്ന കാഴ്ച കണ്ടാ അമ്മക്കിളി
പാടിടുന്നു
 ചിറകിനടിയിലുറങ്ങാനിനി
കുഞ്ഞു കിളികളില്ല
ഏകയായ് ഞാനിന്ന് 
കൂടില്ല കൂട്ടില്ല കുഞ്ഞു കിളികളില്ല.

✍🏻 ഹംസ ഏലംകുളം

ആലപ്പാട്


ആലപ്പാട്
.....................
രചന:ഹംസ ഏലംകുളം
.......................................

വസിച്ചിടുന്നൊരു മണ്ണിനെ കാർന്നെടുക്കും  നേരം
ഇനിയുമരുതേ എന്ന് കേഴുന്നു
 മണ്ണിനെ ചൂഴ്ന്നെടുത്തീ കരയെ നശിപ്പിച്ചിടാതെ  
കരതൻ  പകുതിയോളം കടലു വിഴുങ്ങിയല്ലോ
ഈ വിലാപമാരും കേൾക്കാത്തതെന്തേ
പ്രളയം കേരളക്കരയാകെ കാർന്നു തിന്ന നേരം
മാലാഖമരെപ്പോൽ വന്നവർ
പിറന്ന് വീണ മണ്ണിനെ ചൂഴ്ന്നെടുക്കും നേരം
അരുതേയെന്ന് കേണിടുമ്പോൾ
കണ്ടിട്ടും കണ്ടില്ലെന്ന് നടിക്കുവതോ
ഉയരണം ശബ്ദം
നമുക്കുമണി ചേരാം
നാടിന്റെ നന്മക്കായ്
കൈ കോർത്ത് മുന്നേറാം
തടയിടട്ടെ മണ്ണിനെ ചൂഴ്ന്നെടുക്കുവത്
കടലെടുക്കും മുൻപേ
കരയെ കാത്തിടാം നമുക്കുമൊരുമയോടെ

✍🏻 ഹംസ ഏലംകുളം

എന്റ ഗ്രാമം


എന്റ ഗ്രാമം
............................
രചന:ഹംസ ഏലംകുളം
..............................................

നീർമാതളവും വയലേലകളും അരുവികളും കാനന ഭംഗിയും കളിയാടിടുന്നൊരെൻ  ഗ്രാമ ഭംഗി
വയലേലകൾ തഴുകി ഒഴുകി വരും മന്ദ മാരുതനും കുഞ്ഞു കിളി കൊഞ്ചലും നിറഞ്ഞൊരെൻ ഗ്രാമം
ഹേമന്തവും ഗ്രീഷ്മവും മാറി വരുന്നൊരെൻ കൊച്ചു ഗ്രാമ ഭംഗിയിൽ
അകലെ മരുഭൂമിയിലെ 
മാനത്തോളമുയർന്ന് നിൽക്കും  ഗോപുരങ്ങൾക്ക് നൽകിടാനുകുകില്ല
ഇറ വെള്ളത്തിൽ കളിത്തോണി ഒഴുക്കിയ ബാല്യവും സ്വപ്നങ്ങൾക്ക്
വർണ്ണങ്ങൾ നെയ്ത കൗമാരവും സൗഹൃദങ്ങൾ
പൂവിട്ടു തളിർത്ത പള്ളിക്കൂടവും
ഇന്നലെയുടെ ഓർമകളിലൂടെ കടന്ന് പോയിടുമ്പോൾ
മണലരാണ്യത്തിലൊരായുസിൻ പകുതിയും തീർന്നു പോയൊരു വ്യഥയിൽ ഒരു നെടുവീർപ്പിനാലെൻ മനം
തേങ്ങിടുമ്പോൾ
അകലെ എൻ ഗ്രാമ ഭംഗി എന്നെ തിരികെ മാടി വിളിച്ചിടുന്നു.

✍🏻 ഹംസ ഏലംകുളം

2019, ഫെബ്രു 3

സ്ത്രീ

 സ്ത്രീ
...............
   രചന:കെ ബി ഉമറുൽ ഫാറൂഖ്  പാലപ്പെട്ടി
.................................
സ്ത്രീ എന്ന ദീപം അണഞ്ഞാൽ പിന്നെ
സമഷ്ടി തൻ സമുത്ഗമം ക്ലേശത്തിൽ തന്നെ
സീമന്തിനീ നീ എത്ര സ്വാധി
സ്ഫുരിക്കുന്നവൾ നിയോ ജഗത്തിന്ന് ശാന്തി
സർവ്വാംഗ പ്രദർശനം പൂമാനെ
സ്ഖദനത്തിലേക്ക് നയിച്ചതും  നീ താനെ
സ്തിത്വത്തിൽ സീമകൾ ലംഖിക്കുവാൻ
സതിയെ നീ എന്നും സമ ന്തത്തിൽ തന്നയോ 
സർവ്വേശ്വരൻ സുപഥം തെളിക്കാനായ് 
സ്ര്ഷ്ടിച്ച പഥകന്റെ സവനത്തിനും ഹേതു നി 
സുശീലായ് ഭവിക്കണം സ്വസാ
എന്നാൽ
സുഗന്ധം പാരിടത്തിനേകും സാ
    
          കെ ബി ഉമറുൽ ഫാറൂഖ്     
                                 പാലപ്പെട്ടി
Gibin Mathew Chemmannar | Create Your Badge