കവിയാകാൻ മോഹം
.......................
രചന: അഞ്ചൽ ശ്രീനാഥ്
......................
കവിതയോടാണെന്റെ പ്രണയം
കവിയാകാനാണെന്റെ മോഹം
എഴുതുവാനെന്നും ഞാനിരിക്കും
വാക്കുകളാകാതെ ചിതറും അക്ഷരങ്ങൾ.
നാമെല്ലാം നന്നായി മൊഴിയും മാതൃഭാഷ
അതിലേറെ ചന്തത്തിലെഴുതും മാതൃഭാഷ
ഉള്ളിന്റെയുള്ളിൽ കവിതയുണ്ട്
എഴുതുവാനാകാത്തതെന്തു കഷ്ടം ?
അക്ഷരക്കൂട്ടുകൾ അകതാരിലെന്നും
ലാവയായി ഉരുകി മറിയുമ്പോൾ
എല്ലാരും എല്ലാരും കവികളാണ്
മറ്റാരും അറിയാത്ത കവികളാണ് .
തൂലിക തുമ്പിലൂടക്ഷര ങ്ങൾ
അർത്ഥവർത്തായുള്ള വാക്കിലൂടെ
താളുകളിലിറ്റിച്ചു വീഴ്ത്തിടുവാൻ
ഭാവന വേണമതിലേറെ വായനയും.
കഥകൾ പോൽ പരത്തി പറയാതെ
കെട്ടിലും മട്ടിലും ഭാവമുൾക്കൊണ്ട്
സങ്കല്പമാം ഊടും പാവും ഇഴചേർത്ത്
കാച്ചിക്കുറുക്കി വിഷയമൊരുക്കണം.
കവിതകൾ തൻശക്തി ഭാവനകൾ
എഴുതുക നിങ്ങൾ തന്ത്രപൂർവ്വം
കാക്കക്കൂടു പോൽ കവിത രചിക്കല്ലേ
കുരുവിക്കൂടു പോൽ കവിതയൊരുക്കണം .
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ