*വേനൽമഴ*🌦
..............................
✍🏻സുജ ശശികുമാർ
നീയുണരും കുടിലുകളിൽ
വെയിൽ പടരും വീഥികളിൽ
കുയിൽ പാടും കാടുകളിൽ തുയിലുണർത്തി വന്നുവോ നീ..
കുഞ്ഞിളം തെന്നലായ് എന്നുമീ പാതയിൽ
കുളിരുകോരി നീ മറഞ്ഞു.
തളിരിലകൾ ആടിയാടി വീണടിഞ്ഞു
മണ്ണും വിണ്ണും ആനന്ദ ത്താലാർത്തുല്ലസിച്ചു.
മുല്ലവള്ളികളിൽ നിന്നൂർന്ന് പൂക്കൾ പൊഴിഞ്ഞു പോയി.
അപ്പൂപ്പൻ താടികൾ പഞ്ഞിക്കെട്ടുപോൽ മേൽക്കുമേലങ്ങനെ വിണ്ണിൽ പറന്നുയർന്നു.
മഴത്തുമ്പികൾ കൂട്ടമായ് പരിലസിക്കുന്നു വിണ്ണിൽ.
എനിക്കുമീ വിണ്ണിൽ പറക്കാൻ കഴിഞ്ഞെങ്കിൽ..
എന്തൊരു ഭംഗിയാണമ്മേയീ കാഴ്ചകൾ കാണുവാൻ.
ആകാശപൊയ്കയിൽ നീന്തുന്ന താരകം മണ്ണിലേയ്ക്കെഴുന്നള്ളുംപോലെ, ഇളംവെയിലിൽ മണ്ണിലേക്കിറ്റിറ്റു വീഴുന്ന മഴത്തുള്ളി വെള്ളി പാദസരം കണക്കെ കിലുങ്ങി കിലുങ്ങി തിളങ്ങി വീണു.
വെയിലത്തു പെയ്യുന്ന മഴ കണ്ടു മുത്തശ്ശി കുറുക്കന്റെ കല്യാണമെന്നു ചൊല്ലി കാത്തുസൂക്ഷിച്ചൊരാ മാമ്പുക്കളെല്ലാം
താഴെ വീണതിൽ തെല്ലു നൊമ്പരം എങ്കിലും ഏറെയുണ്ടാരിലും കരുണയെന്തിന്നു മേതിനും.
ഇക്കുറി വേനൽമഴ കാണുവാനില്ലാതെ പോയെന്റെ മുത്തശ്ശി.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ