ഗ്രഹണത്തിൽ പറക്കുന്ന നിശാശലഭങ്ങൾ
---------------------------
രചന:രാഹുൽ കക്കാട്ട്
---------------------------
പല കവി ഉപമകളാൽ തമ്മിലുരഞ്ഞു , അരികടർന്നു തിളക്കം കുറഞ്ഞുപോയ ചന്ദ്രൻ പാൽനിലവിനാൽ ഇരുട്ടിന്റെ അരിക് ചോരുന്ന പഴുതിലൂടെ രാത്രിയോട് എന്ത് കുശാലമാവാം പറയുകയുണ്ടാവുക.
പൂർണ ചന്ദ്രഗ്രഹണ നാളുകളിൽ കുളത്തിലെ നീല ജലാശയം നിലാവിൻ വെൺ നീലിമയെ ദൈർഖ്യമേറിയ ജീവിത ലിഖിതത്തെ ഉൾക്കൊള്ളുവാനാകാതെ ഗാഢതക്കുപരിതലത്തിൽ പൂവിടും ആമ്പൽ പൂവിനെ പ്രണയിച്ചിരുന്നുവെന്നോ..
പകലിരവിന്റെ നീളം കൂടിയ ഇൻട്രോവേർട്ടുകൾക്കകം പുറം രാത്രികൾ തികയാതെ നിശാശലഭങ്ങൾ പൂര്ണചന്ദ്രന്റെ അഴകടയാളങ്ങളിൽ ഇരുട്ടിന്റെ തിരശീലക്കപ്പുറം നിഴലില്ലാതെ ചുവന്നു കത്തുന്ന ജീവിത യാഥാർഥ്യങ്ങളിലെ നേർക്കാഴ്ചകളാകുന്നുവെന്നോ..
രാഹുൽ കക്കാട്ട്
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ