ഇവിടെ പ്രസിദ്ധികരിക്കുന്ന കവിതകൾ വായനക്കാർ നേരിട്ട് അയച്ചു തന്നിട്ടുള്ളതാണ് അത് കൊണ്ട് തന്നെ കവിതകളുടെ ഉടമസ്തവകശാമോ,ഉള്ളടക്കമോ,പകർപ്പവകശമോ സംബന്ധിച്ച് എന്തെങ്കിലും ആക്ഷേപമുള്ളവർ ദയവായി gibinchemmannar@gmail.com എന്ന ഇ-മെയിൽ വിലാസത്തിലൊ,9446479843 എന്ന ഫോൺ നമ്പറിലോ അറിയിക്കുക...കവിതകൾ ബ്ലോഗിൽ പ്രസിദ്ധീകരിക്കാൻ അവസരമുണ്ട് 9446479843 എന്ന Whatsapp നമ്പറിലേയ്ക്കു അയക്കുക അല്ലെങ്കിൽ മലയാളം കവിതകൾ ഗ്രൂപ്പിൽ അംഗമാകുക മലയാളം കവിതകൾ ഓരോ മാസവും മികച്ച ഒരു കവിതക്ക് സമ്മാനം നൽകുന്നതാണ് സമ്മാനങ്ങൾ സ്പോണ്സർ ചെയ്യാൻ താല്പര്യമുള്ളവർ ബന്ധപ്പെടുക 9446479843

വായനക്കാർ

"വായനക്കാരുടെ കവിതകളും പ്രസിദ്ധീകരിക്കുന്നതിന് അവസരമുണ്ട്.... കവിതകൾ gibinchemmannar@gmail.com എന്ന ഇ-മെയിൽ വിലാസത്തിലേക്ക്/9446479843 whatsapp നമ്പറിലേക്ക് അയച്ചു തരിക ഒപ്പം നിങ്ങളുടെ ശക്തമായ വിമർശനങ്ങളും, മാർഗ്ഗ നിർദേശങ്ങളും...

2018, ജൂലൈ 22

ഇരുട്ടിൽ തനിയെ... 😔*

*ഇരുട്ടിൽ തനിയെ... 😔* 
–---------------------------
രചന: സുജ ശശികുമാർ

ഒരു നാലുകെട്ടിന്നകത്തളത്തിൽ ഉന്മാദചിത്തയായ്  മേവുന്നിതൊരുവൾ. ഓർമ്മകൾ താളംതെറ്റി കരയുന്ന മിഴിയുമായ്, ഉറക്കെ  ചിരിച്ചും പുലമ്പിയുമിന്നവൾ. കാലചക്രത്തിന്റെ കൈകളിലമർന്ന് 
ഉറങ്ങാൻ മറന്നവൾ പാടുന്നു. രാത്രിതൻ നിലാവെളിച്ചത്തിൽ നൃത്തമാടുന്നു. കാലിനെ ബന്ധിച്ച ചങ്ങല മറന്നവൾ. പുറത്തു തോരാതെ രാത്രിമഴ ആടിത്തിമിർക്കുന്നു. അട്ടഹാസംപോലെ ഇടിതൻ മുഴക്കവും. കാറ്റത്തുലഞ്ഞാടുന്ന മുറ്റത്തെ പ്ലാവിൻ കൊമ്പിലേക്കെ ത്തി നോക്കീടുന്നു.  കേശഭാരത്താൽ തലചായ ്ച്ചോരു സുന്ദരി. മിന്നൽ  വെളിച്ചത്തിൽ തിളങ്ങുന്നിതവളുടെ കണ്ണുകൾ ദുഃശ്ശകുനമെന്നാരോ പുലമ്പുന്നു.ഉമ്മറ ത്ത് ഒരു കോണിൽ ഒന്നുമറിയാതിന്നവൾ ഏകയായ്, ദുഃഖപുത്രിയായ് അകത്തളത്തിൽ. മുഷിഞ്ഞ ചേലചുറ്റി 
തറയിൽ 
തലചായ്ച്ചിരിക്ക വെ. അവൾക്കുമുണ്ടൊരുപാട് കഥകൾ പറയുവാൻ. പട്ടുപാവാടയുടുത്തു ചിത്രശലഭംപോലെ പാറിപ്പറന്ന നക്ഷത്രകണ്ണുള്ള പെൺകിടാവിന്റെ കഥ. മണ്ണിനെ സ്നേഹിച്ച് കൊതിതീരാത്തൊരീ ചന്ദനമണമുള്ള പെൺകിടാവിന്റെ കഥ. ഒരുനാൾ വരുമെന്നാശയോടെ പ്രണയിച്ച പയ്യനെ കാത്തിരുന്നു. എന്നാലവനൊരിക്കലും വരികയില്ലെന്നാരോ പറഞ്ഞവൾ കേട്ടനേരം. വാടിയ വദനവുമായവൾ നിൽക്കവേ. ഉള്ളിലെരിയുന്നൊരഗ്നിയായി ഓർമ്മകൾ അവളിൽ പടർന്നു കേറി. ഉറ്റവർപോലും അകറ്റിനിർത്തി, കുറ്റപ്പെടുത്തലായ് എന്നുമെന്നും. ഈഴവനായി പിറന്നതാണി -
ന്നൂരിൽനിന്നവനെ അകറ്റിയതും. കൊല്ലാൻ വിധിച്ചവർ കൊണ്ടുപോയി. ഉറ്റവർപോലും തടഞ്ഞതില്ലാ ഒട്ടു വിഷാദം എനിക്കു നൽകി. 

              രചന:സുജ ശശികുമാർ

കവിതകൾ ബ്ലോഗിൽ ചേർക്കുന്നതിനായി താഴെ കൊടുത്തിരിക്കുന്ന ലിങ്ക് വഴി മലയാളം കവിതകൾ whatsapp ഗ്രൂപ്പിൽ അംഗമാകുക or send to 9446479843

1 അഭിപ്രായം:

Gibin Mathew Chemmannar | Create Your Badge