ഇവിടെ പ്രസിദ്ധികരിക്കുന്ന കവിതകൾ വായനക്കാർ നേരിട്ട് അയച്ചു തന്നിട്ടുള്ളതാണ് അത് കൊണ്ട് തന്നെ കവിതകളുടെ ഉടമസ്തവകശാമോ,ഉള്ളടക്കമോ,പകർപ്പവകശമോ സംബന്ധിച്ച് എന്തെങ്കിലും ആക്ഷേപമുള്ളവർ ദയവായി gibinchemmannar@gmail.com എന്ന ഇ-മെയിൽ വിലാസത്തിലൊ,9446479843 എന്ന ഫോൺ നമ്പറിലോ അറിയിക്കുക...കവിതകൾ ബ്ലോഗിൽ പ്രസിദ്ധീകരിക്കാൻ അവസരമുണ്ട് 9446479843 എന്ന Whatsapp നമ്പറിലേയ്ക്കു അയക്കുക അല്ലെങ്കിൽ മലയാളം കവിതകൾ ഗ്രൂപ്പിൽ അംഗമാകുക മലയാളം കവിതകൾ ഓരോ മാസവും മികച്ച ഒരു കവിതക്ക് സമ്മാനം നൽകുന്നതാണ് സമ്മാനങ്ങൾ സ്പോണ്സർ ചെയ്യാൻ താല്പര്യമുള്ളവർ ബന്ധപ്പെടുക 9446479843

വായനക്കാർ

"വായനക്കാരുടെ കവിതകളും പ്രസിദ്ധീകരിക്കുന്നതിന് അവസരമുണ്ട്.... കവിതകൾ gibinchemmannar@gmail.com എന്ന ഇ-മെയിൽ വിലാസത്തിലേക്ക്/9446479843 whatsapp നമ്പറിലേക്ക് അയച്ചു തരിക ഒപ്പം നിങ്ങളുടെ ശക്തമായ വിമർശനങ്ങളും, മാർഗ്ഗ നിർദേശങ്ങളും...

2018, ജൂലൈ 19

ഫുട്ബോൾ മാമാങ്കം

ഫുട്ബോൾ മാമാങ്കം
---------------------------
 രചന:ഡാനിയേൽ അലക്സാണ്ടർ
----------------- 

 ഉരുളാൻ വെമ്പും  പന്തുണ്ട് ...
ഒട്ടും വേഗത ഇല്ലതിനു ...
മാന്ത്രിക കാലുകൾ തട്ടുമ്പോൾ ഉയർന്നു ചാടി കുതിക്കുന്നു .... 

കാലുകൾ ചട പട പായുന്നു ..
കണ്ണുകൾ മനസ്സുകൾ ഓടുന്നു 
കാലിൽ കിട്ടി പോയാലുടനെ മുന്നേറുകയായ് വേഗത്തിൽ ......

അങ്ങോട്ടൊന്നു തട്ടുമ്പോൾ 
ഇങ്ങോട്ടും അത് കിട്ടുന്നു 
ഒരൊറ്റ പന്തിനായ് പായുന്നു 
കരുത്തു കാട്ടാൻ വെമ്പുന്നു ...

ഇടക്കൊരുത്തൻ 
വിസിലുമായ് ഓടിച്ചാടി വിലസുന്നു..
 മഞ്ഞ കാർഡ് കാട്ടുന്നു 
അടിയും പിടിയും ബഹു കേമം ......

മറു ഭാഗത്തെ ഗോൾ വലയം ലക്ഷ്യം 
വച്ചോണ്ടോടുന്നു .
ഗോളുകൾ അനവധി നേടേണം  കൂടുതൽ കൂടുതൽ നേടേണം ......

പല പല തന്ത്രം മെനയുന്നു മിന്നൽ പിണരായി പായുന്നു 
തടഞ്ഞു നിർത്തി പ്രതിരോധിച്ചു കരുത്തരായ മറുഭാഗം.....

കാലും മെയ്യും തലയും ഒപ്പം മനസ്സും ഉണർന്നു പോരാടുന്നു ...
കരുത്തരായി  മാറണം 
അലസത ഒട്ടും പാടില്ല 
കപ്പിൽ മുത്തം വെയ്ക്കണമെങ്കിൽ  കഠിനാദ്ധ്വാനം. . അനിവാര്യം ......

വമ്പന്മാർ ചിലർ വീഴുന്നു 
കൊമ്പന്മാർ ചിലർ താഴുന്നു .....
കാല്പന്തിന്റെ മായാജാലം മനക്കരുത്തും മസ്സിൽ ബലവും......

 മൈതാനത്തിൻ മദ്ധ്യത്തിൽ  പുൽപ്പരപ്പിൻ  മുകളിലായി പോരാട്ടങ്ങൾ തുടരുന്നു കാണികൾ  കണ്ണുകൾ അതിനൊപ്പം ...


കാല്പന്തിന്റെ കുഞ്ഞന്മാർ അട്ടിമറിച്ചു വിജയങ്ങൾ 
ശക്തന്മാർ  അവർ വീഴുന്നു ആരാധകർ കേഴുന്നു ......

ഹർഷാരവത്തിന് അകമ്പടിയായി പൊരുതി തോറ്റവർ കളമൊഴിഞ്ഞു ...
കേമന്മാരാം മറ്റു ചിലർ കരു നീക്കുന്നു കപ്പിൽ  മുത്തമിടാൻ ......

ഒരു  നിമിഷത്തിൻ  വീഴ്ചകളാൽ ഗോൾ വലയം കാക്കാഞ്ഞാൽ 
കാൽ വിരുതുള്ള കേമന്മാർ   ഗോളുകൾ എല്ലാം നേടിടും ....

ഓരോ കളിയും തീരുമ്പോൾ നന്നേ ക്ഷീണിച്ചിടുമ്പോൾ വിജയം പറയും  ഗോൾ വലയം വിജയികളാക്കി തീർക്കുന്നു ....

 കളിക്കൊടുവിൽ കിട്ടീടും മികവിനുള്ള  അംഗീകാരം രചിക്കും  ചരിത്രതാളുകളിൽ പുതിയ പുതിയ അദ്ധ്യായം 

ഫുട്ബോൾ എന്ന മാമാങ്കം അരങ്ങൊഴിഞ്ഞു മാറുമ്പോൾ വിജയ പരാജയ ഭാവങ്ങൾ  മനസ്സിൽ മങ്ങാതെ നിലനിൽക്കും.....

കവിതകൾ ബ്ലോഗിൽ ചേർക്കുന്നതിനായി താഴെ കൊടുത്തിരിക്കുന്ന ലിങ്ക് വഴി മലയാളം കവിതകൾ whatsapp ഗ്രൂപ്പിൽ അംഗമാകുക or send to 9446479843

https://chat.whatsapp.com/ADdJiyTEgJy8sel4PIYKnG

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Gibin Mathew Chemmannar | Create Your Badge