_*മധുനുകരാം*_
(ആശയം :മധുവിന്റെ മരണം )
------–------------------
രചന:സുജ ശശികുമാർ
---------------------–-
കാടിന്റെമക്കളേ മാപ്പുനൽകീടുക
കാടിന്നു നൊമ്പരം ചേർത്തു ഞങ്ങൾ
കാട്ടുതീയായി പടർന്നുവല്ലോ
കാട്ടുപുത്രന്റെ രോദനം നാട്ടിലാകെ...
(കാടിന്റെ )
ഒരുനേരമന്നത്തിനായലഞ്ഞു
കാട്ടുവഴികൾ കടന്നവൻ നാടുപൂകി.
പൈദാഹമോടവൻ നീട്ടിയ കൈകളിൽ
നൽകിയതതിക്രൂര പീഡനങ്ങൾ.
(ഒരുനേര)
കൊന്നു നാം ആർജ്ജിച്ച മലയാളമണ്ണിന്റെ
ഉണ്മയെ
പെരുമയെ തൂവെണ്മയെ P
ആഡംബരങ്ങൾ തൻ മധുവുണ്ടു മതികെട്ടു
മധുവിനെ തീർക്കുന്നു മദചിത്തരായ്.
നരഭോജികളാം മൃഗങ്ങളായ് ഞങ്ങളി നാടിനെ കാടിനെ തിന്നുതീർപ്പൂ
(കൊന്നു )
ആഹാരഭേദങ്ങൾ നാനാനിറങ്ങളിൽ രുചികളിൽ
കൂമ്പാരമാവുമീ ദൈവഭൂവിൽ....
ഒരു ചാൺവയറിനായ് തെണ്ടുന്ന കാടിന്റെ പട്ടിണിക്കോലങ്ങൾക്കെന്തുകാര്യം...
ചിക്കനെ സ്വാദിൽ പൊരിെച്ചടുത്തോ ർ ഞങ്ങൾ ചെക്കനെ പച്ചയായ്
തിന്നുതീർത്തു
(ആഹാരഭേദ)
ഫേസ്ബുക്ക് മരത്തിന്റെ കൊമ്പത്ത്കയറി നാം
മൂത്രമൊഴിക്കുന്നു ലൈക്കിനായി.
കൊന്നുതിന്നും നാളെ പെറ്റിട്ടമക്കളെ അത്ര വിശപ്പാണ് ഞങ്ങൾക്കിപ്പോൾ
ലൈക്കണമെല്ലാരും പങ്കുവച്ചിടണം ഞങ്ങൾക്കതെയുള്ളു ജന്മമോക്ഷം
ലൈക്കണമെല്ലാരും പങ്കുവച്ചിടണം ഞങ്ങൾക്കതെയുള്ളു ജന്മമോക്ഷം.
-----------
കവിതകൾ ബ്ലോഗിൽ ചേർക്കുന്നതിനായി താഴെ ചേർത്തിരിക്കുന്ന ലിങ്ക് വഴി മലയാളം കവിതകൾ whatsapp ഗ്രൂപ്പിൽ അംഗമാകുക or കവിതകൾ 9446479843 whatsaap നമ്പറിലേയ്ക്കു ലേക്ക് അയ്‌ക്കുക
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ