കുരുതി
==========
പെണ്ണേ,
നിന്നെ
ഞങ്ങള്‍
കുരിശില്‍ തറക്കുന്നു.
അസഹ്യമായ
വേദന തോന്നുമ്പോള്‍
കരയരുത്.
അക്ഷരങ്ങളും
കാമറകളും
നിന്റെ
ജീവിതത്തെ
ചുറ്റി വരിയുമ്പോള്‍
നീ പിടയരുത്.
എത്ര
നീതി നിഷേധം
കണ്ടാലും
മിണ്ടരുത്.
യൂദാസുമാരെ
ചൂണ്ടിക്കാണിക്കരുത്.
ഗീബല്സ്മാരെ
ചൂണ്ടി പ്രതികരിക്കരുത്.
നീതിയും,
അനീതിയും,
ഏതെന്നു
നിന്റെ
മേല്‍വിലാസത്തില്‍
ഞങ്ങള്‍
എഴുതി പിടിപ്പിക്കും.
മേല്‍വിലാസത്തില്‍
ജാതിയും,
മതവും,
നിര്‍ബന്ധം.
നീ കുരിശില്‍
കിടന്നു
പിടയുന്നത് ''
നല്ല
കാഴ്ചയാണ്
ഭൂതകാലം
നിന്നെ
ചോദ്യം ചെയ്യും.
വര്‍ത്തമാനം
നിന്നെ
ശിക്ഷിക്കും.
ഭാവി
നിനക്കൊരു
ചോദ്യചിഹ്നമാകും
ആക്രോശങ്ങള്‍ക്കിടയില്‍
നിന്റെ വിലാപങ്ങള്‍.
കെട്ടടങ്ങും.
കാരണം
നീ വെറും പെണ്ണാണ്.
നീ വീരപുത്രിയാകണം
എങ്കില്‍
പിടഞ്ഞു തന്നെ
മരിക്കണം.
ഞങ്ങളുടെ
അഭിമാനം,
വികാരം,
ആദര്‍ശം,
എല്ലാം ഉടന്‍ ഉണരും
ഉറവയായ്
ഉണ്ടായാത്
കടലായ്
അലയടിക്കും.
-ഫൈസല്‍ ബാവ
Post Box 560, Abudhabi U A E
Mobile: 00971 52 5392923
Whats App 00971554316860
Email : faisalbava75@gmail.com
വരികൾക്കിടയിലെവിടെയോ കവിത ചോരുന്നു
മറുപടിഇല്ലാതാക്കൂ