രണ്ട് മുറിയും അടുക്കളയും തിണ്ണയും
===================================
അതൊരു സ്വപ്നമായിരുന്നു
വാടകവീട്ടിലെ
ജനാലകമ്പികളെ തലോടി
-യെത്തിനോക്കുന്ന
പേരക്കൊമ്പിനോടും,
ചിലനേരങ്ങളോടും,
പങ്കുവെയ്ക്കപ്പെടുന്ന
ചെറിയ വലിയ സ്വപ്നം
രണ്ട് മുറിയും, അടുക്കളയും,
തിണ്ണയും-മാത്രം മതിയെന്നേ,
കേറിക്കിടാനൊരു കൊച്ചു സ്വര്‍ഗ്ഗം
ആരും ഇറക്കിവിടുമെന്ന
ഭീതിയില്ലാതെ
എല്ലാ ഒന്നാം തീയതിയും,
വാടക പിരിക്കാന്‍ വരുന്ന
ഉടമസ്ഥനെ കാണാത്ത,
ഒരു ദിനമുണ്ടാകുമെന്ന
ചെറിയ വലിയ സ്വപ്നം
ഒറ്റനിമിഷങ്ങളില് മനസ്സ്
തുറന്ന് ദൈവത്തോടായി അപേക്ഷ
സമര്‍പ്പിക്കാറുണ്ടെങ്കിലും
രണ്ടുജന്മങ്ങള്‍ ചേരുമ്പോള്‍
ഈ ചെറിയ വലിയ സ്വപ്നം
പങ്കുവെയ്ക്കപ്പെടാറുണ്ട്,
കാലേസ്വരുക്കൂട്ടി
വെയ്ക്കാനൊന്നുമില്ലാത്തവന്റെ
ചെറിയ വലിയ സ്വപ്നം
(ശ്രീദേവി എം.റ്റി)
thanku so much
മറുപടിഇല്ലാതാക്കൂനല്ല വരികൾ
മറുപടിഇല്ലാതാക്കൂകുറച്ചു കൂടെ നല്ല തലക്കെട്ടു കൊടുക്കരുന്നു
വിഷ്ണുപ്രിയ
വിഷ്ണു പ്രിയ, താങ്കളുടെ അഭിപ്രായം സന്തോഷത്തോടെ സ്വീകരിക്കുന്നു
മറുപടിഇല്ലാതാക്കൂ