..........ഈ പ്രണയതീരത്ത്.........
ഈ തീരത്തു ഞാനെന്റെയൊടുവിലെ സന്ധ്യയിൽ
നിന്‍റെ കാൽപാടുകൾ തേടയായി
അന്നെൻ വലം കരം കോർത്തു നടന്ന നിൻ
ഓർമ്മകൾ മേയുന്ന പ്രണയതീരങ്ങളിൽ
ഇനിയും, പ്രണയം മരിക്കാത്ത തിരകൾ
തഴുകിത്തലോടെയായ് തീരഭൂവിൻ മുഖം
നാണം ചുവന്നു തുടുത്തോരഗസ്ത്യനും
ആഴിയെ ചുംബിച്ചു ശയനം തുടങ്ങായായ്
എവിടെയെൻ പ്രിയസഖീ എങ്ങു പോയ് നീ
എന്നിൽ നിന്നെന്തേ മുഖം പൊത്തി നിൽക്ക നീ .?
നനവാർന്നൊരീ മൺപരപ്പിലെൻ പാദങ്ങൾ
തഴുകുമാ തിരകളും കേൾക്കായായി
എവിടെ നിൻ ചിരികൾ പകുത്തെടുത്തോൽ..?
എവിടെ നിൻ മൊഴികളെ കേട്ടിരുന്നോൾ..?
എവിടെ നിൻ മിഴിയിൽ വിടർന്നോരാ പ്രണയത്തി-
നഴകിൽ വെളിച്ചം തെളിച്ചൊരാ താരകം..?
എങ്ങുപോയ് എന്തേ മുഖംപൊത്തി നിൽക്ക നീ
മിഴിനീരു വറ്റി ഞാൻ മൂകമായ് പാടയായ്
ഇനി നീ വരുമ്പൊഴീ തരിമണൽ മേലെയെൻ
നെഞ്ചിലെ ചൂടും തുടിപ്പുമറിയും
ഇനി നീ വരുമ്പൊഴീ തെന്നലും ചൊല്ലുമെൻ
വിരഹ നോവിന്നാർത്ത മൗന രാഗങ്ങളെ
ഇനി നീ വരുമ്പൊഴീ തിരകളും ചൊല്ലുമെൻ
ഒടുവിലെ ശ്വാസത്തിലോർത്ത നിൻ നാമവും...
എവിടെയെൻ പ്രിയസഖീ എങ്ങു പോയ് നീ
എന്നിൽ നിന്നെന്തേ മുഖം പൊത്തി നിൽക്ക നീ...?
ചിറകുകൾ വിരിയിച്ച കനവുകൾ പേറി ഞാൻ
ഇടനെഞ്ചിനുള്ളോട് ചേർത്തതാണോമലേ
ഇത്രമേൽ പ്രണയനോവിൻ സുഖം പകരുവാൻ
അത്രമേൽ നിന്നെ പകുത്തെന്നിലേകിയോ..?
വിരഹമാണെങ്കിലും പ്രണയനീ നീയെന്റെ
ഹൃദയത്തിനുള്ളിലെ നിറമുള്ളൊരോർമ്മകൾ
അരികിലില്ലെങ്കിലും നിന്റെ കൺപീലികൾ
തെരയുന്നതെന്നെയെന്നോർത്തു ഞാൻ പിന്നെയും
ഈ തീരത്തു ഞാനെന്റെയൊടുവിലെ സന്ധ്യയിൽ
നിന്മുഖം കാണാതെ വീണ്ടും നടക്കയായ്
അന്നെൻ വലം കരം കോർത്തു നടന്ന നിൻ
ഓർമ്മകൾ മേയുന്ന പ്രണയതീരങ്ങളിൽ
-അരുൺ ദാസ്
Muscat, Oman
Call : 00968 71126265
whatsapp: 00968 99819860
വളരെ നന്നായിട്ടുണ്ട് താങ്കളുടെ ഈ കവിത
മറുപടിഇല്ലാതാക്കൂമനസ്സിനെ സ്പർഷിക്കുന്നുണ്ട് ഭാവുകങ്ങൾ
മറുപടിഇല്ലാതാക്കൂനന്നായിട്ടുണ്ട് ഇഷ്ടപെട്ടു
മറുപടിഇല്ലാതാക്കൂ