പഥികന്‍റെ രോദനം
****************************
ഇന്നുസന്ധ്യയ്ക്ക് പണ്ടന്നൊരിയ്ക്കലും
കണ്ടിടാത്തപോലെന്തിത്ര കാന്തിയെ-
ന്നിണ്ടലൂറുന്നതെന്തിന്നു മാനസം,
കണ്ടുതീര്‍ന്നില്ല കൗതുകം നിന്നിലോ?
മഞ്ഞിലൂഞ്ഞാലതീര്‍ത്തു പൊല്‍ച്ചന്ദ്രിക,-
ക്കുഞ്ഞുമേഘങ്ങളോടുചേര്ന്നുല് ലസി-
യ്ക്കുന്നു, താരകപ്പൊന്പയോധിയ്ക്കുമൊ-
ത്തെന്തൊരാകാശ വിസ്മയത്തോരണം!
ചാമരംതീര്‍ത്തുമാരുതന്‍ താളമി-
ട്ടോതിമോദം ചലിപ്പിച്ച ശാഖികള്‍,
സാഗരം-ശാന്ത-തീരത്തെയെത്ര സാ-
കൂത,ഗാഢം പുണര്‍ന്നുനില്‍ക്കുന്നിതോ!
കണ്ടുകോള്മയിര്ക്കൊള്ളുമ്പൊഴെ ന്തിനെ-
ന്നുള്ളിനാധി,ധൂമക്കൊടുങ്കാറ്റു യിര്-
കൊണ്ടു പൊള്ളുന്നു,"നേരമാ"യെന്നതുള്‍-
ക്കൊള്ളുവാനോതിടുന്നതോയിവ്വിധം!
എന്നെയന്നിങ്ങു കൊണ്ടുവന്നാക്കിയോ-
രില്ല വന്നില്ലതെല്ലുദൂരം തനി-
ച്ചാക്കിയെങ്ങോ മറഞ്ഞതില്‍പ്പിന്നെയീ-
ക്കാഞ്ഞമണ്ണിന്നു കണ്ണീരുതേവി ഞാന്‍.
എങ്ങുമെത്താത്ത പാതയോരത്തുതെ-
ല്ലൊന്നു സ്തബ്ധനായ് നിന്നതോര്‍ക്കുന്നുഞാന്‍,
പിന്നെയെല്ലാ,മൊരുക്കമില്ലാത് തമുള്-
ക്കര്‍മ്മകാണ്ഡം ചവിട്ടിക്കിതച്ചു ഞാന്‍.
തന്നതീശന്‍ തനിച്ചുള്ളതീരമെ-
ന്നന്നുകാത്തൂ ശിരോലിഖിതങ്ങളായ്,
കുന്നുകേറിത്തുടങ്ങിയിട്ടെത്രനാ -
'ളിന്നു തീര്‍ത്തുറങ്ങേണമെ'ന്നുള്ളതാം!
നാളെയുണ്ടാമിതില്‍പ്പരംശോഭ,കാ-
ണാതിരിയ്ക്കാം,മതുംനിന്‍റെ നിശ്ചയ-
മെന്നതൊന്നും മറന്നല്ല,യെങ്കിലു-
മിന്നുമാശിച്ചു പോകുന്നുനാളെയെ!
കാലമെന്തോകുറിച്ചിട്ട ജീവിത-
ത്താളിനന്നം കൊറി്യ്ക്കുമെന്‍ 'നാള്‍'ച്ചിതല്‍
ചാലുകീറിപ്പരക്കുമെന്‍നെഞ്ചിലെ-
ത്താളമൂറ്റിക്കുടിച്ചു തീര്‍ന്നില്ലയോ!
ഇന്ന്സന്ധ്യയ്ക്കു പണ്ടന്നൊരിയ്ക്കലും
കണ്ടിടാത്തപോലെന്തിത്ര ഭംഗിയെ-
ന്നല്ലലേറുന്നതിന്നുണ്ട് കാരണ-
മില്ലനാളെ,യിവള്‍ക്കെനിയ്ക്കായ് വരാന്‍!
എന്നെയാരോപറിച്ചെടുക്കുന്നിതോ!
കണ്ടുതീരാത്ത കാഴ്ചകള്‍ക്കിപ്പുറം!
ഇമ്പമോടേ തുടിയ്ക്കുന്നൊരുണ്ണിയേ-
യമ്മയില്നിന്നടര്ത്തീടിലെന് നപോല്!
തെല്ലുനില്‍ക്കൂ! കറുപ്പിന്‍റെകമ്പള-
ത്താലെയെന്നെ,യെന്‍ കുന്നുരുക്കങ്ങളെ-
യിന്നുമൂടിപ്പുതപ്പിച്ചിടാതെ, ഞാ-
നൊന്നുറങ്ങാതിരുന്നോട്ടെ രാവിതില്‍...
കുന്നിറങ്ങിക്കടന്നുചെല്ലേണമാ-
ക്കൊന്നപൂക്കുന്ന താഴ്വരക്കാട്ടിലെന്‍
അമ്മയോടൊന്നു യാത്രചൊല്ലീടണം,
പിന്നെയെന്നെയടര്ത്തെടുത്തീടു ക...
കണ്ണുനീരില്‍ക്കുഴഞ്ഞുവീഴും മണല്‍-
ക്കുന്നുമൂടുമെന്‍ ദേഹമെന്നാകിലും,
വിണ്ണിലാര്ന്നൊന്നുദിച്ചീടിലെ ങ്കിലെ,-
ന്നെന്തിനെന്നില്ല,യാശിച്ചിടുന് നു ഞാന്‍!
ഇന്നുസന്ധ്യയ്ക്കു മുന്‍പെന്നൊരിക്കലും
കണ്ടിടാത്തത്ര ചന്തമുണ്ടീവിധം!!!
ശോണവര്‍ണ്ണത്തിരശ്ശീല,യംബര-
മാഴിയില്‍വീഴ്ത്തി അന്ത്യരംഗംകഴി-
ഞ്ഞൂഴിയില്‍ ഒടുങ്ങുന്നതാംജീവിത-
മാണ്! നാടകം! സായന്തനം!ശുഭം!
________==============_______
കെ.എം.ദാസ് ഇരിട്ടി
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ