ഗാസയിലെ ബാല്യം
==============================
ഗാസ നീറി പുകയുന്നുണ്ടിപ്പോഴും
നീചനാം മനുഷ്യന്‍റെ വൈരാഗ്യ ബുദ്ധിയാല്‍
തീതുപ്പി കലുഷമായ് കരയുന്നുണ്ടിപ്പോഴും
സ്വാര്‍ഥനാം മനുജന്‍റെ ശൂന്യബുദ്ധിയാല്‍
ഗാസയിലെ ബാല്യം വിറയ്ക്കുന്നു,നടുങ്ങുന്നു
യുധഭീതിയാല്‍ ഓടിമറയുന്നു
അമ്മിഞ്ഞപ്പാല്‍ക്കണം നുകരേണ്ട ചുണ്ടുകള്‍
ബോംബിന്‍റെ തീനാളം വിഴുങ്ങി ചിരിയ്ക്കുന്നു
പുഞ്ചിരി തൂകേണ്ട ചെന്തൊണ്ടിപ്പഴങ്ങളോ
ബോംബിന്‍റെ ചീളിനാല്‍ ചിതറി വീഴുന്നു
അമ്മിഞ്ഞപ്പാലിനാല്‍ നിറയേണ്ട വയറുകള്‍
വെടിയുണ്ട തിന്നു നിറഞ്ഞൊഴുകുന്നു
ഒറ്റടി വയ്ക്കേണ്ട കുഞ്ഞിളം പാദങ്ങള്‍
തീപാറും ബോംബിനാല്‍ അറ്റ് വീഴുന്നു.
വെടിയുതിരും നാദങ്ങള്‍ താരാട്ടായ് മാറുന്നു
സ്ഫോടനശബ്ദങ്ങള്‍ ഈണമായ് തീരുന്നു
താരാട്ട് കേള്‍ക്കേണ്ട പിഞ്ചിളം കര്‍ണ്ണങ്ങള്‍
താരാട്ട് കേള്‍ക്കാതെ പൊട്ടിമാറുന്നു
തൂവെള്ള പാല്‍പ്പല്ല് കാട്ടിച്ചിരിയ്ക്കാതെ
കുഞ്ഞരിപ്പല്ലുകള്‍ ചിതറി വീഴുന്നു
പൂവിളം മേനിതന്‍ രക്തം കുടിച്ചിതാ
ഹൃത്തിടം പൊട്ടിയീ ഗാസ കരയുന്നു
നേത്രത്തിലഗ്നി നൃത്തം തുടങ്ങുമ്പോള്‍
കരിപ്പുക മെല്ലെ കാഴ്ച മറയ്ക്കുമ്പോള്‍
കണ്ണില്ലാ...................................................., കാതില്ലാ........................................................
തലയില്ലാ......................................
പൈതങ്ങളെ കണ്ടുഗാസകരയുന്നു
- ഡോ .പ്രിയങ്ക പി .യു
👌👌
മറുപടിഇല്ലാതാക്കൂ