പുലയാടി മക്കള് (കവിത )
......................................................
പുലയാടി മക്കള്ക്ക് പുലയാണ്
പോലും പുലയന്റെ മകനോട് പുലയാണ്
പോലും പുലയാടിമക്കളെ പറയുമോ നിങ്ങള്
പറയനും പുലയനും പുലയായതെങ്ങനെ പുതിയ
സാമ്രാജ്യം , പുതിയ സൌധങ്ങള് പുതിയ
മന്നില്തീര്ത്ത പുതിയ കൊട്ടാരംപുതിയ
നിയമങ്ങള് പുതിയ സുരതങ്ങള്
പുതുമയെ പുല്കി തലോടുന്ന
വാനം പുലരിയാവോളം പുളകങ്ങള്
തീര്ക്കുന്നപുലയ കിടാതിതന്
അരയിലെ ദുഃഖം പുലയാണ് പോലും പുലയാണ്
പോലും പുലയന്റെ മകളോട് പുലയാണ്
പോലും പുലയാടി മക്കള്ക്ക് പുലയാണ്
പോലും പതി ഉറങ്ങുമ്പോള്
പറയനെ തേടും പതിവായി വന്നാല്
പിണമായി മാറും പറയന്റെ മാറില്
പിണയുന്ന നേരം പറ
കൊട്ടിയല്ലേ കാമം തുടിപ്പു പുലയാണ്
പോലും പുലയാണ് പോലും പറയാനെ കണ്ടാല്
പുലയാണ് പോലും പുതിയ കുപ്പിക്കുള്ളില ് പഴയ
വീഞ്ഞെന്നോപഴയിന
െന്നും പഴയതല്ലെന്നോ പലനാളിലെന്നെ കുടിപ്പിച്ച
വീഞ്ഞ് പുഴുവരിക്കുന്നോ രാ പഴനീര്
തന്നെകഴുവേറി മക്കള്ക്കും മിഴിനീര്
വേണം കഴുവേരുമെന് ചോര വീഞ്ഞായ്
വരേണം കഴിവില്ലവര്ക്കി ന്നു കദനങ്ങള്
മാറ്റാന് കുഴിവെട്ടി മൂടുന്നു
നിത്യസത്യങ്ങള്
കഴുവേറി മക്കളെ വരികിന്നു നിങ്ങള്
കഴുകനിവിടുണ്ടാന ്നരിഞ്ഞില്ല നിങ്ങള്
കടമിഴി കൊത്തി പറിക്കുന്ന കൊമ്പന്
കഴുകനിവിടുണ്ടാന ്നരിഞ്ഞില്ല നിങ്ങള്
പുലയാടി മക്കള്ക്ക് പുലയാണ്
പോലും പുലയന്റെ മകനോട് പുലയാണ്
പോലും പുലയാടിമക്കളെ പറയുമോ നിങ്ങള്
പറയനും പുലയനും പുലയായതെങ്ങനെ..
പുലയന് : കൃഷിക്കാരന്
പുലയാടി മക്കള് : കൃഷിക്കാരുടെ മക്കള്
രചന PNR കുറുപ്പ്
പലരും എ അയ്യപ്പന്റെ കവിത ആണെന്ന് തെറ്റ്ധരിക്കാറുണ്ട് ഇതാണ് കവി
https://www.facebook.com/profile.php?id=100011635777116&fref=ufi&rc=p
രചന PNR കുറുപ്പ്
പലരും എ അയ്യപ്പന്റെ കവിത ആണെന്ന് തെറ്റ്ധരിക്കാറുണ്ട് ഇതാണ് കവി
https://www.facebook.com/profile.php?id=100011635777116&fref=ufi&rc=p
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ