ഇവിടെ പ്രസിദ്ധികരിക്കുന്ന കവിതകൾ വായനക്കാർ നേരിട്ട് അയച്ചു തന്നിട്ടുള്ളതാണ് അത് കൊണ്ട് തന്നെ കവിതകളുടെ ഉടമസ്തവകശാമോ,ഉള്ളടക്കമോ,പകർപ്പവകശമോ സംബന്ധിച്ച് എന്തെങ്കിലും ആക്ഷേപമുള്ളവർ ദയവായി gibinchemmannar@gmail.com എന്ന ഇ-മെയിൽ വിലാസത്തിലൊ,9446479843 എന്ന ഫോൺ നമ്പറിലോ അറിയിക്കുക...കവിതകൾ ബ്ലോഗിൽ പ്രസിദ്ധീകരിക്കാൻ അവസരമുണ്ട് കവിതകൾ gibinchemmannar@gmail.com എന്ന വിലാസത്തിലേയ്ക്ക് അയച്ചു തരിക.

വായനക്കാർ

"വായനക്കാരുടെ കവിതകളും പ്രസിദ്ധീകരിക്കുന്നതിന് അവസരമുണ്ട്.... കവിതകൾ gibinchemmannar@gmail.com എന്ന ഇ-മെയിൽ വിലാസത്തിലേക്ക്/9446479843 whatsapp നമ്പറിലേക്ക് അയച്ചു തരിക ഒപ്പം നിങ്ങളുടെ ശക്തമായ വിമർശനങ്ങളും, മാർഗ്ഗ നിർദേശങ്ങളും...

13 Jan 2016

ദൈവത്തിനെ തേടി


ദൈവത്തിനെ തേടി
========================
ചെന്തീക്കനല്‍ ചൂടിലീ കൊടുംവേനലില്‍,
ചപലമാം ചിന്തയില്‍ ചുടുനിണം ചിന്തുന്നു .

കോവിലില്‍ ,പള്ളിയില്‍ ,കുരിശിന്‍റെ വഴിയിലും ,
തേടിത്തിരഞ്ഞു ഞാന്‍ കണ്ടില്ല ദൈവത്തെ ?

മുടിയഴിച്ചാടുന്ന മൂഡനാം കോമരം ,
മുപ്പാരിലും മുന്‍പനെന്നുള്ള  ധാര്‍ഷ്ട്യമോ ?

ഇല്ലാത്ത ദേവിക്കു പാദപൂജയ്ക്കായി ,
സ്വന്തം കുരുന്നിന്‍റെ ശിരസറുത്തീടുന്നു .

മരതക വൈഡൂര്യ സ്വര്‍ണ്ണ മാണിക്യങ്ങള്‍ ,
കാല്‍ക്കലുപെക്ഷിച്ചിട്ടു ഭിക്ഷയാചിക്കുന്നു .

ദേഹവും ദേഹിയും ഇല്ലാത്ത ദൈവത്തി -
ന്നായിരം കോടിയില്‍ ഗോപുരം കെട്ടുന്നു .

കനകം പൊതിഞ്ഞിട്ടു വായ്ത്താരിപാടുന്നു ,
രത്നപാത്രങ്ങളില്‍ അമൃതേത്തൊരുക്കുന്നു ,, ,

പാലട ,പായസം ,പടച്ചോറു നേദിച്ചു ,
ഭക്ഷിച്ചതില്ലൊ ട്ടു മാ തങ്ക വിഗ്രഹം .

വയറൊട്ടി ,കണ്‍കുഴിഞ്ഞീ രാജവീഥിയില്‍ ,
ഉണ്മയാം ദൈവങ്ങള്‍ പട്ടിണി കാക്കുന്നു .

കൊന്നതും ചത്തതും ചാകാനിരിക്കുന്നതും ,
ജീവനില്ലാത്തോരാ  ദൈവത്തിനായ് തന്നെ .

കണ്ടതില്ലെങ്ങും ചെകുത്താനുവേണ്ടി -
പ്പൊലിഞ്ഞൊരു ജീവന്‍റെ നിഴലൊന്നു പോലും

ശില്‍പ്പിതന്‍ ജാലത്തില്‍ കാട്ടുകരിങ്കല്ല് ,
ദേവനായി ദേവിയായ് രൂപം ഭവിക്കുന്നു .

സന്ദേഹമാണിന്നും ശരിക്കുള്ള ദൈവം ,
ശില്‍പി തന്നെന്നുള്ളതോ കാട്ടുകരിങ്കല്ലോ ???

ചപലമാം ചിന്തകള്‍ ചപലമാം ചിന്തകള്‍ ,,
ചുടുനിണം  ചിന്തിച്ച ചപലമാം  ചിന്തകള്‍
-മനു

1 comment:

Gibin Mathew Chemmannar | Create Your Badge