വന്നോട്ടെ ഞാൻ ? (ജയശ്രീ സദാശിവൻ)
================================
ഒരു നാഴിക
കൂടിയിനി
ഈ ഇരുളറയിൽ.
വരണം വാരിയെല്ലും
വരിച്ചിനാൽ.
വന്നാൽ പക്ഷേ
കൊല്ലുമോ നിങ്ങളെന്നെ ?
മോഹിച്ചതല്ലെന്നറിയാം
നാളെ മോഹവില
കൊടുക്കേണമെന്നുമറിയാം .
പലനാൾ പിന്നെ
പിരിയേണം അകലാൻ .
കഴുക കാപാലികൻ
കണ്ണ് തുറക്കാൻ
കാത്തിരിക്കുന്നുണ്ടോ ?
വീണു കരഞ്ഞാൽ പെണ്ണെന്ന്
കരുതി കത്തിയെടുക്കുമോ ?
തീർക്കണമെങ്കിൽ
അതിപ്പോഴായിക്കൊള്ളു
എന്നമ്മയുടെ മുഖം
കണ്ടാൽ പിന്നെ പോകാൻ
തോന്നില്ല .
പിറന്നോട്ടെ ഞാൻ?
വെളുത്ത മാലാഖേ ...
അമ്മയെ മയക്കി കിടത്തൂ
ഞാനിതാ വരുന്നു ..
================================
ഒരു നാഴിക
കൂടിയിനി
ഈ ഇരുളറയിൽ.
വരണം വാരിയെല്ലും
വരിച്ചിനാൽ.
വന്നാൽ പക്ഷേ
കൊല്ലുമോ നിങ്ങളെന്നെ ?
മോഹിച്ചതല്ലെന്നറിയാം
നാളെ മോഹവില
കൊടുക്കേണമെന്നുമറിയാം .
പലനാൾ പിന്നെ
പിരിയേണം അകലാൻ .
കഴുക കാപാലികൻ
കണ്ണ് തുറക്കാൻ
കാത്തിരിക്കുന്നുണ്ടോ ?
വീണു കരഞ്ഞാൽ പെണ്ണെന്ന്
കരുതി കത്തിയെടുക്കുമോ ?
തീർക്കണമെങ്കിൽ
അതിപ്പോഴായിക്കൊള്ളു
എന്നമ്മയുടെ മുഖം
കണ്ടാൽ പിന്നെ പോകാൻ
തോന്നില്ല .
പിറന്നോട്ടെ ഞാൻ?
വെളുത്ത മാലാഖേ ...
അമ്മയെ മയക്കി കിടത്തൂ
ഞാനിതാ വരുന്നു ..
വിഷയം ഒരു പെൺകുഞ്ഞിന്റെ പ്രസവം ആയതിനാൽ അവളുടെ ആത്മഗതം ആയി എഴുതിയത് നന്നായി.. തുടർന്നും നല്ല കവിതകൾ പ്രതീക്ഷിക്കുന്നു.
മറുപടിഇല്ലാതാക്കൂ