വോട്ടുത്സവം
----------------------
(ഓട്ടംതുളളല്‍)
കവിത
കുറ്റീരി അസീസ്
******************
അന്നൊരു നാളില്‍ വോട്ടിനുവേണ്ടി
പെട്ടികളങ്ങനെ
നിരനിരയായി.
ഞങ്ങടെ നാട്ടില്‍
സൈക്കിള്‍ ചിഹ്നം
അതിനൊരു പെട്ടി
സൈക്കിള്‍ പെട്ടി.
സൈക്കിളിനെതിരായ്
കുരുവി ചിഹ്നം
അതിനൊരു പെട്ടി
കുരുവിപ്പെട്ടി.
വാഗ്ദാനങ്ങള്‍ പലതും നല്കി
വോട്ടര്‍മാരെ പാട്ടിലതാക്കി
വോട്ടിന്റന്ന് സദ്യ വിളമ്പി
ഇലയുടെ എണ്ണം നോക്കി
നിരീച്ചു,
അത്രയുമെണ്ണം
വോട്ടും ജയവും
വോട്ടുകളെണ്ണി നോക്കുമ്പോഴോ
സദ്യ കൊടുത്തവര്‍ തുന്നം പാടി
ജനാധിപത്യം വിജയിച്ചപ്പോള്‍ പണാധിപത്യം തോല്‍വിയറിഞ്ഞു.
ഇന്നോ കാലം മാറിപ്പോയി
ഇലക്ട്രോണിക്ക് ബാലറ്റായി
പണം കൊടുത്ത് വോട്ടുകള്‍ നേടാന്‍ ശ്രമങ്ങളിന്നും നടമാടുന്നു.
പ്രബുദ്ധരായ വോട്ടര്‍മാരെ
നിങ്ങളെ വാങ്ങാന്‍ വരുന്നവനവനൊരു
മാരീചനെന്ന് അറിയുക നിങ്ങള്‍
നാട്ടില്‍ വികസനം കൊണ്ടുവരാനും നാടിന്‍ നന്മ കാംക്ഷിക്കാനും
നമ്മളിലൊരുവനായ് ആരാരുണ്ടൊ അവര്‍ക്കാകട്ടെ
നമ്മുടെ വോട്ട്.
വോട്ടാണിന്ന് വോട്ടുത്സവം
പാഴാക്കരുതെ അമൂല്യ വോട്ട്.
ജയിച്ചിടട്ടെ ജനാധിപത്യം
പുലര്‍ന്നിടട്ടെ സാഹോദര്യം.
04.12.2020.
*****************
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ